Kerala finance corporation – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Sep 2020 04:57:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala finance corporation – malayalees.ch https://malayalees.ch 32 32 സംരംഭകർക്ക് കെെത്താങ്ങാകാന്‍ വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ https://malayalees.ch/kerala-finance-corporation-loan-for-entrepreneur/ Sat, 26 Sep 2020 04:56:51 +0000 https://malayalees.ch/?p=32367 വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുമായി യോജിച്ച് 4 % പലിശയിൽ വായ്പ ലഭ്യമാകും.

സംരംഭകർക്കായി പുതിയ വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. ഏഴ് ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെ വായ്പ നൽകും. ഉടനടി വായ്പ ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പദ്ധതി ഈ മാസം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയും

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് കെ.എഫ്.സി യിലൂടെ നടപ്പാക്കുന്നത്. പ്രതിവർഷം 1000 പുതിയ സംരംഭകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി 300 കോടി രൂപയാണ്‌ വകയിരുത്തിയത്. 7% പലിശക്കാണ് വായ്പ നൽകുക. 10 ലക്ഷത്തിന് താഴെയുള്ളവർക്ക് ഈട് നൽകേണ്ടതില്ല.

ഓൺലൈൻ മുഖാന്തരം സംരംഭകരുമായി സംസാരിച്ചാണ് വായ്പ നൽകുന്നത്. ട്രാൻസ്‌ജെൻഡേഴ്സ്, ആദിവാസി മേഖലയിലുള്ളവരെ സ്വയം തൊഴിലിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുമായി യോജിച്ച് 4 % പലിശയിൽ വായ്പ ലഭ്യമാകും.

]]>