Kerala police – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Oct 2023 11:12:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala police – malayalees.ch https://malayalees.ch 32 32 ലഹരിയിൽ നീന്തൽകുളത്തിൽ നീരാട്ടുമായി യുവാവ്; കരക്ക് കയറാൻ ആവശ്യപ്പെട്ട നാട്ടുകാർക്കും പോലീസിനും അസഭ്യവർഷം https://malayalees.ch/man-taken-into-custody-by-the-police-who-swimming-in-a-pond-after-drunk/ Wed, 25 Oct 2023 11:12:07 +0000 https://malayalees.ch/?p=90051 മദ്യപിച്ച് ലക്ക് കെട്ട് നീന്തൽ കുളത്തിൽ ഭാര്യക്കും മക്കൾക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ മാനേജറായ യുവതിയും ഭർത്താവും രണ്ട് മക്കളും ചേർന്നാണ് ചിറകുളത്തിൽ നീന്താൻ ഇറങ്ങിയത്.

മദ്യപിച്ച് ലക്ക് കെട്ട യുവാവ് കുളത്തിൽ കുട്ടികൾക്കൊപ്പം ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ യുവാക്കൾ അപകട സാധ്യത ബോധ്യപ്പെടുത്തി കുളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വീണ്ടും കുളത്തിൽ ഇറങ്ങി പ്രദേശവാസികളെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ആയിരുന്നു. നേരം ഇരുട്ടിയിട്ടും കുളത്തിൽ നിന്ന് കയറാതെ നാട്ടുകാർക്ക് നേരെ ഇയാൾ അസഭ്യ വർഷം തുടർന്നതോടെ നാട്ടുകാർ തന്നെ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ചങ്ങരംകുളം എസ്ഐ ബാബു ജോർജ്ജിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇയാളോട് മക്കളെയും കൂട്ടി കുളത്തിൽ നിന്ന് കയറി പോവാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനോടും ഇയാൾ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. പല തവണ ഇയാളോട് പോലീസ് കുളത്തിൽ നിന്ന് കയറിപ്പോവാൻ ആവശ്യപ്പെട്ടിട്ടും പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് അസഭ്യം പറയുന്നത് തുടർന്ന ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനിലെത്തിയിട്ടും ഇയാൾ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നത് തുടർന്നു. കേസെടുത്തതിന് ശേഷം ജാമ്യത്തിൽ വിട്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഇടുക്കി സ്വദേശിയായ ഇയാൾ അടുത്ത കാലത്താണ് കുടുംബത്തോടൊപ്പം ചിയ്യാനൂരിലെ വാടക ക്വോർട്ടേഴ്സിൽ താമസം തുടങ്ങിയത്.

]]>
കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവ് : മോട്ടോർ വാഹന വകുപ്പ് https://malayalees.ch/kannur-police-jeep-rammed-into-petrol-pump/ Sat, 21 Oct 2023 09:22:10 +0000 https://malayalees.ch/?p=89821 കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിന്റെ ആക്‌സിൽ ജോയിന്റ് പൊട്ടിയത് അപകടത്തിലെന്നും എംവിഐയുടെ റിപ്പോർട്ട്. ( kannur police jeep rammed into petrol pump )

കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ, എ ആർ ക്യാമ്പിലെ പോലീസ് ജീപ്പ് നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. അപകടം ഡ്രൈവറുടെ പിഴവെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ. എ ആർ ക്യാമ്പിലെ എ എസ് ഐ സന്തോഷാണ് വാഹനമോടിച്ചിരുന്നത്. മെസ്സ് ഓഫീസറാണ് ഒപ്പമുണ്ടായിരുന്നത്.

അശ്രദ്ധമൂലം വാഹനം ഡിവൈഡറിൽ ഇടിച്ചു. ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലേറ്റർ അമർത്തിയതോടെ ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. പോലീസ് വാഹനത്തിന് മറ്റ് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ആക്‌സിൽ ജോയിൻറ് പൊട്ടിയത് അപകടത്തിലെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. തുരുമ്പെടുത്ത് നശിക്കാറായ വാഹനത്തിന്റെ സാങ്കേതിക തകരാറുകളാണ് അപകടമുണ്ടാക്കിയതെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഈ വാദം നിരാകരിക്കുകയാണ് എംവിഐയുടെ റിപ്പോർട്ട്.

