Kerala Local Body Election 2020 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Dec 2020 04:28:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Local Body Election 2020 – malayalees.ch https://malayalees.ch 32 32 മലബാറില്‍ പഞ്ചായത്തുകളുടെ എണ്ണം കൂട്ടി യുഡിഎഫ് https://malayalees.ch/number-of-pnchayat-udf-won-increased/ Thu, 17 Dec 2020 04:28:36 +0000 https://malayalees.ch/?p=37081 തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തിരിച്ചടി നേരിട്ടെങ്കിലും മലബാറില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനായത് യുഡിഎഫിന് നേട്ടമായി. മലപ്പുറം ജില്ലയില്‍ 16 പഞ്ചായത്ത് അടക്കം 38 പഞ്ചായത്തുകള്‍ യുഡിഎഫ് അധികം നേടി. ലീഗിന്‍റെ കരുത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക്, ആര്‍എംപി സഖ്യം എന്നിവയാണ് മലബാറില്‍ യുഡിഎഫിനെ തുണച്ചത്.

പൊതുവെ സംസ്ഥാനത്ത് എല്‍ഡിഎഫ് മേധാവിത്വം നേടിയപ്പോള്‍ യുഡിഎഫിന് കരുത്തായത് മലപ്പുറം അടക്കം മലബാറിലെ നാലു ജില്ലകളാണ്. വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യകക്ഷിയായ സാമ്പാര്‍ മുന്നണി കാരണം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നണിയിലെത്തിയതോടെ തിരികെ ലഭിക്കുകയായിരുന്നു. കൂട്ടിലങ്ങാടി ഉള്‍പ്പെടെയുള്ള പഞ്ചായത്ത് വീണ്ടും യുഡിഎഫ് ഭരണത്തിലായി. 57ല്‍ നിന്ന് 73 ആയി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫ് 37ല്‍ നിന്ന് 18ലേക്ക് താഴെപോയി.

ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും തന്ത്രരൂപീകരണവും നടത്തി ലീഗ് മലപ്പുറത്തെ യുഡിഎഫ് കോട്ടയായി തന്നെ നിലനിര്‍ത്തി. ആര്‍എംപി സഖ്യത്തിലൂടെ വടകര മേഖലയില്‍ നിന്ന് രണ്ട് പഞ്ചായത്ത് പിടിച്ചതടക്കം കോഴിക്കോട് ജില്ലയില്‍ 5 പഞ്ചായത്തുകളാണ് യുഡിഎഫിന് അധികമായി ലഭിച്ചത്. വെല്‍ഫെയര്‍ കൂട്ടുകെട്ടിലൂടെ ലഭിച്ച കൊടിയത്തൂര്‍, കാരശ്ശേരി എന്നിവയും ഇതിലുള്‍പ്പെടും. ഫറോഖ്, രാമനാട്ടുകര, പയ്യോളി മുന്‍സിപ്പാലിറ്റി എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതും കോഴിക്കോട്ടെ യുഡിഎഫിന് ആശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.

ജില്ലാ പഞ്ചായത്തും കല്‌‍‌‍പറ്റ നഗരസഭയും നഷ്ടപ്പെട്ടെങ്കിലും 8 പഞ്ചായത്തുകളില്‍ക്കൂടി വയനാട്ടില്‍ യുഡിഎഫ് ഭരണത്തിന് കീഴിലാകും. പാലക്കാട് ജില്ലയിലും കിട്ടി 9 അധിക പഞ്ചായത്തുകള്‍.

]]>
തൃശൂര്‍ കോര്‍പറേഷന്‍: വിമതന്‍റെ തീരുമാനം നിര്‍ണായകം https://malayalees.ch/rebel-candidate-decision-crucial-in-thrissur-corporation/ Thu, 17 Dec 2020 04:27:11 +0000 https://malayalees.ch/?p=37078 തൃശൂര്‍ കോർപറേഷൻ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് വിമതനായി വിജയിച്ച എം കെ വർഗീസിന്റെ നിലപാട് ആശ്രയിച്ചായിരിക്കും ആർക്കാണ് ഭരണം എന്ന കാര്യത്തിൽ തീരുമാനമാകുക. നിലവിൽ 24 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്.

ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള പുല്ലഴി ഡിവിഷനും നിലവിൽ എൽഡിഎഫിന്റേതാണ്. അവിടെ വിജയിക്കാനായാലും കേവല ഭൂരിപക്ഷമെന്ന 28 സീറ്റിന് മൂന്ന് സീറ്റുകൾ കുറവായിരിക്കും. കോണ്‍ഗ്രസ് വിമതൻ വർഗീസിന്റെ പിന്തുണയിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

നെട്ടിശ്ശേരി ഡിവിഷനിൽ നിന്നുമാണ് വിമതനായി എം.കെ വർഗീസ് വിജയിച്ചത്. എന്നാൽ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വർഗീസിന്‍റെ പ്രതികരണം. നിലവിലെ കണക്കുകൾ പ്രകാരം യുഡിഎഫിന് 23ഉം എൻഡിഎക്ക് ആറ് സീറ്റുകളുമാണുള്ളത്.

പഞ്ചായത്തുകള്‍ ഇടതിനൊപ്പം

തൃശൂര്‍ ജില്ലയിലെ 86 പഞ്ചായത്തുകളിൽ 65 എണ്ണം എൽഡിഎഫ് നേടി. ഏഴ് നഗരസഭകളിൽ അഞ്ച് എണ്ണത്തിന്റെ ഭരണം ഇടതുമുന്നണി സ്വന്തമാക്കി. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 ഇടത്തും ഭരണം എൽഡിഎഫിന് തന്നെ. ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകൾ ഇടതുപക്ഷത്തിന് നേടാനായി.

വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് ചില തിരിച്ചടികൾ നേരിടേണ്ടിവന്നു. കഴിഞ്ഞ തവണ നേടിയ 19 പഞ്ചായത്തുകളുടെ ഭരണം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. ജില്ലാ പഞ്ചായത്തിൽ അഞ്ച് ഡിവിഷനുകളും ഏഴ് നഗരസഭകളിൽ രണ്ട് സ്ഥലങ്ങളിൽ ഭരണത്തിലെത്താനും ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം രണ്ട് സ്ഥലത്ത് മാത്രമായി ചുരുങ്ങി.

കോർപറേഷനിൽ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ആറ് ഡിവിഷനുകളിൽ വിജയിക്കാൻ എൻഡിഎക്കായി. കൊടുങ്ങല്ലൂർ, കുന്നംകുളം നഗരസഭകളിലും മുന്നേറ്റമുണ്ടാക്കി. തദ്ദേശ സ്ഥാപനങ്ങളിൽ വോട്ട് ഷെയർ വർദ്ധിപ്പിക്കാനായെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

]]>
കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കും? അനിശ്ചിതത്വം https://malayalees.ch/kochi-corporation-uncertainty/ Thu, 17 Dec 2020 04:23:02 +0000 https://malayalees.ch/?p=37072 കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കോര്‍പറേഷനില്‍ വിജയിച്ച നാല് വിമതന്‍മാരുടെ നിലപാടാണ് ഭരണത്തില്‍ നിര്‍ണായകമാവുക. എല്‍ഡിഎഫ് വിമതന്‍റെയടക്കം പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. ഇടത് വിമതന്‍ ഒപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

എല്‍ഡിഎഫിന്‍റെ 34 സ്ഥാനാര്‍ഥികളും യുഡിഎഫിന്‍റെ 31 സ്ഥാനാര്‍ഥികളുമാണ് കോര്‍പറേഷനില്‍ വിജയിച്ചത്. ബിജെപി വിജയിച്ച 5 സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഭരിക്കാന്‍ വേണ്ടത് 35 സീറ്റുകള്‍. 4 വിമതന്‍മാരാണ് ആകെ വിജയിച്ചത്. 23 ആം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് വിമതന്‍ കെ പി ആന്റണി വിജയിച്ചപ്പോള്‍ രണ്ട് കോണ്‍ഗ്രസ് വിമതന്‍മാരും ഒരു ലീഗ് വിമതനും വിജയം കൊയ്തു. കല്‍വത്തി ഡിവിഷനില്‍ നിന്നാണ് ലീഗ് വിമതനായി ടി കെ അഷറഫ് വിജയിച്ചത്. കോണ്‍‌ഗ്രസ് വിമതരായി മത്സരിച്ച സനില്‍ മോന്‍ എട്ടാം വാര്‍ഡില്‍ നിന്നും മേരി കലിസ്റ്റ് പ്രകാശന്‍ 22ആം വാര്‍ഡില്‍ നിന്നും വിജയിച്ചു. വിജയിച്ച നാല് വിമതന്‍മാരെയും ഒപ്പം നിര്‍ത്തിയാല്‍ മാത്രമാണ് യുഡിഎഫിന് ഭരണത്തില്‍ തുടരാന്‍ കഴിയുക.

