Kerala Congress M – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Feb 2024 04:32:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Congress M – malayalees.ch https://malayalees.ch 32 32 ലോക്സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും https://malayalees.ch/lok-sabha-elections-ldfs-seat-sharing-talks-will-be-completed-today/ Sat, 10 Feb 2024 04:31:53 +0000 https://malayalees.ch/?p=96178
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഐഎം 15 സീറ്റിലും, സിപിഐ 4 സീറ്റിലും, കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും.

കേരള കോൺഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ ഒരു സീറ്റ് അവർക്ക് നൽകേണ്ടിവരും. സിപിഐഎം മത്സരിക്കുന്ന കോട്ടയം സീറ്റ് ആയിരിക്കും കേരള കോൺഗ്രസ് എമ്മിന് നൽകുക. രണ്ടാമതൊരു സീറ്റ് കൂടി വേണമെന്ന് ആവശ്യം കേരള കോൺഗ്രസ് മുന്നോട്ടുവച്ചെങ്കിലും സിപിഐഎം അംഗീകരിച്ചിട്ടില്ല. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അതിനുശേഷം ആയിരിക്കും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുക.

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക. മുതിർന്ന നേതാക്കൾക്കൊപ്പം ചില പുതുമുഖങ്ങളെയും രംഗത്തിറക്കാനാണ് സിപിഐഎമ്മിന്റെ ആലോചന. സ്ഥാനാർത്ഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടും.

സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. തൃശ്ശൂരിൽ വി.എസ് സുനിൽ കുമാറും മാവേലിക്കരയിൽ എവൈഎസ്എഫ് നേതാവ് സി.എ അരുൺ കുമാറും മത്സരിക്കാൻ ധാരണയായിട്ടുണ്ട്. വയനാട് ആനി രാജയുടെ പേരാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

കേരള കോൺഗ്രസ് മത്സരിക്കുന്ന കോട്ടയം സീറ്റിൽ നിലവിലെ എംപിയായ തോമസ് ചാഴിക്കാടനോ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണിയോ മത്സരിക്കാൻ സാധ്യതയുണ്ട്.

]]>
കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന https://malayalees.ch/kerala-congress-m-student-organization-to-be-active-in-campuses/ Tue, 24 Oct 2023 11:37:58 +0000 https://malayalees.ch/?p=89991 കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്. കെ എസ് സിയെ എസ്എഫ്‌ഐ ഒപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ജോസ് കെ മാണി വിഭാഗം ഇടതു ചേരിയിലെത്തിയപ്പോള്‍ സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു കെഎസ് സിക്കും. എന്നാല്‍ മുന്നണി സംവിധാനത്തെ ക്യാമ്പസുകള്‍ക്ക് പുറത്ത് നിര്‍ത്തുന്ന സ്എഫ് ഐ ശൈലി കെ എസ് സിക്ക് തിരിച്ചടിയായി. സ്വാധീനമുള്ള ക്യാമ്പസുകളില്‍ പോലും കെഎസ്‌സിയെ എസ്എഫ്‌ഐ ഒറ്റപ്പെടുത്തുന്നെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ് സി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ക്യാമ്പസുകളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചു പോകണമെന്ന് ജോസ് കെ മാണി പറഞ്ഞു.

എന്നാല്‍, യൂണിയന്‍ പാനലില്‍ മറ്റൊരു സംഘടനക്ക് സീറ്റ് നല്‍കിയ ചരിത്രം എസ്എഫ്‌ഐക്കില്ല. കഴിഞ്ഞ ക്യാമ്പസ് ഇലക്ഷനിലും കെഎസ്‌സി മത്സരിച്ചത് സ്വതന്ത്രമായാണ്. എഐഎസ്എഫിനെ പോലും ക്യാമ്പസുകളില്‍ കൂടെ കൂട്ടാന്‍ തയ്യാറാവാത്ത എസ്എഫ്‌ഐ, കെഎസസിയുടെ വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്.

