Kerala Congress J – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Jan 2021 09:26:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Congress J – malayalees.ch https://malayalees.ch 32 32 ‘പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ല, സ്വതന്ത്രനായി മത്സരിക്കട്ടെ’ പി.ജെ ജോസഫ് https://malayalees.ch/pj-joseph-will-not-take-pc-george-to-the-front/ Thu, 14 Jan 2021 09:26:18 +0000 https://malayalees.ch/?p=38577 പി.സി ജോര്‍ജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്വതന്ത്രനായി പി.സി ജോര്‍ജിന് മത്സരിക്കാമെന്നും മുന്നണി പുറത്തുനിന്ന് പിന്തുണക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ അടക്കമുള്ള അതിരുകടന്ന അവകാശ വാദങ്ങൾ വേണ്ടെന്നും പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് പിസി ജോർജ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ പി.ജെ ജോസഫിന്‍റെ മകൻ മകൻ അപു ജോൺ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. നിലവിൽ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ആണ് മകനെന്നും കുറച്ച് കാലം കൂടി പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം മത്സരിക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാർട്ടിയിൽ കുറേക്കൂടി സജീവമാകണമെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. മലബാറിൽ അടക്കം സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിലെ ഗ്രൂപ്പ് കളി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയെന്നും ഇസ്ലാമോ ഫോബിയ പടർത്താൻ സി.പി.എം മനപൂർവ്വം ശ്രമിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

]]>
”ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണ്” രണ്ടിലയില്ലെങ്കിലും പാട്ടും പാടി ജയിക്കുമെന്ന് ജോസഫ് വിഭാഗം https://malayalees.ch/the-joseph-faction-says-that-even-if-there-are-no-two-leaves-the-song-will-win/ Mon, 23 Nov 2020 04:35:17 +0000 https://malayalees.ch/?p=35551 രണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. കേരള കോൺഗ്രസ്സുകാർക്ക് സുപ്രധാനമാണ് രണ്ടില ചിഹ്നം. രണ്ടില ചിഹ്നമില്ലാതെ മത്സരിച്ച പാല ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് പാർട്ടിക്ക് ഉണ്ടായത്. പാർട്ടി പിളർന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്.

എന്നാൽ ഇത് തിരിച്ചടിയാകില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം. കേരള കോൺഗ്രസുകാർക്ക് രണ്ടില ചിഹ്നം ഒരു വികാരമല്ലേ.. എന്ന ചോദ്യത്തിന് ജോസഫ് വിഭാഗം നേതാക്കൾ നൽകുന്ന ഉത്തരം ഇങ്ങനെയാണ്. ചിഹ്നമില്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ടെന്നാണ് ജോസഫ് വിഭാഗം ഉറച്ച് പറയുന്നത്. അതേ സമയം, ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനുള്ള നീക്കങ്ങളും ജോസഫ് ക്യാമ്പിൽ നടക്കുന്നുണ്ട്.

]]>