Kerala election 2021 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Apr 2021 04:15:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala election 2021 – malayalees.ch https://malayalees.ch 32 32 വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്, കുറവ് തിരുവനന്തപുരത്ത് https://malayalees.ch/kerala-election-50-percent-till-noon-2/ Wed, 07 Apr 2021 04:15:14 +0000 https://malayalees.ch/?p=42586 സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് സമയം അവസാനിച്ചപ്പോൾ, വിധിയെഴുതിയത് 73.58 ശതമാനം പേർ. വടക്കൻ ജില്ലകളിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിങാണ് നടന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിം​ഗ്.

പോളിങിന്‍റെ അവസാന നേരത്തും ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി.

കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ്, ആലപ്പുഴ ജില്ലകളിലാണ് കൂടിയ പോളിം​ഗ് രേഖപ്പെടുത്തിയത്. 78.26 ശതമാനമാണ് കോഴിക്കോട്ടെ പോളിങ്. കണ്ണൂരിൽ 77. 42, പാലക്കാട് 76.11, കാസർകോഡ് 74.80, ആലപ്പുഴ 74.43 എന്നിങ്ങനെയാണ് കൂടിയ പോളിങ് രേഖപ്പെടുത്തിയ മറ്റു ജില്ലകൾ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്.

വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി.പി.എമ്മുകാരുടെ മർദ്ദനമേറ്റു. പാനൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു.

പത്തനംതിട്ട ചുട്ടിപ്പാറയിൽ പോളിങ് ബൂത്തിൽ സി.പി.എം – കോൺഗ്രസ് കയ്യാങ്കളി ഉണ്ടായി. പാർട്ടി കൊടിയുമായി ബൂത്തിൽ വോട്ട് കാൻവാസ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

]]>
പോളിങ് കുതിച്ചുയർന്ന് താഴോട്ടു വീണു; കൂട്ടിക്കിഴിച്ച് മുന്നണികൾ https://malayalees.ch/kerala-election-percentage-untill-7-pm/ Wed, 07 Apr 2021 04:13:25 +0000 https://malayalees.ch/?p=42583 ആദ്യഘട്ടത്തിലെ ആവേശം നിലനിർത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നാലു ശതമാനം വോട്ടിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. പത്തു മണിയോടെ വോട്ടിങ്ങിന്റെ അന്തിമ കണക്കുകൾ പുറത്തുവരും. ഇതിന് ശേഷം മാത്രമേ യഥാർത്ഥ ചിത്രം വ്യക്തമാകൂ.

തിരുവനന്തപുരം 65.11%, കൊല്ലം 73.07%, പത്തനംതിട്ട 67.10%, ആലപ്പുഴ 74.43%, കോട്ടയം 72.08%, ഇടുക്കി 69.79%, എറണാകുളം 74.00%, തൃശൂർ 73.65%, പാലക്കാട് 76.11%, മലപ്പുറം 74.12%, കോഴിക്കോട് 78.26%, വയനാട് 74.42%, കണ്ണൂർ 77.42%, കാസർകോട് 74.80% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം.

ത്രികോണ മത്സരം നടന്ന നേമത്ത് 69.65 ശതമാനവും കഴക്കൂട്ടത്ത് 69.46 ശതമാനവും പോളിങ് നടന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെല്ലാം പോളിങ് എഴുപത് ശതമാനം കടന്നു. പതിവു പോലെ തിരുവനന്തപുരത്താണ് കുറവ് പോളിങ്, 61.69%.

കൊല്ലത്ത് കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 78.49 ശതമാനം. ജില്ലയിൽ പുനലൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം പോളിങ് എഴുപത് ശതമാനം കടന്നു. പത്തനംതിട്ടയിൽ പൊതുവെ പോളിങ് കുറവായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ 71.33 ശതമാനമാണ് പോളിങ്. അടൂരിലും പോളിങ് എഴുപത് ശതമാനം കടന്നു.

ആലപ്പുഴയിൽ ചേർത്തല മണ്ഡലത്തിൽ പോളിങ് 80 ശതമാനം (80.39%) കടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 73.81 ശതമാനമാണ് പോളിങ്. അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലെല്ലാം പോളിങ് 70 ശതമാനം കടന്നു.

കോട്ടയത്ത് കടുത്തുരുത്തിയിൽ മാത്രമാണ് പോളിങ് 70 ശതമാനത്തിന് താഴെ പോയത്, 68.01%. പിസി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ 72.38 ശതമാനമാണ് പോളിങ്. ഇടുക്കിയിൽ ഉടുമ്പൻചോലയിലും (73.21%), പീരുമേട്ടിലും (72.05%) പോളിങ് മികച്ച നിലയിലായിരുന്നു.

