Kerala Film Producers Association – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Sep 2022 04:56:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Film Producers Association – malayalees.ch https://malayalees.ch 32 32 മയക്കുമരുന്നിന് അടിമകളായവർ സിനിമയിൽ വേണമെന്നില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ https://malayalees.ch/%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%95%e0%b4%b3%e0%b4%be/ Wed, 28 Sep 2022 04:56:17 +0000 https://malayalees.ch/?p=68720 മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം ആവശ്യമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ മേഖലയിൽ ലഹരി ഉപയോഗത്തിൽ മാറ്റം വന്നിട്ടില്ല. പൊലീസിന് ലൊക്കേഷനിൽ ഉൾപ്പെടെ പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവർ മലയാള സിനിമയിൽ വേണമെന്നില്ല.(producers association against drugs)

സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏതൊരു അന്വേഷണത്തിലും സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

പത്രമാധ്യമങ്ങളിൽ കാണുന്നു മയക്കുമരുന്നു സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന സിനിമകൾ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കിൽ പൂർണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിർമാതാക്കൾ നൽകും.

ലൊക്കേഷനിൽ പൊലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാൻ ഞങ്ങൾക്ക് താത്പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാം. പരാതികൾ ഉണ്ടെങ്കിൽ നടപടി എടുക്കണം.

സെലിബ്രിറ്റികൾ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാൽ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

]]>
പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി ‘അമ്മ’ https://malayalees.ch/amma-writes-to-actors-about-pay-cut/ Wed, 15 Jul 2020 13:54:37 +0000 https://malayalees.ch/?p=28549 താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി അമ്മ. നിർമാതാക്കൾക്കുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾക്ക് അമ്മ കത്തയച്ചു. സിനിമാ ഇതര മേഖലയില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയാല്‍ പലരുടെയും അവസ്ഥ ദയനീയമാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം ഊഹിക്കാവുന്നതാണെന്നും സഹകരിക്കണമെന്നുമാണ് അമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഫലം കുറയ്ക്കണമെന്ന് സൂചിപ്പിച്ച് അംഗങ്ങൾക്ക് അമ്മ സംഘടന കത്ത് അയച്ചതിനെ സ്വാഗതം ചെയ്ത് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. നിർമാതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയതിൽ സന്തോഷമെന്ന് പ്രസിഡന്റ് എം. രഞ്ജിത്ത് പ്രതികരിച്ചു. സിനിമയുടെ തിരിച്ചുവരവിന് ഇത് സഹായമാകുമെന്നും രഞ്ജിത്ത് പറഞ്ഞു. കോവിഡ് പ്രതിസന്ധി മലയാളസിനിമ വ്യവസായത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ അമ്മ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിര്‍‌മാതാക്കളുടെ സംഘടന നേരത്തെ അമ്മക്ക് കത്ത് നല്‍കിയിരുന്നു.

]]>