Kerala Congress – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Jul 2021 04:13:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Congress – malayalees.ch https://malayalees.ch 32 32 കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി; മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വിയോജിപ്പ് രൂക്ഷം https://malayalees.ch/crisis-in-kerala-congress-joseph-faction-disagreement-among-senior-leaders/ Fri, 16 Jul 2021 04:13:27 +0000 https://malayalees.ch/?p=46847 പാര്‍ട്ടി പദവികളെ ചൊല്ലി തമ്മിലടി രൂക്ഷമായതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി മുറുകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ വിയോജിപ്പുകള്‍ പരിഹരിക്കാന്‍ പി ജെ ജോസഫ് നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ല. പിളര്‍പ്പൊഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെങ്കിലും നേതാക്കളെ തൃപ്തിപ്പെടുത്തുക എളുപ്പമല്ല.https://6fc50ba4adf46e7c02edbbeae497a37d.safeframe.googlesyndication.com/safeframe/1-0-38/html/container.html

അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിയുമായി നടത്തിയ നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും വിവിധ വിഭാഗങ്ങളില്‍ നിന്ന് നേതാക്കളെ എത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരുന്നു പി ജെ ജോസഫിന്റെ തന്ത്രം. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ എണ്ണത്തിനൊപ്പം ചേരിതിരിവും ശക്തമായി. പാര്‍ട്ടി മേല്‍വിലാസത്തിനായി പി സി തോമസുമായി ലയിച്ചതോടെയാണ് നേതൃതലത്തില്‍ പുനഃസംഘടന വന്നത്.

മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവര്‍ക്ക് ഉന്നത പദവികള്‍ നല്‍കിയതിലാണ് ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നീരസം. പരാതികള്‍ ആവര്‍ത്തിച്ചിട്ടും തിരുത്തല്‍ ഉണ്ടാകാതെ വന്നതോടെ മോന്‍സ് ജോസഫ് വിരുദ്ധ പക്ഷം പാര്‍ട്ടി പരിപാടി ബഹിഷ്‌കരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി വിഷയം ഒത്തുതീര്‍പ്പാക്കാനാണ് നീക്കം.

പി ജെ ജോസഫ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ആര്‍ക്കാണ് അധികാരം എന്നതിലാണ് നേതാക്കള്‍ക്കിടയിലെ തര്‍ക്കം. ഉന്നത പദവികള്‍ ഗ്രൂപ്പ് വലയത്തിലാക്കി എന്ന ആരോപണം ഉയരുന്നതിനിടെ വിയോജിപ്പുകള്‍ ഇല്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക വെല്ലുവിളി ആകും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലഭ്യമായേക്കാവുന്ന താക്കോല്‍ പദവികള്‍ വാഗ്ദാനം ചെയ്താണ് പല നേതാക്കളെയും പി ജെ ജോസഫ് ആകര്‍ഷിച്ചത്. പ്രതിപക്ഷത്ത് തുടരേണ്ടി വന്നതോടെ സംഘടനാ പദവി നല്‍കി മുഴുവന്‍ നേതാക്കളെയും തൃപ്തിപ്പെടുത്താന്‍ ആകില്ല എന്നതാണ് ജോസഫ് ഗ്രൂപ്പിലെ പ്രതിസന്ധി.

]]>
കേരള കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ്; അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചെന്ന് പിജെ ജോസഫ് https://malayalees.ch/election-in-kerala-congress/ Tue, 13 Jul 2021 04:03:18 +0000 https://malayalees.ch/?p=46677 കേരള കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനസംഘടിപ്പിക്കും.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സ്ഥാനങ്ങളെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും ഉന്നത സ്ഥാനങ്ങള്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പരസ്യപ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് ജോര്‍ജിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം നല്‍കുകയും അദ്ദേഹം നിരസിക്കുകയും ചെയ്തത്. ഇതോടെ കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. പുനസംഘടനയോടെ വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെ പുതിയ ആളുകളെത്തും.

]]>
വാക്സിന്‍ സൗജന്യമാക്കണം; രോഗകിടക്കയില്‍ നിന്ന് ശശി തരൂര്‍ https://malayalees.ch/shashi-tharoor-posts-video-from-sickbed-says-india-needs-free-vaccines-for-all/ Wed, 02 Jun 2021 09:35:17 +0000 https://malayalees.ch/?p=45014 കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ലെന്നും എങ്ങനെയാണ് ഡിസംബറോട് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്.

കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നും വാക്സിന്‍ സൌജന്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വാക്സിന്‍ സൌജന്യമാക്കണമെന്ന് കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ താന്‍ പിന്തുണക്കുന്നതായും തരൂര്‍ പറഞ്ഞു. കോവിഡിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് സാധ്യമാക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു..തരൂര്‍ പറയുന്നു.

നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യവ്യാപകമായി സൗജന്യ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന് ഉതകുന്ന വിധത്തില്‍ സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ ഞാന്‍ പിന്തുണയ്ക്കുന്നു. അമിത നിരക്കില്‍ വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിലയ്ക്ക് വാക്‌സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണ്, ശശി തരൂര്‍ വീഡിയോയില്‍ പറഞ്ഞു.

രാജ്യത്തെ കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗജന്യമായ വാക്‌സിന്‍ നല്‍കുന്ന നയമാണ് നമുക്ക് വേണ്ടത്. ഞാന്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിച്ചു. അതിന്‍റെ ഒരംശം പോലുമോ അതിനേക്കാള്‍ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ശശി തരൂര്‍ പറഞ്ഞു.

]]>
‘ന്യൂനപക്ഷ പിന്തുണ ലഭിച്ചില്ല, പിണറായിയുടെ ജനപിന്തുണ മനസ്സിലാക്കാനായില്ല’: കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് ചവാന്‍ സമിതി https://malayalees.ch/ashok-chavan-committee-report-on-congress-failure-in-assembly-election/ Wed, 02 Jun 2021 04:00:49 +0000 https://malayalees.ch/?p=44971 കോൺഗ്രസ് തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയ അശോക് ചവാൻ സമിതി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവും വിനയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതിയായ പിന്തുണ ഉറപ്പിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനപിന്തുണ മനസിലാക്കിയില്ലെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. അഞ്ചംഗ സമിതി സോണിയ ഗാന്ധിക്കാണ് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്.

അതേസമയം പുതിയ കെപിസിസി അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ കെ സുധാകരന്റെ പേരിനാണ് മുൻതൂക്കമെങ്കിലും ഗ്രൂപ്പുകളുടെ എതിർപ്പ് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിൽ ആക്കുന്നു. ഗ്രൂപ്പുകളെ മറികടന്ന് പ്രഖ്യാപനം നടത്തിയാൽ വലിയ പൊട്ടിത്തെറിയിലേക്കാകും കാര്യങ്ങൾ പോകുക. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് ബദൽ വഴികളും ആലോചിക്കുന്നതായാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും സജീവ പരിഗണനയിൽ ഉണ്ട്.

കെ സുധാകരനെതിരെ വലിയ എതിർപ്പുകൾ അശോക് ചവാൻ സമിതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള മാനദണ്ഡങ്ങൾ ലംഘിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അശോക് ചവാൻ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും ഹൈക്കമാന്‍ഡ് അധ്യക്ഷന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

]]>
ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ്; കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തില്‍ ധാരണയായി https://malayalees.ch/tractor-football-coconut-grove-an-agreement-was-reached-on-the-symbol-in-the-kerala-congress/ Fri, 19 Mar 2021 12:25:18 +0000 https://malayalees.ch/?p=41781 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തിന്‍റെ കാര്യത്തില്‍ ധാരണയായി. ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ് എന്നിവ ചിഹ്നമായി അപേക്ഷിക്കാനാണ് ധരണ. അതേസമയം പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് രാജി സമര്‍പ്പിച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരള കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരള കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.

]]>
കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു https://malayalees.ch/kerala-congress-pj-joseph-pc-thomas-merged/ Wed, 17 Mar 2021 12:50:40 +0000 https://malayalees.ch/?p=41680 കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനായുള്ള യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പാര്‍ട്ടികള്‍ ലയനപ്രഖ്യാപനം നടത്തിയത്. ചിഹ്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജോസഫ് വിഭാഗം നിര്‍ണായക തീരുമാനത്തിലേക്ക് നീങ്ങിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചേർന്നാണ് പി സി തോമസിനെ യുഡിഎഫ് വേദിയിലേക്ക് സ്വീകരിച്ചത്. ശേഷം ലയന പ്രഖ്യാപനം നടന്നു. പിസി തോമസ് എത്തേണ്ട ഇടത്താണ് എത്തിയിരിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനാധിപത്യ ശക്തികൾ ഒന്നിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കോട്ടയിൽ നിന്ന് പുറത്തുപോയതിൽ ഹൃദയവേദനയുണ്ടെന്ന് പിസി തോമസ് പറഞ്ഞു. രണ്ടു പാർട്ടികളും ഈ വേദിയിൽ വച്ച് ഔദ്യോഗികമായി ഒന്നിക്കുകയാണ്. തിരിച്ചു വരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എല്ലാ കേരള കോൺഗ്രസുകളെയും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പിസി തോമസ് പറഞ്ഞു.