എറണാകുളം ജില്ലയിൽ ട്വന്റി 20യുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കുന്നത്തുനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിങ്-80.79%. കൊച്ചി, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ 70 ശതമാനത്തിൽ താഴെയാണ് പോളിങ്. തൃശൂർ ജില്ലയിൽ ഗുരുവായൂർ, തൃശൂർ മണ്ഡലങ്ങളിൽ പോളിങ് എഴുപത് ശതമാനത്തിലെത്തിയില്ല. 68.35 ശതമാനം പോളിങ് രേഖപ്പടുത്തിയ ഗുരുവായൂരിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല.

വി.ടി ബൽറാമും എംബി രാജേഷും തമ്മിൽ കടുത്ത മത്സരം നടന്ന പാലക്കാട് ജില്ലയിലെ തൃത്താലയിൽ 76.95 ശതമാനമാണ് പോളിങ്. പട്ടാമ്പി, ഷൊർണൂർ, തരൂർ, ആലത്തൂർ, മണ്ണാർക്കാട് തുടങ്ങി ജില്ലയിലെ എല്ലാ മണ്ഡലത്തിലും പോളിങ് എഴുപത് ശതമാനം കടന്നു.

മലപ്പുറത്ത് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിലും (69.51%) സിപിഎമ്മിനുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടലെടുത്ത പൊന്നാനിയിലും (69.34) പോളിങ് കുറഞ്ഞു. എംപി സ്ഥാനം രാജിവച്ച് അങ്കത്തിനിറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിൽ നേരത്തെ ലീഗ് അണികൾക്കിടയിൽ അസംതൃപ്തിയുണ്ടായിരുന്നു. ഇതാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത് എന്ന് കരുതപ്പെടുന്നു. സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കമാണ് പൊന്നാനിയിൽ പ്രതിഫലിച്ചത്.

കോഴിക്കോട് ജില്ലയിൽ കുന്ദമംഗലത്ത് 81.16 ശതമാനമാണ് വോട്ടിങ്. കുറ്റ്യാടിയിൽ പോളിങ് 80.95 ശതമാനം കടന്നു. കെകെ രമയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വടകരയിൽ 78.93 ശതമാനമാണ് പോളിങ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് എഴുപത് ശതമാനം കടന്നിട്ടുണ്ട്. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പോളിങ് എഴുപത് ശതമാനം പിന്നിട്ടു.

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത 80 ശതമാനവും തളിപ്പറമ്പിൽ 80.54 ശതമാനവുമാണ് പോളിങ്. ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതിരുന്ന തലശ്ശേരിയിൽ 73.49 ശതമാനമാണ് പോളിങ്. കടുത്ത മത്സരം നടന്ന അഴീക്കോട്ട് 74.54 ശതമാനമാണ് പോളിങ്. കാസർക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് 70 ശതമാനം കടന്നിട്ടുണ്ട്. ത്രികോണ മത്സരമുണ്ടായ മഞ്ചേശ്വരത്ത് 76.61 ശതമാനമാണ് പോളിങ്.

]]>
വെളിച്ചമില്ല; ഈ സ്കൂളിലെ ബൂത്തിൽ മേൽക്കൂരയിലെ ഓടിളക്കി മാറ്റി വോട്ടെടുപ്പ്! https://malayalees.ch/poor-light-in-kakkodi-polling-booth/ Tue, 06 Apr 2021 11:49:40 +0000 https://malayalees.ch/?p=42541 കക്കോടി: വെളിച്ചക്കുറവ് മൂലം കോഴിക്കോട് കക്കോടി പഞ്ചായത്തിലെ ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത് മേൽക്കൂരയിലെ ഓടിളക്കി. മാതൃബന്ധു വിദ്യാശാല യുപി സ്‌കൂളിലെ 131 എ ഓക്‌സിലറി ബൂത്തിലാണ് സംഭവമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴു മണിയോടെ തന്നെ വോട്ടർമാർ വെളിച്ചക്കുറവ് സംബന്ധിച്ച് ബൂത്ത് കൺവീനർ എ.കെ. ബാബുവിനെയും ചെയർമാൻ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടർന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാൻ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേൽക്കൂരയിലെ ഓട് ഇളക്കാൻ തീരുമാനിക്കുകയായിരുന്നു. വെളിച്ചക്കുറവിനെ കുറിച്ച് തിങ്കളാഴ്ച വൈകീട്ടു തന്നെ സൂചന നൽകിയിരുന്നു. എന്നാൽ അധികൃതർ ഗൗനിച്ചില്ലെന്നാണ് ആരോപണം. വെളിച്ചക്കുറവ് കാരണം വോട്ട് ചെയ്യുന്നതിന്റെ പിൻ ഭാഗം മറച്ചതുമില്ല.

