Kerala Results 2020 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Dec 2020 04:27:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Results 2020 – malayalees.ch https://malayalees.ch 32 32 തൃശൂര്‍ കോര്‍പറേഷന്‍: വിമതന്‍റെ തീരുമാനം നിര്‍ണായകം https://malayalees.ch/rebel-candidate-decision-crucial-in-thrissur-corporation/ Thu, 17 Dec 2020 04:27:11 +0000 https://malayalees.ch/?p=37078 തൃശൂര്‍ കോർപറേഷൻ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് വിമതനായി വിജയിച്ച എം കെ വർഗീസിന്റെ നിലപാട് ആശ്രയിച്ചായിരിക്കും ആർക്കാണ് ഭരണം എന്ന കാര്യത്തിൽ തീരുമാനമാകുക. നിലവിൽ 24 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്.

ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള പുല്ലഴി ഡിവിഷനും നിലവിൽ എൽഡിഎഫിന്റേതാണ്. അവിടെ വിജയിക്കാനായാലും കേവല ഭൂരിപക്ഷമെന്ന 28 സീറ്റിന് മൂന്ന് സീറ്റുകൾ കുറവായിരിക്കും. കോണ്‍ഗ്രസ് വിമതൻ വർഗീസിന്റെ പിന്തുണയിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

നെട്ടിശ്ശേരി ഡിവിഷനിൽ നിന്നുമാണ് വിമതനായി എം.കെ വർഗീസ് വിജയിച്ചത്. എന്നാൽ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വർഗീസിന്‍റെ പ്രതികരണം. നിലവിലെ കണക്കുകൾ പ്രകാരം യുഡിഎഫിന് 23ഉം എൻഡിഎക്ക് ആറ് സീറ്റുകളുമാണുള്ളത്.

പഞ്ചായത്തുകള്‍ ഇടതിനൊപ്പം

തൃശൂര്‍ ജില്ലയിലെ 86 പഞ്ചായത്തുകളിൽ 65 എണ്ണം എൽഡിഎഫ് നേടി. ഏഴ് നഗരസഭകളിൽ അഞ്ച് എണ്ണത്തിന്റെ ഭരണം ഇടതുമുന്നണി സ്വന്തമാക്കി. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 ഇടത്തും ഭരണം എൽഡിഎഫിന് തന്നെ. ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകൾ ഇടതുപക്ഷത്തിന് നേടാനായി.

വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് ചില തിരിച്ചടികൾ നേരിടേണ്ടിവന്നു. കഴിഞ്ഞ തവണ നേടിയ 19 പഞ്ചായത്തുകളുടെ ഭരണം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. ജില്ലാ പഞ്ചായത്തിൽ അഞ്ച് ഡിവിഷനുകളും ഏഴ് നഗരസഭകളിൽ രണ്ട് സ്ഥലങ്ങളിൽ ഭരണത്തിലെത്താനും ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം രണ്ട് സ്ഥലത്ത് മാത്രമായി ചുരുങ്ങി.

കോർപറേഷനിൽ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ആറ് ഡിവിഷനുകളിൽ വിജയിക്കാൻ എൻഡിഎക്കായി. കൊടുങ്ങല്ലൂർ, കുന്നംകുളം നഗരസഭകളിലും മുന്നേറ്റമുണ്ടാക്കി. തദ്ദേശ സ്ഥാപനങ്ങളിൽ വോട്ട് ഷെയർ വർദ്ധിപ്പിക്കാനായെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

]]>
കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം; വിമതരുടെ തീരുമാനം നിര്‍ണായകം https://malayalees.ch/nobody-have-majority-in-kochi-corporation/ Wed, 16 Dec 2020 13:04:55 +0000 https://malayalees.ch/?p=37052 കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. വിമതരുടെ തീരുമാനം നിര്‍ണായകമാകും. എല്‍ഡിഎഫ്-34, യുഡിഎഫ്-31, ബിജെപി-5, ലീഗ് വിമതര്‍-2, കോണ്‍ഗ്രസ് വിമതന്‍-1, എല്‍ഡിഎഫ് വിമതന്‍- 1 എന്നതാണ് കൊച്ചി കോര്‍പറേഷനിലെ നിലവിലെ അവസ്ഥ.

