Kerala Private Buses – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Feb 2021 12:03:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Private Buses – malayalees.ch https://malayalees.ch 32 32 മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് https://malayalees.ch/private-buses-will-go-on-strike-on-march-2/ Sat, 27 Feb 2021 12:03:03 +0000 https://malayalees.ch/?p=40820 ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി എന്നീ വാഹനങ്ങൾ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വ്യവസായ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വനം ചെയ്തത്.

]]>
ഇന്ധനവില; സർവീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ https://malayalees.ch/private-bus-owners-in-the-state-ready-to-stop-service-news/ Fri, 19 Feb 2021 12:20:03 +0000 https://malayalees.ch/?p=40418 കുതിച്ചുയരുന്ന ഇന്ധന വില വർധന മൂലം സർവീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ 50 ബസുകൾ സർവീസ് നിർത്തി. ഇന്ധന വില ഇനിയും കൂടിയാൽ ബാക്കിയുള്ള സർവീസുകൾ കൂടി നിർത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകൾ

കോവിഡിനെ തുടർന്ന് സ്വകാര്യ ബസുകൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തിൽ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയർന്നത്. നഷ്ടം സഹിക്കാനാകാതെ ഒരു മാസത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം 50 ബസുകൾ സർവീസ് നിർത്തി. ഇപ്പോഴത്തെ വിലയ്ക്ക് ഡീസൽ അടിച്ചു സർവീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാട്.

ഇന്ധന വിലയുടെ പേരിലുള്ള കൊള്ളക്കെതിരെ ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ ബസ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.

]]>
സംസ്ഥാനത്തെ പ്രൈവറ്റ്-ടൂറിസ്റ്റ് ബസുകള്‍ ത്രൈമാസ നികുതി ഇളവ് പ്രഖ്യാപിച്ചു https://malayalees.ch/kerala-gvt-announces-tax-cut-on-private-tourist-buses-news/ Fri, 14 Aug 2020 13:57:29 +0000 https://malayalees.ch/?p=30213 കോവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചത്

സംസ്ഥാനത്തെ പ്രൈവറ്റ്-ടൂറിസ്റ്റ് ബസുകള്‍ക്ക് ത്രൈമാസ നികുതി ഇളവ് നല്‍കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ജൂലൈ-സെപ്തംബര്‍ മാസത്തെ നികുതികളാണ് ഇളവ് ചെയ്തു നല്‍കുക. കോവിഡ്-19 രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തനമാക്കിയത്.

ആഗസ്റ്റ് 1 മുതലായിരുന്നു സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ സര്‍ക്കാരിന് ജിഫോം നല്‍കി സര്‍വ്വീസ് നിര്‍ത്തിവെച്ചത്. കോവിഡ് പ്രതിസന്ധി കഴിയുന്നത് വരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമ നിധി സര്‍ക്കാര്‍ അനുവദിക്കുക, ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കുക തുടങ്ങിയവയാണ് ബസുടമകള്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സംസ്ഥാനത്ത് പ്രൈവറ്റ് ബസുകൾക്ക് (സ്റ്റേജ് കാര്യേജ്) 2020 ജൂലൈ – സെപ്തംബർ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നൽകും. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ വാഹനം സർവ്വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതിയിളവ് നൽകാൻ തീരുമാനിച്ചത്. നികുതിയിളവ് നൽകിയാൽ ബസുകൾ നിരത്തിലിറക്കാൻ സാധിക്കുമെന്നാണ് ഉടമകൾ അറിയിച്ചിരിക്കുന്നത്.

വിവാഹങ്ങളും മറ്റു ചടങ്ങുകളും ഏതാണ്ട് പൂർണ്ണമായും ആർഭാടരഹിതമായി നടക്കുന്നതിനാൽ ടൂറിസ്റ്റ് ബസുകൾക്കും (കോൺട്രാക്ട് കാര്യേജ്) ഓട്ടമില്ലാത്ത സ്ഥിതിയാണ്. ഇവയ്ക്കും ഈ കാലയളവിൽ നികുതിയിളവ് നൽകുകയാണ്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസക്കാലത്ത് പ്രൈവറ്റ് ബസുകൾക്ക് പൂർണ്ണമായും ടൂറിസ്റ്റ് ബസുകൾക്ക് 20 ശതമാനവും നികുതിയിളവ് നൽകിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അടുത്ത ത്രൈമാസ നികുതിയിലും ഇളവ് നൽകുന്നത്.

ഒരു ത്രൈമാസത്തിൽ പ്രൈവറ്റ് ബസുകളിൽ നിന്നും 44 കോടി രൂപയും ടൂറിസ്റ്റ് ബസുകളിൽ നിന്നും 45 കോടി രൂപയുമാണ് നികുതിയിനത്തിൽ ലഭിച്ചുപോരുന്നത്. ഇങ്ങനെ വരുന്ന ത്രൈമാസത്തിൽ 99 കോടി രൂപയുടെ നികുതിയിളവാണ് പ്രൈവറ്റ് ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കുമായി നൽകുന്നത്. കഴിഞ്ഞ ത്രൈമാസത്തിൽ 53 കോടി രൂപയുടെ നികുതിയിളവ് നൽകിയിരുന്നു. ഇതോടെ ബസുകൾക്ക് നൽകുന്ന നികുതിയിളവ് ആകെ 142 കോടി രൂപയാകും.

]]>
സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തുന്നു https://malayalees.ch/kerala-private-buses-stop-service-state-news/ Mon, 27 Jul 2020 12:55:22 +0000 https://malayalees.ch/?p=29134 സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ബസ്സുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം.

എന്നാല്‍ ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.നിലവില്‍ സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഓരോ ദിവസം ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു. മാത്രമല്ല കോവിഡ് ഭീതികാരണം പലരും ബസില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന സാഹചര്യവും ഉണ്ട്.

]]>