ഐക്യജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനമെന്ന് മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെയും കേരള കോൺഗ്രസിനെയും വഞ്ചിച്ച ജോസ് വിഭാഗത്തിന് ശക്തമായ തിരിച്ചടി ലഭിക്കും. ഇതിൻ്റെ തുടക്കം ആണ് ഇന്ന് കടുത്തുരുത്തിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോണ്‍ഗ്രസ് എം എന്ന മേല്‍വിലാസവും രണ്ടില ചിഹ്നവും നഷ്ടമായതോടെയാണ് പിജെ ജോസഫ് പക്ഷം ലയനതീരുമാനം എടുത്തത്. പിജെ ജോസഫ് ചെയര്‍മാനായും, പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനായുമാണ് പാര്‍ട്ടിയുടെ പുനസംഘടന. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ബ്രാക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസിൻ്റെ ലേബലിൽ മത്സരിക്കാം. സൈക്കിൾ ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫിൻ്റെ നീക്കം.

]]>
‘പാലാ ഇല്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച?’ മാണി സി കാപ്പന്‍ https://malayalees.ch/mani-c-kappan-about-leaving-ldf/ Wed, 10 Feb 2021 12:06:40 +0000 https://malayalees.ch/?p=39989 സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. അന്തിമ തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വമെടുക്കും. മുന്നണി വിടുന്ന കാര്യം നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും മാണി സി കാപ്പൻ പറഞ്ഞു.

പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. അത് അവര്‍ വെള്ളിയാഴ്ച പറയും. ദേശീയ നേതൃത്വമെടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്. പാലായുടെ വിഷയം അല്ലിത്. വിശ്വാസ്യതയുടെ വിഷയമാണ്. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് ഇടത് മുന്നണിക്ക് ഉണര്‍വുണ്ടായത്. അത് സത്യമല്ലേ? ആ സീറ്റ് തോറ്റയാള്‍ക്ക് കൊടുത്ത് ജയിച്ചയാളോട് പോകാന്‍ പറഞ്ഞാല്‍ ന്യായമാണോ?

മാണി സി കാപ്പന്‍

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്‍ എല്‍ഡിഎഫുമായി ഇടഞ്ഞതിനു പിറകേ എൻസിപി പിളരുമെന്ന് ഉറപ്പായി. ടി പി പിതാംബരനും മാണി സി കാപ്പനും ഉൾപ്പെടുന്ന വിഭാഗം യുഡിഎഫിൽ ചേരും. ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ ഇരുവരും പങ്കെടുക്കും. മന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്നവരും എല്‍ഡിഎഫില്‍ തുടരും. പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ അറിയിച്ചിരുന്നു.