]]>
സംസ്ഥാനത്തെ പോളിങ് 50 ശതമാനം പിന്നിട്ടു https://malayalees.ch/kerala-election-50-percent-till-noon/ Tue, 06 Apr 2021 11:47:19 +0000 https://malayalees.ch/?p=42539 നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് അൻപത് ശതമാനം പിന്നിട്ടു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്.

ഉച്ചക്ക് മൂന്ന് മണിവരെ 54.97 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. അതിനിടെ, മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്തു.

കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിം​ഗ്. നിലവിലെ സാഹചര്യത്തിൽ പോളിം​ഗ് തുടർന്നാൽ ഇത് മറികടന്നേക്കും. പല വോട്ടിം​ഗ് കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷവും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. പോളിം​ഗ് തീരാൻ നാല് മണിക്കൂർ കൂടിയാണ് ബാക്കിയുള്ളത്.

തൃശ്ശൂര്‍, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടിയ പോളിം​ഗ് രേഖപ്പെടുത്തിയത്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു.

വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി.പി.എമ്മുകാരുടെ മർദ്ദനമേറ്റു. പാനൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു.

പത്തനംതിട്ട ചുട്ടിപ്പാറയിൽ പോളിങ് ബൂത്തിൽ സി.പി.എം – കോൺഗ്രസ് കയ്യാങ്കളി ഉണ്ടായി. പാർട്ടി കൊടിയുമായി ബൂത്തിൽ വോട്ട് കാൻവാസ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

]]>
ധർമ്മടത്ത് സിപിഎം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യുഡിഎഫ് സ്ഥാനാർഥി https://malayalees.ch/udf-candidate-said-that-the-cpm-is-planning-a-massive-fraudulent-vote-in-dharmadam/ Mon, 05 Apr 2021 08:06:55 +0000 https://malayalees.ch/?p=42482 ധർമ്മടത്ത് സി.പി.എം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യു.ഡി.എഫ് സ്ഥാനാർഥി സി.രഘുനാഥ്. മുഴുവൻ ബൂത്തുകളിലും ഇത്തവണ യു.ഡി.എഫ് ബൂത്ത് ഏജന്റ്മാരെ ഇരുത്തുമെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടത്താൻ പൊലീസും ജില്ലാ ഭരണ കൂടവും അടിയന്തര ഇടപെടൽ നടത്തണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.

]]>
‘ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’; പിണറായിയോടുള്ള ദേഷ്യം ഐസക്ക് തനിക്കെതിരെ തീർക്കുകയാണെന്ന് ചെന്നിത്തല https://malayalees.ch/chennithala-says-that-isaac-is-venting-his-anger-on-pinarayi/ Mon, 05 Apr 2021 04:11:07 +0000 https://malayalees.ch/?p=42459 അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുകയാണ് ഐസക്ക്. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോൾ കരാറിന്റെ വിശദാംശങ്ങൾ മുഴുവൻ നൽകിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോയെന്നും ചെന്നിത്തല പരിഹസിച്ചു.

‘തോമസ് ഐസക്കിന്റെ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്. ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റിൽ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?’- ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുകയാണ് അദ്ദേഹം. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകൾ.

അദാനിയുമായി ഒരു കരാറും സംസ്ഥാന സർക്കാരോ വൈദ്യുതി ബോർഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയിൽ അദാനിയുമായി കെ.എസ്.ഇ.ബി നടത്തിയ ഇടപാടിന്റെ മുഴുവൻ വിശദാംശങ്ങളും തോമസ് ഐസക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു.

തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോൾ കരാറിന്റെ വിശദാംശങ്ങൾ മുഴുവൻ നൽകിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോ?

സംസ്ഥാനത്ത് 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് താൻ പടിയിറങ്ങുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരം ഇന്നലെ പറഞ്ഞിരുന്നു. അതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല.

മാർച്ച് 30-ാം തീയതി സംസ്ഥാനം 4,000 കോടി രൂപ കടം വാങ്ങി. ആ പണവും ഭാവിയിൽ സംസ്ഥാനത്തിന് വാങ്ങാൻ കഴിയുന്ന 2000 കോടിയും കൂടി ചേർത്താണ് 5000 കോടി രൂപ മിച്ചമുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്.

ഏതായാലും മൂക്കറ്റം കടത്തിൽ നിൽക്കുന്ന ഒരാൾ അയൽക്കാരനിൽ നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം എനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂ.

നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സർക്കാർ. ശമ്പളം നൽകാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയിൽ 22,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയർന്നിരിക്കുന്നു. ഈ സർക്കാർ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്. എന്നിട്ടാണ് ഞാൻ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നത്.

തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്.

ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റിൽ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?

