Kerala Speaker – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 May 2021 04:43:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Speaker – malayalees.ch https://malayalees.ch 32 32 പി സി വിഷ്ണുനാഥ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി https://malayalees.ch/p-c-vishnunadh-udf-speaker-candidate/ Mon, 24 May 2021 04:42:58 +0000 https://malayalees.ch/?p=44503 സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. പി സി വിഷ്ണുനാഥാണ് സ്ഥാനാർഥി. എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 99 എംഎല്‍എമാരുള്ളതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും യുഡിഎഫ് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്നാണ് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്. നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. മെയ് 28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂൺ 4ന് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വോട്ട് ഓൺ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.

]]>
‘സ്പീക്കറെ നീക്കണം’; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം https://malayalees.ch/opposition-on-sreeramakrishnan/ Mon, 04 Jan 2021 12:21:52 +0000 https://malayalees.ch/?p=37999 സ്പീക്കറെ നീക്കണമെന്ന് വീണ്ടും പ്രതിപക്ഷം. എം.ഉമ്മർ എം.എൽ.എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തേയും സമാന ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്നത് ഗൗരവതരമാണെന്നും നിയമസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.

സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍

  • സ്വര്‍ണക്കടത്ത് പ്രതിയുമായി ബന്ധം
  • ഡോളര്‍ കടത്തുകേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് ഗൗരവതരമാണ്.
  • നിയമസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി
]]>