kerala-government – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Oct 2021 13:08:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala-government – malayalees.ch https://malayalees.ch 32 32 ‘പുതിയ ഡാം ജനങ്ങളുടെ ആശങ്കയകറ്റാൻ; സമിതിയുടെ നിലപാട് അംഗീകരിക്കില്ല’; ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ https://malayalees.ch/kerala-government-on-mullaperiyar-dam-issue/ Wed, 27 Oct 2021 13:08:13 +0000 https://malayalees.ch/?p=51648 മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ ഡാം വേണമെന്ന നിലപാട് സ്വീകരിക്കുന്നത് ജനങ്ങളുടെ ആശങ്കയകറ്റാൻ. തമിഴ്നാടിന് അർഹതപ്പെട്ട ജലം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മേൽനോട്ടസമിതിയുടെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. എതിരായ നിലപാട് എഴുതി നൽകാൻ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ പെട്ടന്ന് ജലനിരപ്പ് ഉയരുകയാണ്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തും ജനങ്ങളുടെ ആശങ്ക അകറ്റാനാണ് പുതിയ ഡാം തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകുമെന്നും റോഷി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേൽനോട്ട സമിതിക്കുവേണ്ടി എ.എസ്.ജി ഐശ്വര്യ ഭാട്ടി അറിയിച്ചു. ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണം എന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടു.

]]>
കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാശ്വാസ ധനസഹായം https://malayalees.ch/kerala-government-announced-5000-rs-compensation-amount-to-families-of-covid-victims/ Thu, 14 Oct 2021 04:11:17 +0000 https://malayalees.ch/?p=50958 കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റ് പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാകില്ല.

അപേക്ഷ നൽകി പരമാവധി 30 ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. പ്രതിമാസം 5000 രൂപ വീതം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് ഇത് നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനിച്ചു.

ഒറ്റ പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്കു കഴിയണം. ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്.

]]>