kerala education department – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Dec 2022 04:00:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala education department – malayalees.ch https://malayalees.ch 32 32 വിദ്യാര്‍ത്ഥികൾക്കുള്ള ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ് https://malayalees.ch/kerala-education-dept-restored-grace-marks-for-students/ Wed, 28 Dec 2022 04:00:23 +0000 https://malayalees.ch/?p=73513 വിദ്യാര്‍ത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേയ്സ് മാര്‍ക്ക് പുനസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം മുതൽ ഗ്രേയ്സ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് അറിയിപ്പ്. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാ‍ര്‍ത്ഥികൾക്ക് ഗ്രേയ്സ് മാര്‍ക്കിന് അപേക്ഷിക്കാനാവും.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികൾക്ക് ഗ്രേയ്സ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേയ്സ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യത്തിലുണ്ടായിരുന്ന അനിശ്ചാവസ്ഥയാണ് ഇപ്പോൾ വഴി മാറിയത്.

]]>