kerala-police – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Jul 2023 08:30:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala-police – malayalees.ch https://malayalees.ch 32 32 അന്തര്‍ സംസ്ഥാന മോഷ്ടാവ് കേരള പൊലീസിൻ്റെ പിടിയിൽ https://malayalees.ch/inter-state-thief-arrested-by-kerala-police/ Wed, 05 Jul 2023 08:30:42 +0000 https://malayalees.ch/?p=83846 രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് കേരള പൊലീസിന്റെ പിടിയില്‍. പിടിയിലായത് തെലങ്കാന സ്വദേശി സംപതി ഉമാ പ്രസാദ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഷാഡോ പൊലീസ് ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്തെ മൂന്ന് മോഷണ കേസുകളില്‍ ഉമാ പ്രസാദ് പ്രതിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഓട്ടോറിക്ഷകളില്‍ കറങ്ങി നടന്നായിരുന്നു മോഷണം. തെലുങ്കാനയിലെ പൊലീസ് സ്റ്റേഷനിലെ പാർട്ട്ടൈം ജീവനക്കാരനായ ഉമാ പ്രസാദിനെ ഇന്ന് രാവിലെയാണ് വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. മോഷണം നടത്തിയ ശേഷം തെളിവുകള്‍ ബാക്കിവയ്ക്കാതെ വിമാനത്തില്‍ തന്നെ മടങ്ങുന്നതാണ് പ്രതിയുടെ രീതിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

തലസ്ഥാനത്ത് പേട്ടയിലെ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആന്ധ്രയിലടക്കം പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉമാപ്രസാദ് പിടിയിലായത്. പ്രതിയെ കണ്ടെത്താന്‍ സഹായിച്ച ഓട്ടോ തൊഴിലാളികള്‍ പാരിതോഷികം നല്‍കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

]]>
സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ https://malayalees.ch/kerala-police-arrested-13032-goons-within-20-days-by-statewide-raid/ Wed, 12 Jan 2022 04:19:43 +0000 https://malayalees.ch/?p=55390 സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ്‌ നടത്തിയത് 16680 സ്ഥലങ്ങളിലാണ്. അതിൽ ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് തിരുവനന്തപുരം റൂറലിൽ 1506 പേർക്കെതിരെയാണ്.

ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും കാസര്‍ഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1103 എണ്ണം.

5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

]]>
ചുരുളി കാണാൻ പൊലീസ് സംഘം ; ‘സഭ്യത’ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു https://malayalees.ch/churuli-movie-controversy-kerala-police-to-watch-movie-high-court-churuli/ Tue, 11 Jan 2022 08:16:26 +0000 https://malayalees.ch/?p=55330 ചുരുളി സിനിമ കാണാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപികരിച്ചു. സിനിമയിൽ തെറിവിളികൾ ബറ്റാലിയൻ മേധാവി കെ പദ്‌മകുമാറിന്റെ നേതൃത്വത്തിൽ പരിശോധിക്കും. സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ നസീമ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിനിമ കാണുക. ഇവര്‍ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി കുറച്ച് ദിവസം മുന്‍പ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

]]>
സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടി; കേരള പൊലിസ് https://malayalees.ch/kerala-police-to-take-action-against-social-media-posts/ Sat, 18 Sep 2021 04:20:41 +0000 https://malayalees.ch/?p=49765 സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലിസ്. ” സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്.” സമൂഹ മാധ്യമങ്ങളിലെ കേരള പൊലിസിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.

കൂടാതെ കേരള പൊലീസിൽ പെരുമാറ്റ ചട്ടം സംബന്ധിച്ച ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കിയിരുന്നു. അതനുസരിച്ച് എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെന്നാണ് നിർദേശം. ഹൈക്കോടതി നിർദേശപ്രകാരമാണ് ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കിയത്.

കൂടാതെ, പൊലീസുകാരുടെ പെരുമാറ്റ രീതി സ്‌പെഷ്യൽ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സഭ്യമായ വാക്കുകൾ മാത്രമേ സംസാരത്തിൽ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ പറയുന്നു. പ്രത്യേകിച്ച് പൊതു ജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായും വിനയത്തോടെയും പെരുമാറണം.

]]>