]]>
നിയമന കോഴ വിവാദം; ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍; ആള്‍മാറാട്ടം സംശയിച്ച് പൊലീസ് https://malayalees.ch/appointment-bribery-row-akhil-mathew-phone-tower-location/ Sat, 30 Sep 2023 04:54:33 +0000 https://malayalees.ch/?p=88660 ആരോഗ്യവകുപ്പിലെ നിയമന കോഴ വിവാദത്തില്‍ പരാതിക്കാരന്‍ പണം നല്‍കിയെന്ന് ആരോപിക്കുന്ന അഖില്‍ മാത്യു ആ സമയം തിരുവനന്തപുരത്തില്ലെന്ന് പൊലീസ്. ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ എന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍. ഏപ്രില്‍ 10,11 തീയതികളില്‍ ഹരിദാസ് തിരുവനന്തപുരത്ത് എത്തിയിരുന്നതായും ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

കേസില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. അഖില്‍ മാത്യുവിന്റെ പേരില്‍ മാറ്റാരെങ്കിലും പണം വാങ്ങിയോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.

പത്താം തിയ്യതി അഖില്‍ മാത്യുവിന് പണം നല്‍കി അന്ന് തന്നെ മലപ്പുറത്തേക്ക് തിരിച്ചുവെന്നാണ് ഹരിദാസ് പറഞ്ഞിരുന്നത്. അതേസമയം, ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയില്‍ ഹരിദാസിന്റെ മൊഴി എടുക്കല്‍ പൂര്‍ത്തിയായി. അഖില്‍ മാത്യുവിന് പണം നല്‍കി എന്ന ആരോപണത്തില്‍ ഹരിദാസ് ഉറച്ചു നിന്നു.

]]>
സൈനികന്‍ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സ്വയം? സംശയിച്ച് പൊലീസ് https://malayalees.ch/police-suspected-that-the-soldier-himself-painted-pfi-on-his-body/ Tue, 26 Sep 2023 04:44:39 +0000 https://malayalees.ch/?p=88386 കൊല്ലത്ത് സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവത്തില്‍ സൈനികനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും. സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതെന്ന് സംശയിച്ച് പൊലീസ്. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും.

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് സൈനികനെ തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ഷൈനിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി.

കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്‌ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നാണ് ഷൈനിന്റെ മൊഴി.

]]>
കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്; മൂന്ന് പേരെ സ്ഥലംമാറ്റി https://malayalees.ch/student-death-after-car-overturned-three-policemen-transferred/ Fri, 01 Sep 2023 11:05:38 +0000 https://malayalees.ch/?p=87091 കാസര്‍ഗോഡ് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാര്‍ത്ഥിയുടെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്.ഐ രജിത്ത് ഉള്‍പ്പടെ മൂന്ന് പേരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയില്‍ പൊലീസ് ഒളിച്ചുകളി തുടര്‍ന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിനെതിരെ മരിച്ച ഫര്‍ഹാസിന്റെ കുടുംബം രംഗത്തെത്തി. പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് മുങ്ങിപോയ സ്ഥലം മാറ്റ നടപടി ഇന്നലെ വൈകിട്ട് ഉത്തരവായി പുറത്തിറങ്ങിയത്.

എസ്.ഐ രജിത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലേക്കാണ് മാറ്റം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുക്കും വരെ പ്രതിഷേധം തുടരാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.

]]>
പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥി മരിച്ച സംഭവം: ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി https://malayalees.ch/threat-against-kasargod-si-in-relation-with-student-death/ Thu, 31 Aug 2023 04:44:52 +0000 https://malayalees.ch/?p=86999 കാസർ​ഗോഡ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. എസ് ഐ രഞ്ജിത്തിന്റെ കുടുംബമാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വീടിന് മുൻവശത്തെത്തി രണ്ടം​ഗ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. (Threat against Kasargod SI in relation with student death)

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർ‌ത്ഥി മരിച്ച സംഭവത്തിന്റെ പിറ്റേന്നാണ് ഭീഷണിയുമായി രണ്ടം​ഗ സംഘം വീടിന് മുന്നിലെത്തിയതെന്ന് രഞ്ജിത്തിന്റെ കുടുംബം പറയുന്നു. കുമ്പളയിലെ ഒരു വാടക ക്വാട്ടേഴ്സിലാണ് രഞ്ജിത്തും കുടുംബവും താമസിച്ചുവരുന്നത്. ഭീഷണി മുഴക്കി രണ്ടുപേർ വീടിന് സമീപം എത്തുമ്പോൾ രഞ്ജിത്ത് വീട്ടിൽ ഇല്ലായിരുന്നു. സമാധാനത്തോടെ ഇവിടെ താമസിക്കാൻ അനുവദിക്കില്ലെന്നും മകനെ കൊലപ്പെടുത്തുമെന്നും രണ്ടം​ഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

ഇന്നലെയാണ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്.