]]>
പിണറായിയുടെ വികസന ചർച്ച; വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി https://malayalees.ch/pinarayi-discusses-development-oommen-chandy-took-up-the-challenge/ Sat, 03 Apr 2021 12:33:22 +0000 https://malayalees.ch/?p=42443 എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി. ഇടതുസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങൾ കുമിള പോലെ പൊട്ടുന്നതാണ്. കോവിഡ് കാലത്തു മാത്രമാണ് എൽ.ഡി.എഫ് ക്ഷേമപെൻഷൻ എല്ലാ മാസവും നൽകിയത്. യു.ഡി.എഫിന്റെ അവസാന വർഷം ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം സി.പി.എം മുടക്കി. യു.ഡി.എഫ് എ.പി.എൽ ഒഴികെ എല്ലാവർക്കും അരി സൗജന്യമാക്കിയപ്പോൾ എൽ.ഡി.എഫ് സൗജന്യ അരി നിർത്തലാക്കിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

]]>
തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ https://malayalees.ch/election-commission-urges-court-not-to-interfere-in-election-proceedings/ Sat, 03 Apr 2021 12:32:24 +0000 https://malayalees.ch/?p=42441 തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ബൂത്തുകളിൽ വെബ്കാസ്റ്റിങ് വേണമെന്ന അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.

സ്ഥാനാർഥികൾ ആഗ്രഹിക്കുന്ന ബൂത്തിൽ സ്വന്തം ചെലവിൽ ചിത്രീകരിക്കാൻ അനുവദിക്കാൻ ആകില്ല. ഇരട്ട വോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ആലപ്പുഴയിലെ 46 ശതമാനം പ്രശ്‌നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പ് ദിവസം അതിർത്തികൾ അടയ്ക്കുമെന്നും അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

]]>
സംവാദങ്ങൾ ആശയപരമാകാം, വ്യക്തിപരമാകരുതെന്ന് രാഹുല്‍ ഗാന്ധി https://malayalees.ch/rahul-gandhi-response-on-joyce-george-comment-kerala/ Thu, 01 Apr 2021 07:57:48 +0000 https://malayalees.ch/?p=42361 സംവാദങ്ങൾ വ്യക്തിപരമാകരുതെന്ന് രാഹുൽ ഗാന്ധി എം.പി. യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി വയനാട്ടിൽ എത്തിയതായിരുന്നു രാഹുൽ. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തി.

ആശയപരമായ സംവാദങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വയനാട്ടില്‍ പറഞ്ഞു.

ആശയപരമായ സംവാദങ്ങൾക്ക് വേദിയുണ്ടാകണം. എല്ലാവർക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവുമൊടുവിൽ, വ്യക്തി ബന്ധങ്ങൾ നിലനിൽക്കണം. ആരോപണങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുൽഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പ്രസംഗം കടുത്ത രാഷ്ട്രീയ പോരിനാണ് വഴിവെച്ചത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയെ ജോയ്സ് ജോര്‍ജ് വ്യക്തിപരമായി ആക്രമിച്ചത്.

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും രാഹുൽ പ്രചാരണത്തിനുണ്ട്. മാനന്തവാടിയിൽ റോഡ് ഷോയോടെയാണ് ജില്ലാ പര്യടനം ആരംഭിച്ചത്. കൽപറ്റയിലെ പൊതുയോഗത്തിലും രാഹുൽ പങ്കെടുക്കുന്നുണ്ട്.

]]>
ഇരട്ട വോട്ട് തടയുന്നതെങ്ങനെ? മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ https://malayalees.ch/kerala-hc-judgement-on-fake-vote/ Wed, 31 Mar 2021 11:57:36 +0000 https://malayalees.ch/?p=42320 ഇരട്ടവോട്ട് തടയാൻ പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി തീർപ്പ് കൽപ്പിച്ചത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ കോടതി അംഗീകരിക്കുകയായിരുന്നു. നിർദേശങ്ങൾ ഇങ്ങനെ;

  • പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും
  • ഇരട്ടവോട്ടുളളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ ആ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തും.
  • പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകുന്ന വോട്ടർ പട്ടികയിൽ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തും.
  • ഈ വോട്ടർമാർ ബൂത്തിലെത്തിയാൽ അവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങും.
  • അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും.
  • കൈയിൽ മഷി രേഖപ്പെടുത്തി ബൂത്തിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
  • ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാം
  • തപാൽ വോട്ടുകൾ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കണം (ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിലാണ് ഈ നിര്‍ദേശങ്ങള്‍)
  • പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇവ സ്‌ട്രോങ് റൂമിലേക്ക് മാറ്റേണ്ടത്
  • ബാലറ്റ് ബോക്‌സ് സീൽ ചെയ്യുന്നത് വീഡിയോയിൽ ചിത്രീകരിക്കണം
]]>