ഏതെങ്കിലും ഒരു വിമതന്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം ഉറപ്പിക്കാം. എല്‍ഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച കെ പി ആന്റണി പിന്തുണക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ലീഗ് വിമതനായ ടി കെ അഷറഫിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം എല്‍ഡിഎഫ് ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് വിമതനടക്കമുള്ളവരോട് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നാല് പേരെയും ഒപ്പം നിര്‍ത്തി ഭരണം ഉറപ്പിക്കാനുള്ള തീവ്രശ്രമമാണ് യുഡിഎഫ് നടത്തുന്നത്.

]]>
പ്രതീക്ഷിച്ച വിജയമില്ല; ബിജെപിയില്‍ അമര്‍ഷം https://malayalees.ch/local-body-election-bjp/ Thu, 17 Dec 2020 04:21:27 +0000 https://malayalees.ch/?p=37069 ബിജെപി നേടിയ വിജയങ്ങൾ കേവലം അവകാശവാദങ്ങൾ മാത്രമായെന്ന് ഒരു വിഭാഗം. തെരഞ്ഞെടുപ്പിലുടനീളം ആസൂത്രണമില്ലായ്മ ഉണ്ടായെന്നും അതിന് കാരണക്കാർ സംസ്ഥാന നേതൃത്വമാണെന്നുമാണ് അസംതൃപ്ത വിഭാഗത്തിന്റെ വാദം. വരുംദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പാണ്.

കൊട്ടിഘോഷിച്ച സ്ഥാനാർഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അവകാശവാദം. കണക്കുകളിൽ എണ്ണം കൊണ്ട് മാത്രമാണ് മെച്ചമെന്നും ഇഴകീറി നോക്കിയാൽ അവകാശപ്പെടാന്‍ എന്തുണ്ടെന്നുമാണ് ചോദ്യം. തിരുവനന്തപുരം കോർപറേഷനിലെ പ്രകടനം തന്നെ ഉയർത്തിയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന തെരഞ്ഞെടുപ്പിൽ വേണ്ട ആസൂത്രണം താഴേ തട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. ദേശീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെത്തിക്കാനും നേതൃത്വത്തിനായില്ലെന്ന് വിമർശനമുണ്ട്. നേടിയ പഞ്ചായത്തുകളിൽ അധികവും കേവല ഭൂരിപക്ഷമെത്താനാകാത്തതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സിറ്റിങ് വാർഡുകൾ അധികവും നഷ്ടമായതും നേതൃത്വത്തിന് എതിരെ കൃഷ്ണദാസ് പക്ഷം ആയുധമാക്കും.

പാലക്കാട് നില മെച്ചപ്പെടുത്തിയതും പന്തളം പിടിച്ചതും മാത്രമാണ് ആശ്വാസമെന്നാണ് ഈ വിഭാഗത്തിന്റെ പക്ഷം. കെ.സുരേന്ദ്രൻ നേതൃത്വം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ജനകീയ പരീക്ഷണത്തിൽ തോറ്റുപോയെന്ന് സ്ഥാപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന അപസ്വരങ്ങൾ പറഞ്ഞൊതുക്കാനാകാത്തത് വരുംദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രകടനം കൂടി മുന്നിൽ വച്ച് കലാപമുയർത്താനാകും കൃഷ്ണദാസ് പക്ഷം ശ്രമിക്കുക. ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ പോലുള്ള അസംതൃപ്തരെ കൂടി കൂട്ടുപിടിച്ചാകും പോര് കടുപ്പിക്കുക.