]]>
എന്താണ് എഫ്ഐആർ? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്? https://malayalees.ch/what-is-an-fir-when-and-how-to-register/ Mon, 21 Aug 2023 05:12:51 +0000 https://malayalees.ch/?p=86502 കുറ്റകൃത്യങ്ങൾ പെരുകുന്ന ഇന്നത്തെ കാലത്ത് എഫ്‌ഐആർ എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എഫ്‌ഐആർ എന്താണെന്നതിനെക്കുറിച്ച് മിക്കവർക്കും വ്യക്തമായ ധാരണയുണ്ട്. ഇതിനെക്കുറിച്ച് അറിയാമെങ്കിലും കൂടുതൽ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവരും ചെറുതല്ല. യഥാർത്ഥത്തിൽ എന്താണ് എഫ്ഐആർ അല്ലെങ്കിൽ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്? പൊതുജനങ്ങളുടെ ഇത്തരം സംശയങ്ങൾ ദൂരീകരിക്കാൻ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.

പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പൊലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ റാങ്കിന് മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ഐആറിന് വളരെ പ്രാധാന്യമുണ്ട്.

പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം. ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പൊലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്.

ഒപ്പിട്ടുനൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പൊലീസ് സ്‌റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പൊലീസ് സ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും. ഐടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്. ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പൊലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ(keralapolice.gov.in) നിന്ന് എഫ്‌ഐആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

]]>
വെള്ളറടയിൽ വയോധികയെയും മകളെയും വീടുകയറി മർദിച്ചു; സിസിടിവി ദൃശ്യം പുറത്ത് https://malayalees.ch/elderly-woman-and-her-daughter-were-attacked-in-vellarada-cctv-footage/ Wed, 16 Aug 2023 07:36:53 +0000 https://malayalees.ch/?p=86250 തിരുവനന്തപുരം വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആൾക്കാർ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. മർദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ശബ്ദേ കേട്ട് പുറത്തേക്ക് വരുന്ന ​ഗീതയെ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ മർദിക്കുന്നത് കാണാം. ഇത് കണ്ട് വീട്ടിൽ നിന്ന് ഓടി വന്ന വയോധികയെയും ഇവർ മർദിക്കുന്നുണ്ട്.

വഴി തർക്കത്തിന്റെ പേരിൽ സമീപവാസികളാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റവർ പറയുന്നു. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ് ഇവിടെ. കോടതി സ്റ്റേ നിലനിൽക്കെയാണ് എതിർ കക്ഷികളായവർ വീട് കയറി വയോധികയേയും മകളേയും മർദ്ദിച്ചത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

]]>
പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം https://malayalees.ch/attempt-to-kill-wife-by-slitting-throat-in-pathanapuram/ Tue, 15 Aug 2023 10:42:14 +0000 https://malayalees.ch/?p=86208 കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവാവിൻ്റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സംഭവം. 9 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും ഇന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

തുടർന്ന് മടങ്ങുംവഴിയാണ് ഗണേഷ് രേവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശിയായ ഗണേഷ് ടെക്സ്റ്റൈൽസിലെ ജീവനക്കാരനാണ്. തിരുവനന്തപുരം ലുലു മാളിലാണ് രേവതി ജോലി ചെയ്യുന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിതെന്ന് പൊലീസ് പറയുന്നു.

]]>
രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 10 ഉദ്യോഗസ്ഥര്‍ക്ക് https://malayalees.ch/presidents-police-medal-for-10-officers-from-kerala/ Mon, 14 Aug 2023 11:03:46 +0000 https://malayalees.ch/?p=86141 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഒരാള്‍ക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും മറ്റുള്ളവര്‍ക്ക് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുമാണ് ലഭിക്കുക. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പൊലീസ് സൂപ്രണ്ട് ആര്‍ മഹേഷാണ് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായത്.

കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണല്‍ എസ്.പി സോണി ഉമ്മന്‍ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈ.എസ്.പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റന്‍റ് കമ്മീഷണര്‍ സി.ആര്‍ സന്തോഷ്, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ ഇന്‍റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ അജീഷ് ജി.ആര്‍ എന്നിവരാണ് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായത്.

ആംഡ് പൊലീസ് ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലെ ഇന്‍സ്പെക്ടര്‍ രാജഗോപാല്‍ എന്‍.എസ്, തിരുവനന്തപുരം സിറ്റി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എസ്, കോഴിക്കോട് റൂറല്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ സത്യന്‍.പി.കെ, തിരുവനന്തപുരം മ്യൂസിയം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജയശങ്കര്‍ ആര്‍, പൊലീസ് ട്രെയിനിങ് കോളജില്‍ നിന്ന് വിരമിച്ച ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ ഗണേഷ് കുമാര്‍.എന്‍ എന്നിവരും സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി.

]]>