]]>
മാണി സി കാപ്പന് പാലാ നൽകും; കേരള കോൺഗ്രസ് 12 സീറ്റിൽ മത്സരിക്കുമെന്ന് പി ജെ ജോസഫ് https://malayalees.ch/mani-c-kappan-pala-seat-p-j-joseph/ Wed, 10 Feb 2021 04:17:10 +0000 https://malayalees.ch/?p=39953 മാണി സി കാപ്പന് പാലാ സീറ്റ് വിട്ട് നൽകി 12 സീറ്റിൽ കേരള കോൺഗ്രസ് മത്സരിക്കുമെന്ന് പി ജെ ജോസഫ്. 11ആം തിയ്യതി നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. തിരുവല്ല സീറ്റ് വിട്ടുനൽകില്ല. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകുമെന്നും പി ജെ ജോസഫ് മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മത്സരിച്ച 15 സീറ്റുകള്‍ തന്നെ ഇത്തവണയും വേണമെന്നാണ് പി ജെ ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ ആവശ്യത്തില്‍ നിന്ന് പി ജെ ജോസഫ് അയഞ്ഞു. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോണ്‍ഗ്രസിന് വിട്ടുനല്‍കുമെന്നും പകരം സീറ്റ് ആവശ്യപ്പെടില്ലെന്നുമാണ് ജോസഫ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. പാലാ സീറ്റ് സംബന്ധിച്ച് എൽഡിഎഫ് ഇനിയും മൗനം പാലിക്കുന്നത് ദുരൂഹമെന്നാണ് കാപ്പന്റെ വിലയിരുത്തൽ. യുഡിഎഫ് നേതാക്കളുമായി അവസാനവട്ട ചർച്ചകൾ ഏതാണ്ട് പൂർത്തിയായതോടെയാണ് പൊതുസമ്മതനായി മാണി സി കാപ്പൻ പാലായിൽ ഇറങ്ങുമെന്ന് ഉറപ്പായത്. കാപ്പൻ സ്ഥാനാര്‍ഥിയായില്ലെങ്കിൽ യുഡിഎഫിന് മറ്റൊരു ശക്തൻ പാലായിൽ ഇല്ല എന്നതും തീരുമാനത്തിലേക്ക് എത്താൻ കാരണമായി. രമേശ് ചെന്നിത്തലയുമായി കാപ്പൻ കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര ശനി, ഞായർ ദിവസങ്ങളിൽ കോട്ടയത്ത് എത്തുമ്പോൾ പാലായിലെ വേദിയിൽ കാപ്പനെ എത്തിക്കാനാണ് യുഡിഎഫ് തീരുമാനം. മാണി സി കാപ്പനൊപ്പം എൻസിപിയിലെ ഒരു വിഭാഗത്തെ യുഡിഎഫിൽ എത്തിക്കണമെന്ന നിർദേശമാണ് യുഡിഎഫ് നേതാക്കൾ കാപ്പന് നൽകിയിട്ടുള്ളത്.

]]>
കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പി.ജെ ജോസഫ് https://malayalees.ch/pj-joseph-will-contest-in-all-the-seats-contested-by-the-kerala-congress-in-the-last-elections/ Sat, 17 Oct 2020 08:46:12 +0000 https://malayalees.ch/?p=33474 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പി.ജെ ജോസഫ്. മാണിയുള്ളപ്പോഴുള്ള എല്ലാ സീറ്റും വേണം. കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ദിശബോധമില്ലാത്ത നേതാവണ് ജോസ് കെ മാണിയെന്നും പിജെ ജോസ്ഫ്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുകയാണ് ഉചിതം. ജോസ് കെ മാണി മാണി വിഭാഗത്തെ പരാജയപ്പെടുത്തണം. ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു കൊതുമ്പ് വള്ളമാണ് ജോസ് കെ. മാണി. അത് ഏത് സമയത്തും മുങ്ങാം. ഇവിടുന്ന് മുങ്ങി പാലായില്‍ പൊങ്ങിയാല്‍ രക്ഷപ്പെടുമോ എന്ന് എനിക്ക് അറിയില്ല. പി.ജെ ജോസഫ് പറഞ്ഞു.

]]>
ജോസ് കെ മാണി ഇനി എല്‍ഡിഎഫിനൊപ്പം; രാജ്യസഭാംഗത്വം രാജിവെക്കും https://malayalees.ch/jose-k-mani-in-ldf/ Wed, 14 Oct 2020 06:37:27 +0000 https://malayalees.ch/?p=33277 കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണി നടത്തി. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെക്കും. രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനാണ് രാജിയെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിപ്പിച്ചത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടത് മുന്നണിയാണെന്ന് ജോസ് കെ മാണി പറഞ്ഞു.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ യുഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.

പാലാ സീറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം. എന്തുതന്നെയായാലും പാല വിട്ടുകൊടുക്കില്ലെന്ന കടുംപിടുത്തം എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തുടരുകയാണ്.പാല ഇല്ലെങ്കില്‍ മറ്റ് വഴി നോക്കേണ്ടിവരുമെന്ന് അദ്ദേഹം എന്‍സിപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ പാല സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ പരസ്യ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. പാലാ സീറ്റ് വിട്ടുനല്‍കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണിയില്‍ ആലോചിക്കാത്ത കാര്യത്തിലാണ് മാണി സി കാപ്പന്‍ പ്രതികരിച്ചതെന്നും സിപിഎം വിലയിരുത്തുന്നു.

]]>