kerala school students – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Jul 2022 08:11:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala school students – malayalees.ch https://malayalees.ch 32 32 ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കൊഴിയുന്നു; സംസ്ഥാനത്ത് മുന്‍വര്‍ഷത്തേക്കാള്‍ 45,000 കുട്ടികളുടെ കുറവ് https://malayalees.ch/number-of-children-enrolled-in-first-standard-is-low/ Thu, 07 Jul 2022 08:11:33 +0000 https://malayalees.ch/?p=64417 സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവെന്ന് കണ്ടെത്തല്‍. മുന്‍ വര്‍ഷത്തേക്കാള്‍ 45,573 കുട്ടികളുടെ കുറവാണ് ഇത്തവണ സ്‌കൂളുകളിലുണ്ടായത്. സര്‍ക്കാര്‍, എയ്ഡഡിലും അണ്‍എയ്ഡഡ് മേഖലയിലും കുട്ടികള്‍ കുറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ആകെ പ്രവേശനം നേടിയത് 3,48,741 കുട്ടികളാണ്. എന്നാല്‍ ഇത്തവണ 3,03,168 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 45,573 കുട്ടികളുടെ കുറവ്.

വിദ്യാഭ്യാസ മന്ത്രി നിയമ സഭയെ രേഖ മൂലമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 37522 കുട്ടികളുടെ കുറവാണുള്ളത്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ 119970 വിദ്യാര്‍ത്ഥികളുടെ വര്‍ധനയുണ്ടായി. സര്‍ക്കാര്‍ മേഖലയില്‍ 449 15 ഉം എയ്ഡഡ് മേഖലയില്‍ 750 55 കുട്ടികളുമാണ് വര്‍ധിച്ചത്.

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ കൂടുതലായി സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് പ്രവേശനം തേടുന്നത് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമാണ്. സംസ്ഥാനത്ത് പത്തോ അതില്‍ കുറവോ കുട്ടികള്‍ പഠിക്കുന്ന 40 സര്‍ക്കാര്‍ സ്‌കൂളുകളും 109 എയ്ഡഡ് സ്‌കൂളുകളുമാണ് സംസ്ഥാനത്തുള്ളത്.

]]>
ഭക്ഷ്യവിഷബാധ; സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിശോധന തുടരുന്നു https://malayalees.ch/inspection-i-n-schools-related-with-food-poison/ Tue, 07 Jun 2022 04:32:11 +0000 https://malayalees.ch/?p=62988 വിദ്യാര്‍ഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍നടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച് നത്തിയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം.

കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലര്‍ത്തണം. സ്‌കൂളുകളിലെ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്നലെ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌ക്കൂളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. വിഷയത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടലിനൊപ്പം രക്ഷിതാക്കളുടെ ഇടപെടലും വേണമെന്ന് മന്ത്രി പറഞ്ഞു.

]]>
ഭക്ഷ്യവിഷബാധ; പൊതുവിദ്യാലയങ്ങളിൽ ഇന്ന് പരിശോധന നടത്തും https://malayalees.ch/food-posion-in-schools-officers-will-visit/ Mon, 06 Jun 2022 04:28:31 +0000 https://malayalees.ch/?p=62932 ഭക്ഷ്യവിഷബാധാ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലെയ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പാചകപ്പുര, പാത്രങ്ങൾ, വാട്ടർ ടാങ്ക്, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. വെള്ളിയാഴ്ച ദിവസങ്ങൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർത്ഥികൾക്കും പാചക തൊഴിലാളികൾക്കും ശുചിത്വ ബോധവത്കരണം നൽകും.

ഭക്ഷ്യവിഷബാധ ആരോപണം ഉയർന്ന തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകളുടെ സാമ്പിൾ പരിശോധനാഫലം അഞ്ചു ദിവസത്തിനകം ലഭ്യമാക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജി ആർ അനിലും ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് പൊതു വിദ്യാലയത്തിൽ നിന്നാണെന്ന് അറിയിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ എത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചിട്ടുണ്ട്.

]]>