kerala lottery – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Oct 2023 05:09:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala lottery – malayalees.ch https://malayalees.ch 32 32 ലോട്ടറി വില്‍പ്പനക്കാരുമായി കൂട്ടുകൂടും, നമ്പര്‍ തിരുത്തി പറ്റിക്കും; പാലക്കാട്ടെ തട്ടിപ്പുവീരന്‍ പിടിയില്‍ https://malayalees.ch/palakkad-man-arrested-in-lottery-fraud-case/ Sat, 07 Oct 2023 05:09:11 +0000 https://malayalees.ch/?p=89026 പാലക്കാട് ലോട്ടറി നമ്പറില്‍ തിരുത്ത് വരുത്തി തട്ടിപ്പ് നടത്തിയിരുന്ന പ്രതി പിടിയില്‍. തച്ചനടി സ്വദേശി ഗഫൂര്‍ ആണ് പാലക്കാട് കസബ പൊലീസിന്റെ പിടിയിലായത്. ലോട്ടറി വില്‍പ്പനക്കാരുമായി സൗഹൃദം നടിച്ച് ടിക്കറ്റ് വാങ്ങിയ ശേഷം അതില്‍ നമ്പര്‍ തിരുത്തിയാണ് അവരെതന്നെ കബളിപ്പിച്ചിരുന്നത്. (Palakkad man arrested in lottery fraud case)

മൂന്ന് വര്‍ഷമായി പ്രതി ജില്ലയിലെ പലഭാഗങ്ങളിലും തട്ടിപ്പ് നടത്തി പോരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചന്ദ്രനഗറിലെ പാതയോര കച്ചവടക്കാരിയെ 5000 രൂപ പറ്റിച്ച കേസിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തെത്തുന്നത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

]]>
വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഭാഗ്യശാലി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി https://malayalees.ch/win-win-lottery-result-july-10/ Mon, 10 Jul 2023 08:12:41 +0000 https://malayalees.ch/?p=84124 കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 726 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് നടക്കും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയാണ് ലഭിക്കുക.

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ http://www.keralalotteries.com/https://www.keralalotteryresult.net/ എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ തിങ്കളാഴ്ചയുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് ലോട്ടറി ടിക്കറ്റിൻറെ വില.

വിൻ വിൻ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറി ടിക്കറ്റും ബാങ്കുകളിലോ ലോട്ടറി ഓഫീസിലോ സമർപ്പിക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കണം.

]]>
80 ലക്ഷത്തിന്റെ ഭാഗ്യം ആര്‍ക്ക്? ഇന്നറിയാം… കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന് https://malayalees.ch/kerala-lottery-karunya-lottery-live-updates/ Sat, 08 Jul 2023 08:12:15 +0000 https://malayalees.ch/?p=84067
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാകും നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാനാര്‍ഹര്‍ക്ക് ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

സമാശ്വാസ സമ്മാനമടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറിയ്ക്ക് ഉള്ളത്. ലോട്ടറി വകുപ്പ് വെബ്‌സൈറ്റുകളായ http://www.keralalotteries.com/, https://www.keralalotteryresult.net/ എന്നിവയിലും ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ ഫലം അറിയാന്‍ കഴിയും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കേണ്ടതാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

]]>
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം കണ്ണൂരിൽ https://malayalees.ch/karunya-plus-lottery-june-22/ Fri, 23 Jun 2023 04:39:35 +0000 https://malayalees.ch/?p=83180 കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചിരിക്കുന്നത് കണ്ണൂരാണ്. രാജേഷ് കെ എന്ന ഏജന്റ് വിറ്റ് PV 811533 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. വൈക്കത്ത് പ്രവീൺ കെ.പി എന്ന ഏജന്റ് വിറ്റ PO 129062 എന്ന ലോട്ടറി ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

]]>
വിഷു ബമ്പറിങ്ങെത്തി; ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് എടുക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം https://malayalees.ch/kerala-lottery-share-price-claim-procedure/ Mon, 17 Apr 2023 11:21:34 +0000 https://malayalees.ch/?p=79717 വിഷു ബമ്പറിങ്ങെത്തി. ബമ്പർ ടിക്കറ്റുകൾ കൂടുതലായി എടുത്ത് സമ്മാനം ലഭിക്കാനുള്ള ചാൻസ് വർധിപ്പിക്കാൻ അടുത്തിടെയായി നടപ്പിലാക്കിവരുന്ന ഒരു രീതിയാണ് ‘ഷെയറിട്ട്’ ലോട്ടറി എടുക്കൽ. അഞ്ചോ പത്തോ പേർ ചേർന്ന് ഇരട്ടിയോളം ലോട്ടറികൾ വാങ്ങിക്കൂട്ടം. സമ്മാനമടിച്ചാൽ പങ്കെട്ടെടുക്കും. ഇതാണ് രീതി. എന്നാൽ ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

വിഷു ബമ്പർ നറുക്കെടുപ്പ് എന്ന് ?

വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24നാണ്. കഴിഞ്ഞ വർഷം വരെ 10 കോടിയായിരുന്നു ബമ്പർ സമ്മാനമെങ്കിൽ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനമടിച്ചാൽ എത്ര രൂപ കൈയിൽ കിട്ടും ?

വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയിൽ ലഭിക്കില്ല. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയിൽ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഈ വർഷത്തെ ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.

എവിടെ ടിക്കറ്റ് മാറി പണം സ്വന്തമാക്കാം ?

ലോട്ടറിയിൽ നിന്നുള്ള 5,000 രൂപയുടെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

കാലാവധി

നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.

]]>
എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു https://malayalees.ch/thripunithura-lottery-center-set-ablaze/ Sat, 04 Mar 2023 08:09:01 +0000 https://malayalees.ch/?p=77358 എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പുണിത്തറയിലെ മീനാക്ഷി ലോട്ടറിസ്‌നാണ് പെട്രോൾ ഒഴിച്ച് തീ ഇട്ടത്. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. ( thripunithura lottery center set ablaze )

ഇന്നലെ വൈകീട്ട് ആറരയ്ക്കാണ് സംഭവം. തൃപ്പുണിത്തറ സ്വദേശി രാജേഷ് മീനാക്ഷി ലോട്ടറിസ് എന്ന ലോട്ടറി വില്പന സ്ഥാപനം താൻ കത്തിക്കുമെന്ന് ആദ്യം വീഡിയോ ചിത്രീകരിച്ചു. ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് ഭീഷണിയാണെന്ന് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്.

ശേഷം ആറരയോടെ കയ്യിൽ പെട്രോൾ കുപ്പിയുമായി ലോട്ടറി കടയിലേക്ക് എത്തുന്നു. പെട്രോൾ ഒഴിച്ച് തീ ഇടുന്നു. തിരികെ പോകുന്നു.

അതിക്രമം നടക്കുമ്പോൾ തൊഴിലാളികളും ലോട്ടറി വാങ്ങാൻ എത്തിയവരും സ്ഥാപനത്തിൽ ഉണ്ടായിരുന്നു. തീ പടർന്നതോടെ ഇവർ ഇറങ്ങി ഓടി. ലോട്ടറി സ്ഥാപനഉടമയുടെ പരാതിയിലാണ് പോലിസ് രാജേഷ്‌നെ തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രാജേഷ്ന്ന് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

]]>
കേരളത്തിന്റെ ലോട്ടറി നിയമ ഭേഭഗതി; നാഗാലാൻഡ് സുപ്രിം കോടതിയിൽ https://malayalees.ch/nagaland-against-kerala-lottery-rules/ Wed, 10 Aug 2022 08:34:40 +0000 https://malayalees.ch/?p=66202 കേരളത്തിന്റെ ലോട്ടറി നിയമ ഭേദഗതിക്കെതിരെ നാഗാലാൻഡ് സുപ്രിം കോടതിയിൽ. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അപ്പിൽ സമർപ്പിച്ചത്. ലോട്ടറി ചട്ടങ്ങൾ രൂപികരിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് നാഗാലാൻഡ് അപ്പീലിൽ അവകാശപ്പെടുന്നു.

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് നിയമഭേഭഗതിയിലൂടെ സംസ്ഥാനം തടഞ്ഞിരുന്നു. കേരള പേപ്പർ ലോട്ടറി ഭേഭഗതി നിയത്തിനെതിരെ നാഗാലാന്റ് നൽകിയ ഹർജി ഹൈക്കോടതിയും അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് നാഗലാന്റ് സുപ്രിം കോടതിയെ സമീപിച്ചത്. കേരളം നടത്തിയ നിയമ നിർമ്മാണം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നതാണ് അപ്പിൽ ഹർജ്ജിയിലെ നാഗലാന്റിന്റെ വാദം. ലോട്ടറി ചട്ടങ്ങൾ രൂപികരിയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് നാഗാലാന്റ് അവകാശപ്പെടുന്നു. ലോട്ടറി നിയമ നിർമ്മാണം കേന്ദ്രസർക്കാർ ആണ് നടത്തെണ്ടതെന്ന് എന്നാണ് നാഗാലാന്റ് നിലപാട്. സെക്ഷൻ 12 പ്രകാരം സംസ്ഥാനത്തിന് ലോട്ടറി വിഷയത്തിൽ നിയമ നിർമ്മാണം സാധ്യമെന്ന് ഹൈക്കോടതി നിഗനം നിയമ വിരുദ്ധമാണെന്നും നാഗാലാന്റിന്റെ ഹർജ്ജി പറയുന്നു.

നേരത്തെ സിക്കിം ലോട്ടറിക്ക് പേപ്പർ ലോട്ടറി നിയമപ്രകാരം നികുതി ഏർപ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. ചൂതാട്ടത്തതിന്റെ പരിധിയിൽ ലോട്ടറി വരുന്നതിനാൽ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. മൂല്യവർധിത നികുതി നിലവിൽ വരികയും ലോട്ടറി നറുക്കെടുപ്പിനു ലൈസൻസ് ഫീ ജനറൽ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്.

]]>