വിമതര്‍ ആര്‍ക്കൊപ്പം എന്നതാണ് ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക. 38 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

യുഡിഎഫ് കോട്ടയായിരുന്നു കൊച്ചി കോര്‍പറേഷന്‍. വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. മേയര്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം.

]]>
കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ്, യുഡിഎഫ് രണ്ടിടത്ത് https://malayalees.ch/corporation-local-body-election-results-2/ Wed, 16 Dec 2020 07:41:42 +0000 https://malayalees.ch/?p=37037 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫ് നാലിടത്തും യുഡിഎഫ് രണ്ടിടത്തും വീതം ലീഡ് ചെയ്യുന്നു.

കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരില്‍ യുഡിഎഫിനാണ് ലീഡ്. കൊച്ചിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

കൊച്ചിയിലും കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കൊച്ചി കോര്‍പറേഷനില്‍ എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്.

തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എ ജി ഒലീന പരാജയപ്പെട്ടു. കുന്നുകുഴി വാര്‍ഡിലാണ് പരാജയപ്പെട്ടത്. സിപിഎം ആസ്ഥാനമായ എകെജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. 300 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്.

]]>
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക് https://malayalees.ch/trivandrum-corporation-local-body-election-results-2/ Wed, 16 Dec 2020 07:39:45 +0000 https://malayalees.ch/?p=37034 തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. 43 ഇടത്ത് എല്‍ഡിഎഫും 10 ഇടത്ത് യുഡിഎഫും 27 ഇടത്ത് എന്‍.ഡി.എയും 5 ഇടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നു.

എല്‍ഡിഎഫ്

പാളയം

തൈക്കാട്

വഴുതക്കാട്

ബീമാപള്ളി ഈസ്റ്റ്

തമ്പാനൂർ

വഞ്ചിയൂർ

ശ്രീവരാഹം

വാഴോട്ട് കോണം

വെങ്ങാനൂർ

പുഞ്ചക്കരി

മുട്ടത്തറ

ഉള്ളൂർ

വള്ളക്കടവ്

കാച്ചാണി

കഴക്കൂട്ടം

പൂങ്കുളം

കാട്ടായികോണം

ചന്തവിള

ഇടവക്കോട്

ശ്രീകാര്യം

പേരൂർക്കട

കണ്ണമൂല

വലിയശാല

പേട്ട

കളിപ്പാങ്കുളം

വട്ടിയൂർകാവ്

കടകംപള്ളി

വലിയതുറ

അണമുഖം

കമലേശ്വരം

വിഴിഞ്ഞം

എന്‍ഡിഎ

എസ്സ്റ്റേറ്റ്

കാഞ്ഞിരംപാറ

കാലടി

പാപ്പനംകോട്

ശ്രീകണ്ഠേശ്വരം

പാൽ കുളങ്ങര

നെട്ടയം

തുരുത്തും മൂല

നെടുങ്കാട്

മേലാംകോട്

ചെറു വയ്ക്കൽ

പുന്നക്കാമുഗൾ

കരിക്കകം

ചെല്ലമംഗലം

പാങ്ങോട്

ചെമ്പഴന്തി

ഫോർട്ട്

തിരുമല

കൊടുങ്ങാനൂർ

ജഗതി

പി.ടി.പി. നഗർ

പൗഡികോണം

കരമന

വെള്ളാർ

യുഡിഎഫ്

കുന്നുകുഴി

പെരുന്താനി

ബീമാപള്ളി

മുല്ലൂർ

ശംഖുമുഖം

പുന്തുറ: സ്വതന്ത്രൻ

ഹാർബർ: സ്വതന്ത്രൻ ( യു.ഡി.എഫ് വിമതൻ )

]]>
തിരുവനന്തപുരം കോര്‍പറേഷന്‍: എല്‍ഡിഎഫും എന്‍ഡിഎയും ഇഞ്ചോടിഞ്ച് https://malayalees.ch/trivandrum-corporation-local-body-election-results/ Wed, 16 Dec 2020 04:07:09 +0000 https://malayalees.ch/?p=37021 തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. 16 ഇടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും 14 ഇടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. നാലിടത്ത് മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ചന്തവിള

