Kerala Highcourt – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Sep 2023 11:18:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Highcourt – malayalees.ch https://malayalees.ch 32 32 ഒപ്പം വരില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം https://malayalees.ch/young-man-attempt-to-suicide-at-high-court/ Mon, 04 Sep 2023 11:18:45 +0000 https://malayalees.ch/?p=87204 ഹൈക്കോടതി വരാന്തയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ കക്ഷിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തൃശൂർ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പസിലൂടെ ഹാജരാക്കിയ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ആരോ​ഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനൊപ്പമുളള നിയമവിദ്യാ‍ർഥിനിയായ യുവതിയെ ഹാ‍ജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലായിരുന്നു ഇത്.

കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് പുറത്തേക്കിറങ്ങി കോടതി വരാന്തയിൽവെച്ച് കൈ ഞരമ്പ് മുറിച്ചത്.

]]>
ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടില്ല; ഹൈക്കോടതി ചീഫ് ജസ്റ്റിസ് https://malayalees.ch/no-plan-to-shift-kerala-high-court-to-kalamassery/ Tue, 17 Jan 2023 06:05:49 +0000 https://malayalees.ch/?p=74557 കൊച്ചിയുടെ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുന്നില്ല എന്ന വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. കോടതി സമുച്ചയം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം എടുത്തിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ സ്ഥല പരിമിതി മൂലം കോടതി വികസനത്തിന് വേണ്ടി അധിക ഭൂമി ആവശ്യപ്പെട്ടിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കേരളാ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സ്ഥലപരിമിതിയാണ് കെട്ടിടം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനങ്ങൾക്ക് പുറകിൽ എന്ന് റിപോർട്ടുകൾ ഉയർന്നിരുന്നു. കൂടാതെ കൊച്ചിയിലെ ഗതാഗതക്കുരുക്കും ഹൈക്കോടതിക്ക് സമീപം പാർക്കിങ്ങിനുള്ള അസൗകര്യവും കൂടി ഈ നീക്കത്തിന് പുറകിലുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. തുടർന്ന് സർക്കാർ പുതിയ ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കളമശ്ശേരിയിൽ എച്ച്എംടിക്ക് കീഴിലുള്ള സ്ഥലമാണ് സർക്കാർ പുതിയ കെട്ടിടത്തിനായി പരിഗണിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് വേണ്ടി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി വി.പി ജോയി, നിയമ വകുപ്പ് സെക്രട്ടറി വി.ഹരിനായര്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ഹൈക്കോടതി ജനറല്‍ രജിസ്ട്രാര്‍ പി.കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജെസി ജോണ്‍, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം കളമശ്ശേരിയിൽ എച്ച്എംടിക്ക് സമീപമുള്ള ഭൂമി സന്ദർശിച്ചിരുന്നു. 27 ഏക്കർ വരുന്ന ഈ സ്ഥലമാണ് പുതിയ കെട്ടിടം നിർമിക്കുന്നതിനായി സർക്കാർ പരിഗണിച്ചത്. എന്നാൽ ഈ നീക്കങ്ങൾക്ക് തടയിട്ടാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.

]]>
‘ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിന് ?’ രൂക്ഷ വിമർശനവുമായി ഹൈക്കോടതി https://malayalees.ch/highcourt-on-kozhikode-medical-college-hostel-issue/ Wed, 07 Dec 2022 10:32:22 +0000 https://malayalees.ch/?p=72474 കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി.

പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു.

`രാത്രിയിൽ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും ? പുരുഷൻമാർക്ക് കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ ?’- കോടതി ചോദിച്ചു. മാതാപിതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് കോളജ് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകൾ ഉണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. അവിടെയൊന്നും കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേയെന്നും കോടതി മറുചോദ്യം ഉന്നയിച്ചു.

]]>
അനുമതിയില്ലാത്ത ആരാധനാലയങ്ങൾ അടച്ചുപൂട്ടണം; ഹൈക്കോടതി https://malayalees.ch/high-court-ordered-to-shutdown-illegal-places-of-worship/ Fri, 26 Aug 2022 12:46:36 +0000 https://malayalees.ch/?p=67141 സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാണിജ്യാവശ്യത്തിനായി നിർമ്മിച്ച കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന മലപ്പുറത്തെ നൂറുൽ ഇസ്ലാമിക സാംസ്കാരിക സംഘത്തിന്റെ ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

പുതിയ ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

അപൂർവങ്ങളിൽ അപൂർവം കേസുകളിൽ പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം അപേക്ഷകളിൽ അനുമതി നൽകാവൂയെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ പറയുന്നു.

]]>
എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സർക്കാരിന്റെ അപ്പീൽ മാറ്റി https://malayalees.ch/eight-year-old-girl-interrogated-by-pink-police-governments-appeal-was-adjourned/ Thu, 19 May 2022 11:43:32 +0000 https://malayalees.ch/?p=62035 തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ജൂൺ മൂന്നിലേക്ക് മാറ്റി. സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപ്പീൽ ജൂൺ മാസത്തിലേക്ക് മാറ്റിയത്. ചെയ്യാത്ത കുറ്റത്തിന് പരസ്യ വിചാരണ നേരിട്ട എട്ടുവയസുകാരിക്ക് നഷ്ട പരിഹാരം നൽകാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഉദ്യോ​ഗസ്ഥയുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് ​ഗവൺമെന്റ്.

ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ കോടതി നേരത്തേ വിമർശിച്ചിരുന്നു. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു.

ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. കാണാതായ മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെത്തിയിരുന്നു.

