Kerala Life Mission – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Oct 2020 05:21:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Life Mission – malayalees.ch https://malayalees.ch 32 32 ലൈഫ് മിഷന്‍; സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകൻ https://malayalees.ch/government-against-cbi-probe-in-life-mission/ Thu, 01 Oct 2020 05:21:37 +0000 https://malayalees.ch/?p=32618 ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹരജിയിൽ സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ എഎസ്ജിയുമായ കെ വി വിശ്വനാഥനാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കെ വി വിശ്വനാഥൻ സർക്കാരിനായി വാദിക്കുക.

സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ലൈഫ് മിഷന്‍റെ ഇടപാട് വിദേശ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. വിദേശ ഏജന്‍സിയായ റെഡ് ക്രെസന്‍റും നിര്‍മാണക്കമ്പനിയായ യൂണിട്ടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.

ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ട്. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രെസന്‍റും തമ്മിലാണ് കരാര്‍. റെഡ് ക്രെസന്‍റില്‍ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഐ) 35–ാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങൾ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചതിനിടെയാണ് സര്‍ക്കാരിന്‍റെ നീക്കം.

ഹര്‍ജി സര്‍ക്കാരിന് നിര്‍ണായകം

ലൈഫിലെ സിബിഐ അന്വേഷത്തിനെതിരായ ഹൈക്കോടതിയിലെ ഹര്‍ജി സര്‍ക്കാരിന് നിര്‍ണായകം. ഹര്‍ജി അംഗീകരിച്ച് എഫ്.ഐ.ആര്‍ റദ്ദ് ചെയ്യുകയാണെങ്കില്‍ ഇതുവരെയുണ്ടായ വിമര്‍ശനങ്ങളെ അതിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അതേസമയം ഹര്‍ജി തള്ളിയാല്‍ സര്‍ക്കാര്‍ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് പോകും.

ലൈഫിലെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ഇടത് മുന്നണി നിലപാട് തന്നെയാണ് സര്‍ക്കാരിനും. കേസിലെ സാങ്കേതികത്വം ചോദ്യം ചെയ്താണ് ഹര്‍ജിയെങ്കിലും കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിയമപോരാട്ടത്തിനിറങ്ങിയത്.

ലൈഫിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി അംഗീകരിച്ചാല്‍ സര്‍ക്കാരിന്‍റെ വിജയമായി മാറും. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന പ്രചരണം കൂടുതല്‍ ശക്തമായി നടത്താന്‍ ഇടത് മുന്നണിക്കും കഴിയും.

അതേസമയം ഹര്‍ജി ഹൈക്കോടതി തള്ളിയാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കും. തങ്ങള്‍ പറഞ്ഞ വാദങ്ങള്‍ കോടതി തന്നെ അംഗീകരിച്ചുവെന്ന നിലപാട് പ്രതിപക്ഷത്തിന് സ്വീകരിക്കാന്‍ കഴിയും. ലൈഫില്‍ വന്‍ അഴിമതിയാണെന്ന പ്രചരണം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കും. ഹൈക്കോടതി ഹര്‍ജി തള്ളിയാലും നിയമനടപടികള്‍ സര്‍ക്കാര്‍ അതോടെ അവസാനിപ്പിക്കാനും സാധ്യതയില്ല.

കേസില്‍ അഴിമതി നിരോധന നിയമം കൂടി ചുമത്തി കേസ് എടുക്കാനുള്ള ശ്രമത്തില്‍ സി.ബി.ഐ

ലൈഫ് മിഷന്‍ കേസില്‍ എഫ്‍ ആർഎ ആക്ട് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം വന്നതോടെ പുതിയ നീക്കവുമായി സിബിഐ. കമ്മീഷന്‍ നല്‍കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് സിബിഐയുടെ നീക്കം. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെയും സ്വപ്ന സുരേഷ് അടക്കമുള്ള മറ്റുള്ളവരേയും ചോദ്യം ചെയ്തതിന് ശേഷം അഴിമതി നിരോധന നിയമം കൂടി ചുമത്തി കേസ് എടുക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നത്.

മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും യുണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്യാന് സിബിഐ തയ്യാറായില്ല. എഫ്‍സിആർഎ ആക്ടിന്റെ പരിധിയില്‍ കേസ് നില്ക്കുമോ എന്ന സംശയം സിബിഐക്ക് ഇപ്പോള്‍ ഉണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ കമ്മീഷന്‍ നല്‍കിയ സംഭത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് സിബിഐ നീക്കം. ഉദ്യോഗസ്ഥർക്ക് അടക്കം കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനാണ് ശ്രമം.

റെഡ് ക്രസന്‍റ് യുണിടാക്കിന് നല്‍കിയ തുക എഫ്‍സിആർഎ ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് സർക്കാർ വാദം. നിർമ്മാണം പൂർത്തിയാക്കാനുള്ള തുകയാണ് കൈമാറിയിരിക്കുന്നത്. ഇത് സഹായധനമല്ല. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമില്ലെന്നാണ് സർക്കാർ വാദം. എന്നാല്‍ കമ്മീഷന് നല്‍കിയത് കുറ്റകരമാണെന്നാണ് വിലയിരുത്തല്‍. അടുത്ത ദിവസം സ്വപ്ന സുരേഷ് അടക്കമുളളവരെ കൂടി സിബിഐ ചോദ്യം ചെയ്യും. അതിന് ശേഷമാകും അഴിമിതി നിരോധന നിയമം കൂടി ചേർത്ത് കേസ് എടുക്കുക.

]]>
ലൈഫ് മിഷന്‍ രേഖകള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് ചെന്നിത്തല https://malayalees.ch/chennithala-takes-a-firm-stand-on-non-submission-of-life-mission-documents/ Fri, 18 Sep 2020 07:41:46 +0000 https://malayalees.ch/?p=31995 ലൈഫ് മിഷന്‍ രേഖള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രേഖകൾ തന്നില്ലെങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കണം. ലൈഫ്മിഷന്‍റെ ടാസ്ക് ഫോഴ്സിന്‍റെ പ്രത്യേക ക്ഷണിതാവാണ് പ്രതിപക്ഷ നേതാവ്. രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി.11-8-20 ന് കത്ത് നൽകിയെങ്കിലും രേഖകൾ ലഭ്യമാക്കാത്തതിനെ തുടർന്നാണ് വീണ്ടും കത്ത് നൽകിയത്.

]]>
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്; യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല https://malayalees.ch/more-irregularities-in-vadakancherry-life-mission-project-are-out-news/ Thu, 27 Aug 2020 13:40:18 +0000 https://malayalees.ch/?p=30935 യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ. കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹാബിറ്റാറ്റിനാണ്.

റെ‍ഡ്ക്രസന്‍റ് യു.എ.ഇ കോണ്‍സുലേറ്റ് വഴി കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത് യൂണിടാക്ക് ബില്‍ഡേഴ്സിനും. എന്നാല്‍ കെട്ടിടം പണി പൂര്‍ത്തിയായ ശേഷം റെഗുലറൈസ് ചെയ്യാനാണ് തീരുമാനമെന്നാണ് ലൈഫ് മിഷന്‍റെ വിശദീകരണം. ഇവ വ്യക്തമാക്കുന്ന വിവരാവകാശരേഖയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

അതേസമയം വടക്കാഞ്ചേരി ഫ്ലാറ്റിന്റെ നിര്‍മാണ കരാര്‍ ഹാബിറ്റാറ്റിന് തന്നെയാണെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ഇതിനായുള്ള ഭരണാനുമതി റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. പദ്ധതിയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്, നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

]]>
വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവം: പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് https://malayalees.ch/cpm-in-village-officer-suicide-attempt-issue/ Tue, 11 Aug 2020 06:12:04 +0000 https://malayalees.ch/?p=29997 ലൈഫ് മിഷന്‍ പദ്ധതിക്ക് ആവശ്യമായ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു.

തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വില്ലേജ് ഓഫീസറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിക്ക് ആവശ്യമായ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കേറ്റ് പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധമുണ്ടായിരുന്നു. അതിനിടയിലാണ് വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്നാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്.

]]>