]]>
താരമായി ജോസ് കെ മാണി https://malayalees.ch/jose-k-mani-effect-in-karala-local-body-election/ Wed, 16 Dec 2020 13:07:23 +0000 https://malayalees.ch/?p=37056 ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടം. പാലാ നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫ് 17 സീറ്റുകളാണ് സ്വന്തമാക്കിയത്. ഇതില്‍ ജോസ് വിഭാഗം 11 സീറ്റുകളാണ് നേടിയത്. 13 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫ് മുന്നേറുന്നതിലും കേരള കോണ്‍ഗ്രസ്(എം)ന് പങ്ക് അവകാശപ്പെടാം.

കോതമംഗലം മുന്‍സിപ്പാലിറ്റി യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയല്‍ എല്‍.ഡി.എഫിന് സീറ്റുകള്‍ വര്‍ധിപ്പിക്കാനായി. കേരള കോണ്‍ഗ്രസിനെ പുറത്താക്കിയവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരം കൂടിയായി. അതേസമയം തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളില്‍ ജോസഫ് വിഭാഗം തോല്‍ക്കുക കൂടി ചെയ്തതോടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന ജോസ് കെ മാണിയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതായി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് പാലായുള്‍പ്പെടെ അധികം സീറ്റുകളില്‍ ജോസ് കെ മാണിക്ക് അവകാശവാദം ഉന്നയിക്കാനാകും വിധമുള്ള ഫലമായി തദ്ദേശ തെരഞ്ഞെടുപ്പിലേത്.

]]>
വോട്ടെണ്ണല്‍: മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ https://malayalees.ch/144-in-three-districts/ Wed, 16 Dec 2020 04:00:40 +0000 https://malayalees.ch/?p=37011 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളിലും നിരോധനാജ്ഞ. മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ ഡിസംബര്‍ 22 വരെയാണ്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.

നിബന്ധനകള്‍

രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.

രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണി പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.

കോഴിക്കോട് അഞ്ചിടത്ത്

കോഴിക്കോട് അഞ്ചിടത്താണ് നിരോധനാജ്ഞ. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് കോഴിക്കോട്ടെ നിരോധനാജ്ഞ.

വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍.

കാസര്‍കോട് 10 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

കാസര്‍കോട് ജില്ലയിലെ 10 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ. വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസർകോട് മുൻസിപാലിറ്റിയില്‍ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

]]>
സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി https://malayalees.ch/bjp-against-speical-ballot-for-covid-patients/ Tue, 15 Dec 2020 12:32:19 +0000 https://malayalees.ch/?p=36990 തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സുതാര്യമല്ലെന്നാണ് ബിജെപിയുടെ വാദം.

കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിക്കുന്നു. തൃശൂർ ജില്ലയിലെ സ്പെഷ്യൽ ബാലറ്റ് വിതരണം ചെയ്തതിൽ വ്യാപക ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലിസ്റ്റിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ സ്പ്ഷ്യൽ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണൽ തടയുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ കലക്ടറും അറിയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്. ഡി.എം.ഒ വഴി തയ്യാറാക്കിയ സ്പെഷ്യൽ ബാലറ്റ് പട്ടികയിൽ ക്രമക്കേട് നടന്നെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

]]>
അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് https://malayalees.ch/local-body-election-second-phase/ Thu, 10 Dec 2020 04:14:38 +0000 https://malayalees.ch/?p=36647 തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.

കോവിഡിനെ ഭയന്ന് മാറിനില്‍ക്കാതെ രണ്ടാം ഘട്ട വോട്ടെടുപ്പിലും വോട്ടര്‍മാര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തുകയാണ്. സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ട് പോളിങ് ബൂത്തുകളില്‍.

എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ട് ചെയ്ത ശേഷം മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. സർക്കാർ തുടരണമെന്ന ജനങ്ങളുടെ ആഗ്രഹം ജയിക്കും. യുഡിഎഫിനകത്ത് കലാപമാണ്. ഐക്യമില്ലാത്തവർ എങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കും. അവിശുദ്ധ സഖ്യമുണ്ടാക്കുന്ന യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയുണ്ടാകും. വടക്കാഞ്ചേരി ഫ്ലാറ്റിനെ ചൊല്ലിയുള്ളത് അനാവശ്യ വിവാദമാണ്. വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് വോട്ട് ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു. മന്ത്രി എ.സി മൊയ്‍തീനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എം.എൽ.എ ആവശ്യപ്പെട്ടു. മന്ത്രി 6.55 ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പരാതി.

അതേസമയം രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിക്കും. ജനങ്ങൾ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അഞ്ച് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.

473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിനായി തയ്യാറാക്കിയ 12643 പോളിങ് ബൂത്തുകളും അണുവിമുക്തമാക്കി. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിങ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.

സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ആം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47ആം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

]]>
ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ വോട്ടുകച്ചവടം ആരോപിച്ച് എല്‍.ഡി.എഫും യു.ഡി.എഫും https://malayalees.ch/alleged-vote-rigging-after-the-first-round-of-votingldf-and-udf-news/ Wed, 09 Dec 2020 08:35:23 +0000 https://malayalees.ch/?p=36623 തിരുവനന്തപുര‌ം കോര്‍പറേഷനില്‍ 20ലധികം വാര്‍ഡുകളില്‍ യുഡിഎഫും ബിജെപിയും ധാരണയോടെ പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഒത്താശയും ഇതിന് പിന്നിലുള്ളതായും മന്ത്രി ആരോപിച്ചു. തോല്‍വി മനസ്സിലാക്കിയാണ് കടകംപള്ളിയുടെ പ്രതികരണമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. കണ്ണൂരിലും മലപ്പുറത്തും സി‌പിഎം ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

തീ പാറുന്ന പോരാട്ടം നടന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനായി ബിജെപിയും യുഡിഎഫും ചേര്‍ന്ന് രഹസ്യ ധാരണ നടപ്പാക്കിയെന്നാണ് സിപിഎം ആരോപണം. പോളിങിന് ശേഷമുള്ള പ്രാഥമിക കണക്കുകള്‍ വിലയിരുത്തിയ ശേഷമാണ് നേതൃത്വം ബിജപി-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ആരോപണം ശക്തിപ്പെടുത്തിയത്. ഇതിനിടയിലും കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.

കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നേരിട്ട് രംഗത്ത് ഇറങ്ങിയെന്നും മന്ത്രി കടകംപള്ളി ‌ സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎം ആരോപണം തോല്‍വി മുന്നില്‍ കണ്ട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. സിപിഎം മറ്റിടങ്ങളില്‍ ബിജെപിയുമായുണ്ടാക്കിയ ധാരണ മറച്ച് പിടിക്കാനാണ് കോണ്‍ഗ്രസിന് എതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രനും മറുപടിയുമായെത്തി. തിരുവനന്തപുരം കോർപറേഷനിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴും പരസ്പരം മുന്നണികള്‍ തമ്മില്‍ സമാന ആരോപണം ഉന്നയിക്കാന്‍ ഇടയുണ്ട്.

]]>
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ്-ബിജെപി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://malayalees.ch/minister-kadakampally-surendran-said-that-there-is-a-udf-bjp-agreement-news/ Wed, 09 Dec 2020 04:54:19 +0000 https://malayalees.ch/?p=36612 തിരുവനന്തപുരം കോർപ്പറേഷനിൽ 20ലധികം വാർഡുകളിൽ യു.ഡി.എഫ് -ബി.ജെ.പി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തുള്ള വാർഡുകളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ നേരിട്ടാണ് യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുണ്ടാക്കിയത്, ഈ നീക്കങ്ങൾ എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും ആരാകും പ്രതിപക്ഷമെന്ന് പറയാനാകില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെയായിരുന്നു തിരുവനന്തപുരത്തെ പോളിങ്. 69.76 ശതമാനം പോളിങ്ങാണ് തലസ്ഥാനത്ത്​ രേഖപ്പെടുത്തിയത്​.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്.

എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.

]]>