]]>
സംസ്ഥാനത്ത് പുതിയതായി 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ https://malayalees.ch/the-government-is-considering-opening-175-new-liquor-outlets-in-the-state-2/ Tue, 09 Nov 2021 07:57:58 +0000 https://malayalees.ch/?p=52217 സംസ്ഥാനത്ത് പുതിയതായി 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണ്. നിലവില്‍ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന തരത്തിലാണുള്ളത്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതെ സമയം സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്നിലെത്തുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

]]>
പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ ഒഴിവാക്കണം; നിര്‍ദേശവുമായി ഹൈക്കോടതി https://malayalees.ch/beverages-outlets-shouldnt-built-in-busy-highways-says-highcourt/ Tue, 13 Jul 2021 08:10:09 +0000 https://malayalees.ch/?p=46703 സംസ്ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം.

അതേസമയം മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാറുകളില്‍ മദ്യ വില്‍പന പുനരാരംഭിച്ച സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യവില്‍പനയ്ക്ക് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

]]>
ആനക്കള്ളക്കടത്ത് കേസ്; അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടാകരുതെന്ന് ഹൈക്കോടതി https://malayalees.ch/elephant-smuggling-case-kerala-high-court/ Fri, 23 Oct 2020 04:45:12 +0000 https://malayalees.ch/?p=33739 ആനക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കോടതി സർക്കാരിനോട് വ്യക്തമാക്കി.

ആനക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കോടതി സർക്കാരിനോട് വ്യക്തമാക്കി. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. ആനക്കള്ളക്കടത്ത് കേസിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സർക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന ഹർജിയിലെ ആക്ഷേപം പരിശോധിച്ച കോടതി വനം വകുപ്പിൻ്റെ അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകരുതെന്ന് വ്യക്തമാക്കി. ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിൻ്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി പറവൂർ സ്വദേശി സന്തോഷ് നൽകിയ ഹർജി തീർപ്പാക്കി.

കേസിൽ പുത്തൻകുളം ഷാജി ഉൾപ്പെടെയുള്ള മുഖ്യപ്രതികൾ എല്ലാവരും ഒളിവിലാണ്. ആന കള്ളക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളിലാണ് അന്വേഷണം തുടരുന്നത്. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്. കോടതിയുടെ ഇടക്കാല ഉത്തരവ് ഇല്ലാത്തതിനാൽ പ്രതികൾക്കെതിരെ നടപടി തുടരാനാണ് വനംവകുപ്പിൻ്റെ തീരുമാനം. പ്രതികൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നതിനിടെ നടപടികൾ നിർത്തിവെയ്ക്കാൻ വനംമന്ത്രി ഇടപെട്ടതാണ് പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായകമായത്. വനംമന്ത്രി ഉത്തരവ് റദ്ദാക്കുകയും അന്വേഷണം വനം വകുപ്പ് പുനരാരംഭിക്കുകയും ചെയ്തെങ്കിലും പ്രതികളെ കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

]]>
”സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു”- രമേശ് ചെന്നിത്തല https://malayalees.ch/governments-attempt-to-run-cbi-failed-ramesh-chennithala/ Tue, 13 Oct 2020 12:55:57 +0000 https://malayalees.ch/?p=33245 സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്ന് രാമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് സന്തോഷിക്കാന്‍ ഒന്നുമില്ല. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം കോടതി തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി താത്കാലികമായി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണിടാക്കിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാകിനെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനുവേണ്ടി സി.ഇ.ഒ യു.വി ജോസും യൂണിടാക് എം.ഡി സന്തോഷ് ഈപ്പനുമാണ് കോടതിയെ സമീപിച്ചിരുന്നത്. വിശദമായ വാദം കേട്ട ജസ്റ്റിസ് വി.ജി അരുൺ കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ലൈഫ് മിഷനില്‍ എഫ്.സി.ആര്‍.എ ലംഘനം നടന്നില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. യൂണിടാകിനെതിരെയുള്ള അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ യൂണിടാകിനെതിരെയുള്ള സിബിഐ നടപടികള്‍ തുടരുന്നതിന് തടസമില്ല.

എഫ്.സി.ആര്‍.എ ലംഘിച്ചെന്നും ധാരണാപത്രം മറയാക്കി സർക്കാർ ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്നു വൻ വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. എന്നാൽ റെഡ് ക്രസന്‍റും യൂണിടാക്കും തമ്മിലുള്ള കരാറിലും ഇടപാടിലും സർക്കാരിന് പങ്കില്ലെന്നും വീഴ്ചകൾ വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ കോടതിയെ അറിയിച്ചത്.

ഹൈക്കോടതിയുടെ സ്റ്റേ എല്‍.ഡി.എഫ് സ്വാഗതം ചെയ്തു. ഇടതുപക്ഷ സർക്കാരിനെതിരായ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവൻ പറഞ്ഞു. നിലനിൽക്കില്ലെന്ന് ഉറപ്പുണ്ടായിരുന്ന നിയമം ചുമത്തിയത് സർക്കാരിനെ കരിവാരി തേക്കാനാണെന്നും വിജയരാഘവന്‍.

അതേസമയം സ്റ്റേ പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതിയിലുണ്ടായത് അന്തിമ വിധിയല്ല. സർക്കാരിന് അഹങ്കരിക്കാൻ മാത്രമുള്ളതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എഫ്ഐആര്‍ റദ്ദാക്കാത്തത് സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് കേസിലെ പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എ. കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും എം.എല്‍.എ പറഞ്ഞു.

]]>