കാട്ടായിക്കോണം

ഉള്ളൂര്‍

ചെല്ലമംഗലം

പാളയം

തൈക്കാട്

വഴുതക്കാട്

കാച്ചാണി

നെടുങ്കാട്

പുഞ്ചക്കരി

പൂങ്കുളം

ബീമാപള്ളി

ഈസ്റ്റ്

മുട്ടത്തറ

ശ്രീവരാഹം

തമ്പാനൂര്‍

എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ശ്രീകാര്യം

ചെറുവയ്ക്കല്‍

ഇടവക്കോട്

ചെമ്പഴന്തി

പൗഡിക്കോണം

കാഞ്ഞിരംപാറ

പുന്നയ്ക്കാമുഗള്‍

പാപ്പനംകോട്

എസ്റ്റേറ്റ്

മേലാംകോട്

വഞ്ചിയൂര്‍

ശ്രീകണ്‌ഠേശ്വരം

വെങ്ങാനൂര്‍

യു.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

കുന്നുകുഴി

കാലടി

ബീമാപള്ളി

മുല്ലൂര്‍

മറ്റുള്ളവര്‍

ഫോര്‍ട്ട്

കഴക്കൂട്ടം

]]>
നഗരസഭകളില്‍ വ്യക്തമായ ലീഡ് നേടി യു.ഡി.എഫ് https://malayalees.ch/kerala-results-2020/ Wed, 16 Dec 2020 04:05:32 +0000 https://malayalees.ch/?p=37019 തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണി തുടങ്ങുമ്പോള്‍ ആദ്യ ലീഡ് യു.ഡി.എഫിന്. കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 42 മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫ് മുന്നേറുന്നു. 31 മുനിസിപ്പാലിറ്റികളില്‍‌ എല്‍.ഡി. എഫും ലീഡ് ചെയ്യുന്നു. ഏഴിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്.

മുനിസിപ്പാലിറ്റികള്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് നേടിയത്. പൊതുവെ മുനിസിപ്പാലിറ്റികള്‍ യു.ഡി.എഫിന് മുന്‍ഗണന ലഭിക്കാറുണ്ട്.

]]>
കോര്‍പറേഷനുകളില്‍ ഇഞ്ചോടിഞ്ച്: എല്‍ഡിഎഫ്-3, യുഡിഎഫ്-3 https://malayalees.ch/corporation-local-body-election-results/ Wed, 16 Dec 2020 04:03:27 +0000 https://malayalees.ch/?p=37017 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും മൂന്നിടത്ത് വീതം ലീഡ് ചെയ്യുന്നു.

കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരിലും കൊച്ചിയിലും തൃശൂരിലും യുഡിഎഫിനാണ് ലീഡ്.

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്.

ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മികച്ച ലീഡുണ്ട്. നിലവില്‍ എന്‍ഡിഎക്ക് അവര്‍ അവകാശപ്പെട്ട ലീഡ് ഇല്ല. കൊച്ചിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കൊല്ലത്ത് എല്‍ഡിഎഫിന് മികച്ച ലീഡുണ്ട്. കണ്ണൂരില്‍ യുഡിഎഫാണ് മുന്നില്‍.

]]>
വോട്ടെണ്ണല്‍: മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ https://malayalees.ch/144-in-three-districts/ Wed, 16 Dec 2020 04:00:40 +0000 https://malayalees.ch/?p=37011 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളിലും നിരോധനാജ്ഞ. മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ ഡിസംബര്‍ 22 വരെയാണ്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.

നിബന്ധനകള്‍

രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.

രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണി പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.

കോഴിക്കോട് അഞ്ചിടത്ത്

കോഴിക്കോട് അഞ്ചിടത്താണ് നിരോധനാജ്ഞ. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് കോഴിക്കോട്ടെ നിരോധനാജ്ഞ.

വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍.

കാസര്‍കോട് 10 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

കാസര്‍കോട് ജില്ലയിലെ 10 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ. വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസർകോട് മുൻസിപാലിറ്റിയില്‍ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

]]>