]]>
യുഡിഎഫ് വിട്ടുപോയവരെയല്ല എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്: പി ജെ ജോസഫ് https://malayalees.ch/p-j-joseph-on-udf-expansion/ Mon, 25 Jul 2022 09:48:18 +0000 https://malayalees.ch/?p=65370 യുഡിഎഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ അതൃപ്തരാണോയെന്ന് അറിയില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യും. യുഡിഎഫ് വിപുലീകരണം മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ മുന്നണി വിപുലീകരിക്കണമെന്ന് രാഷ്ട്രീയ പ്രമേയമുണ്ടായിരുന്നു. മുന്നണി വിപുലീകരണം യുഡിഎഫില്‍ ചര്‍ച്ചയായിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് അത്തരമൊരു പ്രമേയം കൊണ്ടുവരാമല്ലോ എന്നും പി ജെ ജോസഫ് പ്രതികരിച്ചു.

ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്ന് സൂചിപ്പിച്ചായിരുന്നു രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. വി. കെ. ശ്രീകണ്ഠനാണ് പ്രമേയം അവതരിപ്പിച്ചത്. ട്വന്റി20 പോലുള്ള അരാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് വേണ്ടെന്ന് രാഷ്ട്രീയ പ്രമേയത്തിലുണ്ട്. മത തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു. സമുദായ സംഘടനകളുമായി സമദൂരം പാലിക്കണമെന്ന തീരുമാനവും പ്രമേയത്തിലുള്‍പ്പെട്ടു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമം തടയണമെന്നും തീരുമാനമെടുത്തിരുന്നു.

]]>
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം https://malayalees.ch/ldf-decided-to-give-rajya-sabha-seat-to-kerala-congress/ Tue, 09 Nov 2021 12:58:36 +0000 https://malayalees.ch/?p=52237 രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോൺഗ്രസിന് തന്നെ നൽകാൻ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായത്. എൽഡിഎഫിൽ എത്തിയതിനെ തുടർന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. രാജ്യ സഭയിലേത്ത് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഐഎമ്മും ജോസ് കെ മാണി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് വർഷം മാത്രമേ കാലാവധി ഉള്ളതിനാൽ ജോസ് രാജ്യസഭയിലേക്ക് പോണമെന്ന് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.

ഇടത് മുന്നണിയിൽ കൂടുതൽ മേൽക്കൈ നേടുകയാണ് കേരളാ കോൺഗ്രസ് എം വിഭാഗം. നിലവിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ഒപ്പം ആറ് ബോർഡ്‌ കോർപ്പറേഷൻ പദവിയും കേരളാ കോൺഗ്രസിനുണ്ട്. ഇതോടൊപ്പമാണ് രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് ലഭിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16നാണ്.

]]>
കേരള കോൺഗ്രസ് എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു https://malayalees.ch/suprabhaatham-epaper-suprabha-kesukalkuranyuthudanginiyanthranangalililavumayidalhiulpedesamsthanangal-newsid/ Mon, 07 Jun 2021 08:36:14 +0000 https://malayalees.ch/?p=45181 യുഡിഎഫിൽ നിന്ന് നേതാക്കളെ എത്തിച്ച് പാർട്ടി ശക്തിപ്പെടുത്താനുള്ള ജോസ് കെ മാണിയുടെ നീക്കത്തിൽ കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തി. രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയത രൂപപ്പെട്ടത്. ചെയർമാന് കൂടുതൽ പ്രാധാന്യം നൽകാനാണ് പാർട്ടിയുടെ കേഡർ സംവിധാനത്തിലേക്കുള്ള മാറ്റമെന്നാണ് വിലയിരുത്തൽ.

