Kerala Cricket – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Dec 2020 13:17:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Cricket – malayalees.ch https://malayalees.ch 32 32 ഏഴു വര്‍ഷത്തിന് ശേഷം ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു ക്യാപ്റ്റന്‍ https://malayalees.ch/s-sreesanth-in-kerala-cricket-team-after-7-years/ Wed, 30 Dec 2020 13:17:41 +0000 https://malayalees.ch/?p=37736 തിരുവനന്തപുരം: ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് വേണ്ടിയുള്ള ടീമിലാണ് ശ്രീ ഇടം പിടിച്ചത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ആണ് ക്യാപ്റ്റന്‍.

20 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവര്‍ അതിഥി താരങ്ങളായും ടീമില്‍ ഇടംപിടിച്ചു.

ജനുവരി 11ന് പുതുച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കും 15ന് ഡല്‍ഹിക്കുമെതിരെയാണ് മത്സരം. ആന്ധ്രയ്‌ക്കെതിരെ ജനുവരി 17നും ഹരിയാനയ്‌ക്കെതിരെ ജനുവരി 19നുമാണ് മത്സരം.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2013ല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി പിന്നീട് താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. പിന്നീട് സുപ്രിംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍) സച്ചിന്‍ ബേബി (വൈ. ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ പി കെ, അഭിഷേക് മോഹന്‍, വിനൂപ് എസ് മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വട്സല്‍ ഗോവിന്ദ്, റോജിത്, ശ്രീരൂപ് എംപി.

]]>
രഞ്ജി ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകുമോ? https://malayalees.ch/ranji-trophy-kerala-chances/ Sat, 05 Jan 2019 11:17:12 +0000 https://malayalees.ch/?p=308 രഞ്ജി ട്രോഫിയിലെ പുതുക്കിയ നിയമമനുസരിച്ച് നേരത്തെ യോഗ്യത നേടിയ ടീമുകളെക്കൂടാതെ എലൈറ്റ് എ & ബി ഗ്രൂപ്പിലെ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അഞ്ച് ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ലഭിക്കും. വിധര്‍ഭ, കര്‍ണ്ണാടക, ഗുജറാത്ത്, സൌരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ബംഗാള്‍, കേരളം തുടങ്ങി പത്തിലധികം ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ഇനിയുള്ള കളികളുടെ വിധികള്‍ക്കായി കാത്തിരിക്കുന്നത്. അതില്‍ കേരളത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കേണ്ടത് തന്നെയാണ്.

എലൈറ്റ് ഗ്രൂപ്പ് എ & ബിയില്‍ എട്ടാം സ്ഥാനത്താണ് കേരളം. കേരളത്തിന് ഇനി ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ വലിയൊരു വിജയം അത്യന്താപേക്ഷിതമാണ്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ കേരളത്തിന് മറ്റ് ടീമുകള്‍ക്കൊപ്പം പ്രതീക്ഷ നില നിര്‍ത്താം. അടുത്ത കളി ബോണസ് പോയിന്‍റോടെ കേരളം ജയിക്കുകയാണെങ്കില്‍ കേരളത്തിന്‍റെ വിധി നിര്‍ണ്ണയിക്കുന്നത് സൌരാഷ്ട്ര – കര്‍ണ്ണാടക മത്സരമായിരിക്കും. ഈ മത്സരം സമനിലയാവാതിരുന്നാല്‍ മതി, ആര് ജയിച്ചാലും അത് കേരളത്തെ ബാധിക്കില്ല. എങ്കിലും കേരളത്തെക്കാള്‍ സാധ്യത കല്‍പ്പിക്കുന്ന നിരവധി ടീമുകള്‍ പട്ടികയിലുള്ളത് കൊണ്ട് ഇത് ചെറിയ കളിയാവില്ല.

]]>