kerala election – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Apr 2021 04:15:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala election – malayalees.ch https://malayalees.ch 32 32 വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്, കുറവ് തിരുവനന്തപുരത്ത് https://malayalees.ch/kerala-election-50-percent-till-noon-2/ Wed, 07 Apr 2021 04:15:14 +0000 https://malayalees.ch/?p=42586 സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് സമയം അവസാനിച്ചപ്പോൾ, വിധിയെഴുതിയത് 73.58 ശതമാനം പേർ. വടക്കൻ ജില്ലകളിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിങാണ് നടന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിം​ഗ്.

പോളിങിന്‍റെ അവസാന നേരത്തും ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി.

കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ്, ആലപ്പുഴ ജില്ലകളിലാണ് കൂടിയ പോളിം​ഗ് രേഖപ്പെടുത്തിയത്. 78.26 ശതമാനമാണ് കോഴിക്കോട്ടെ പോളിങ്. കണ്ണൂരിൽ 77. 42, പാലക്കാട് 76.11, കാസർകോഡ് 74.80, ആലപ്പുഴ 74.43 എന്നിങ്ങനെയാണ് കൂടിയ പോളിങ് രേഖപ്പെടുത്തിയ മറ്റു ജില്ലകൾ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്.

വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി.പി.എമ്മുകാരുടെ മർദ്ദനമേറ്റു. പാനൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു.

പത്തനംതിട്ട ചുട്ടിപ്പാറയിൽ പോളിങ് ബൂത്തിൽ സി.പി.എം – കോൺഗ്രസ് കയ്യാങ്കളി ഉണ്ടായി. പാർട്ടി കൊടിയുമായി ബൂത്തിൽ വോട്ട് കാൻവാസ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

]]>
സംസ്ഥാനത്തെ പോളിങ് 50 ശതമാനം പിന്നിട്ടു https://malayalees.ch/kerala-election-50-percent-till-noon/ Tue, 06 Apr 2021 11:47:19 +0000 https://malayalees.ch/?p=42539 നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് അൻപത് ശതമാനം പിന്നിട്ടു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്.

ഉച്ചക്ക് മൂന്ന് മണിവരെ 54.97 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. അതിനിടെ, മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്തു.

കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിം​ഗ്. നിലവിലെ സാഹചര്യത്തിൽ പോളിം​ഗ് തുടർന്നാൽ ഇത് മറികടന്നേക്കും. പല വോട്ടിം​ഗ് കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷവും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. പോളിം​ഗ് തീരാൻ നാല് മണിക്കൂർ കൂടിയാണ് ബാക്കിയുള്ളത്.

തൃശ്ശൂര്‍, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടിയ പോളിം​ഗ് രേഖപ്പെടുത്തിയത്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു.

വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി.പി.എമ്മുകാരുടെ മർദ്ദനമേറ്റു. പാനൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു.

പത്തനംതിട്ട ചുട്ടിപ്പാറയിൽ പോളിങ് ബൂത്തിൽ സി.പി.എം – കോൺഗ്രസ് കയ്യാങ്കളി ഉണ്ടായി. പാർട്ടി കൊടിയുമായി ബൂത്തിൽ വോട്ട് കാൻവാസ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

]]>
പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനവും കഴിഞ്ഞു; ഇനി തെരഞ്ഞെടുപ്പ് ഗോദയിൽ https://malayalees.ch/kerala-legislative-assembly-session-ends/ Sat, 23 Jan 2021 04:24:58 +0000 https://malayalees.ch/?p=39037 നിലവിലെ നിയമസഭയുടെ അവസാന സമ്മേളനവും കഴിഞ്ഞതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കിറങ്ങുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും വാക്പോരുകളും ഇനി നിയമസഭക്കു പുറത്തായിരിക്കും നടക്കുക.പാര്‍ട്ടി നേതൃയോഗങ്ങളും ,ജാഥകളും ,അദാലത്തുകളുമായി നേതാക്കൾ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും

പിണറായി സര്‍ക്കാരിന്‍റെ കാലത്തെ അവസാനത്തെ നിയമസഭ സമ്മേളനം കൂടി അവസാനിച്ചതോടെ രാഷ്ട്രീയകേരളത്തില്‍ തെര‍ഞ്ഞെടുപ്പ് ചൂട് ആരംഭിച്ചു.പ്രവർത്തകരെ സജീവമാക്കാൻ നേതാക്കൾ നേരിട്ടിറങ്ങാനാണ് തീരുമാനം.ഇടത് മുന്നണിയും ഐക്യമുന്നണിയും തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്ക് വരും ദിവസങ്ങളില്‍ തുടക്കും കുറിക്കും.

ഈ മാസം 31 ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ UDF ൻ്റെ ഐശ്വര്യ കേരളം ജാഥ കാസർഗോഡ് നിന്ന് തുടങ്ങി 140 മണ്ഡലങ്ങളിലും പര്യടനം നടത്തും .ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജാഥക്കൊപ്പം അണിചേരും.കേരളത്തിലെ സംഘടന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡും നേരിട്ടിറങ്ങിയിട്ടുണ്ട്.സിപിഎമ്മിന്‍റേയും സിപിഐയും സംസ്ഥാനനേതൃയോഗങ്ങള്‍ അടുത്തമാസം ആദ്യം നടക്കും.

രണ്ട് മേഖലകളായി തിരിച്ച് സംസ്ഥാനജാഥ നടത്തുന്നതിനെ കുറി്ച്ചാണ് ഇടത് മുന്നണി ആലോചിക്കുന്നത്.തുടര്‍ ഭരണം ലക്ഷ്യമിട്ട് സര്‍ക്കാരും നീക്കങ്ങള്‍ ആരംഭിച്ചു.മന്ത്രിമാരുടെ ജില്ലാതല അദാലത്തുകളും അടുത്ത മാസം ഒന്ന് മുതല്‍ 18 വരെ എല്ലാ ജില്ലകളിലും നടക്കും. ബി ജെ പി നേതൃയോഗവും ഉടൻ ചേരും.അടുത്ത മാസം പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് . ഏപ്രിൽ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത

]]>