ഇടതുമുന്നണിയിലായതിനാൽ പോര് പരസ്യമാക്കുന്നില്ലെങ്കിലും നേതാക്കൾ രണ്ട് ധ്രുവങ്ങളിലെത്തി എന്നതാണ് പുറത്തുവരുന്ന സൂചനകൾ. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ അധികാരമുള്ള മന്ത്രിക്കൊപ്പമാണ്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ ഇരു പക്ഷവും തമ്മിൽ വിയോജിപ്പുകൾ മുറുകി. ഇതോടെ കൂടുതൽ നേതാക്കളെ ഒപ്പം കൊണ്ടുവന്ന് പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള നീക്കം ജോസ് കെ മാണി ഊർജിതമാക്കി. നേതാക്കൾ എത്തുന്നതിന് പിന്നാലെ കേഡർ രീതിയിൽ പാർട്ടി ഉടച്ചുവാർക്കുമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. സ്റ്റിയറിങ് കമ്മിറ്റിയിൽ ജോസ് കെ മാണിയുടെ നീക്കത്തെ എതിർക്കാനാണ് മറുചേരിയുടെ പദ്ധതി.

]]>
യുഡിഎഫില്‍ നിന്ന് പ്രധാനപ്പെട്ട ചില നേതാക്കള്‍ തന്‍റെ പാര്‍ട്ടിയിലെത്തുമെന്ന് ജോസ് കെ മാണി https://malayalees.ch/jose-k-mani-says-that-some-udf-leaders-will-come-to-kerala-congress/ Thu, 03 Jun 2021 06:25:12 +0000 https://malayalees.ch/?p=45044 കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും മുതിർന്ന നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി. പലരുമായും ചർച്ച നടത്തി കഴിഞ്ഞു. പതിനാലിന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരു സർക്കാർ പദവിയും ഏറ്റെടുക്കാൻ ഇല്ലെന്നും ജോസ് കെ മാണിപറഞ്ഞു. ഭരണപരിഷ്കാര കമ്മീഷന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമായും ജോസഫ് ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാകാന്‍ താത്പര്യം കാണിച്ചുവെന്നും ചര്‍ച്ചകള്‍ നടന്നുവെന്നും ഉള്ള സൂചനയാണ് ജോസ് കെ മാണി നല്‍കുന്നത്. എന്നാല്‍ കൂടുതല്‍ നേതാക്കളെ കൊണ്ടുവരുന്നതിലല്ല, താഴേത്തട്ടില്‍ നിന്നുതന്നെ അണികളെ കൊണ്ടുവന്ന് പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന നീക്കമാണ് കേരള കോണ്‍ഗ്രസ് എം നടത്തുന്നത്. സിപിഎമ്മും ഇതിനെയാണ് അനുകൂലിക്കുന്നത്.

അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ വന്നു കഴിഞ്ഞാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത നേതാക്കളെ സ്വാഗതം ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിപുലീകരിക്കാനുള്ള നടപടികളിലാണ് പാര്‍ട്ടി. ഇതിനായി പാര്‍ട്ടിയുടെ ഭരണഘടനയില്‍ പോലും മാറ്റം വരുത്തിയേക്കും.

]]>
പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണം https://malayalees.ch/kerala-congress-m-piravom-seat-allegedly-selled-jose-k-mani-seat-html/ Thu, 11 Mar 2021 04:21:26 +0000 https://malayalees.ch/?p=41366 പിറവം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യൂത്ത് ഫ്രണ്ട് നേതാവും പിറവം നഗരസഭാ കൗണ്‍സിലറും കൂടിയായ ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇന്ന് പുലര്‍ച്ചെ വരെ തന്നെയാണ് പരിഗണിച്ചിരുന്നത്. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോടികള്‍ക്ക് വിറ്റെന്ന് ജില്‍സ് പെരിയപുറം ആരോപിച്ചു. താന്‍ കത്തോലിക്കന്‍ ആയതിനാല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗക്കാരനെ പിന്തുണയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ജില്‍സ്. 13 സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് എം പരാജയപ്പെടും. പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞാണ് സിപിഐഎമ്മുകാരിക്ക് സീറ്റ് നല്‍കിയതെന്നും ജില്‍സ് ആരോപിച്ചു.

