Kerala State Chalachithra Academy – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Sep 2023 09:05:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala State Chalachithra Academy – malayalees.ch https://malayalees.ch 32 32 ചലച്ചിത്ര അക്കാദമി നികുതി അടയ്ക്കുന്നില്ലെന്ന കേന്ദ്ര ജി.എസ്.ടി വകുപ്പിന്റെ കണ്ടത്തൽ തള്ളി മന്ത്രി സജി ചെറിയാൻ https://malayalees.ch/kerala-state-chalachitra-academy-pays-tax-says-saji-cheriyan/ Sat, 30 Sep 2023 09:05:43 +0000 https://malayalees.ch/?p=88682
ചലച്ചിത്ര അക്കാദമി നികുതി അടയ്ക്കുന്നില്ലെന്ന കേന്ദ്ര ജി.എസ്.ടി. വകുപ്പിന്റെ കണ്ടത്തൽ തള്ളി മന്ത്രി സജി ചെറിയാൻ. നികുതി കൃത്യമായി അടക്കുന്നുണ്ടെന്നും ഇതിന് കണക്കുകൾ ഉണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഏത് കണക്ക് വേണമെങ്കിലും കൊടുക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. ( kerala state chalachitra academy pays tax says saji cheriyan )

സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ തേടി കേന്ദ്ര ജിഎസ്ടി വകുപ്പ് ഇന്നലെ ചലച്ചിത്ര അക്കാദമിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ ഗ്രാൻഡ് അടക്കമുള്ള വരവുചെലവ് കണക്കുകൾ ലഭ്യമാക്കാനാണ് ചലച്ചിത്ര അക്കാദമി നിർദേശം നൽകിയത്. നികുതിയടച്ചാൽ പിഴ ഒഴിവാക്കുമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര അക്കാദമി നികുതി അടയ്ക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ജി.എസ്.ടി വകുപ്പിന്റെ കണ്ടെത്തൽ.

അതേസമയം, കരുവന്നൂർ വിഷയത്തിലും സജി ചെറിയാൻ പ്രതികരിച്ചു. വിഷയം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

]]>