]]>
മലബാറില്‍ മൂന്ന് സീറ്റുകള്‍ വേണം: ജോസ് കെ. മാണി വിഭാഗം https://malayalees.ch/kerala-congress-demands-three-seats-in-malabar/ Wed, 13 Jan 2021 04:23:37 +0000 https://malayalees.ch/?p=38476 നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓരോ സീറ്റ് വീതം വേണം. പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ സീറ്റ് നല്‍കണമെന്ന ആവശ്യമാണ് ഇടതു മുന്നണിക്ക് മുമ്പാകെ ജോസ് കെ മാണി വിഭാഗം വെച്ചിരിക്കുന്നത്.

]]>
‘രണ്ടില’ ആര്‍ക്കും ഇല്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫിനും ജോസിനും വേവ്വേറെ ചിഹ്നം https://malayalees.ch/separate-symbol-for-p-j-joseph-and-jose-k-mani-in-local-elections/ Tue, 17 Nov 2020 12:24:39 +0000 https://malayalees.ch/?p=35247 കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല.

പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി പക്ഷത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ ചിഹ്നങ്ങളായി അനുവദിച്ചത്. ഇരുവിഭാഗവും രണ്ടില തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചിഹ്നം മരവിപ്പിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവിറക്കി.

അതേസമയം പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ ഇടതുമുന്നണി കുഴങ്ങിയിരിക്കുകയാണ്. പതിനേഴ് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ജോസ് കെ. മാണി പക്ഷം ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തര്‍ക്ക പരിഹാരത്തിന് ഇന്ന് വൈകിട്ട് പാലായില്‍ എല്‍ഡിഎഫ് യോഗം ചേരും.

]]>
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകള്‍, അതത് പാർട്ടികൾക്ക് തന്നെ നല്‍കാന്‍ കോട്ടയത്തെ ഇടതുമുന്നണിയില്‍ ധാരണ https://malayalees.ch/the-left-front-claims-that-the-seats-won-in-kottayam-belong-to-the-respective-parties/ Sat, 31 Oct 2020 04:37:08 +0000 https://malayalees.ch/?p=34221 കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജയിച്ച സീറ്റുകളിൽ അതത് കക്ഷികൾ തന്നെ മത്സരിക്കാൻ കോട്ടയത്ത് ഇടതു മുന്നണിയിൽ ധാരണ. ജോസ് വിഭാഗം വന്നതോടെ മുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്ന് ജില്ലാ എൽ.ഡി.എഫ് വിലയിരുത്തി. എന്നാൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുമോയെന്ന ആശങ്ക സി.പി.ഐയ്ക്കുണ്ട്.

ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്നലെ കോട്ടയത്തു നടന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിൽ മത്സരിക്കാനാണ് ധാരണ. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രം സീറ്റിൽ മാറ്റങ്ങൾ ഉണ്ടാകും.

കഴിഞ്ഞ തവണ ജോസ് വിഭാഗവും ഇടതുപാർട്ടികളും പരസ്പരം മത്സരിച്ച സീറ്റുകളില്‍ ജയസാധ്യതയാകും സീറ്റുകൾ നിർണയിക്കുക. ജോസ് വിഭാഗത്തിന്റെ വരവ് ജില്ലയിൽ കാര്യമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

സീറ്റുവിഭജനത്തിൽ നിർണായകമാകുക ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനമാകും. യു.ഡി.എഫിൽ കേരള കോണ്‍ഗ്രസ് 13 സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽ 11 ഉം ജോസ് വിഭാഗമാണ് മത്സരിച്ചത്. എന്ത് പരിഗണന ഉണ്ടാകുമെന്നത് കണ്ടറിയണം. എൻ.സി.പി, എല്‍.ജെ.ഡി കക്ഷികളും ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് ആവശ്യപ്പെടുന്നുണ്ട്. സീറ്റ് വിഭജനത്തിൽ ശക്തി കേന്ദ്രങ്ങളിലെ ചില സീറ്റുകൾ സംബന്ധിച്ച് സി.പി.ഐക്ക് ആശങ്കയുണ്ട്.

]]>