kerala budget 2021 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Jul 2021 04:12:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala budget 2021 – malayalees.ch https://malayalees.ch 32 32 നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഉയരും https://malayalees.ch/kerala-assembly-budget-2021-starting-today/ Thu, 22 Jul 2021 04:12:03 +0000 https://malayalees.ch/?p=47112 എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍, സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. സഭ സമ്മേ​​​ള​​​നം ആഗ​​​സ്റ്റ് 18 വ​​​രെ നീ​​​ളും. 2021-22 വ​​​ര്‍​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ര്‍​​​ഥ​​​ന​​​ക​​​ളി​​​ല്‍ വി​​​വി​​​ധ സ​​​ബ്ജ​​​ക്‌ട് ക​​​മ്മി​​​റ്റി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് സ​​​ഭ​​​യി​​​ല്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളി​​​ലു​​​ള്ള ച​​​ര്‍​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പു​​​മാ​​​ണ് പ്ര​​​ധാ​​​നം.

ആ​​​കെ 20 ദി​​​വ​​​സ​​​മാ​​​ണ് സ​​​ഭ സമ്മേളിക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ നാ​​​ലു ദി​​​വ​​​സം അ​​​നൗ​​​ദ്യോ​​​ഗി​​​കാം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്നു സ്വ​​​കാ​​​ര്യ ബി​​​ല്ലു​​​ക​​​ളും പ്ര​​​മേ​​​യ​​​ങ്ങ​​​ളും സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും. നി​​​യ​​​മ​​​സ​​​ഭാ കൈ​​​യാ​​​ങ്ക​​​ളി കേ​​​സ് പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച സ​​​ര്‍​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച തി​​​രി​​​ച്ച​​​ടി​​​യും പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​നാ​​​ഴി​​​യി​​​ലെ ആ​​​യു​​​ധ​​​മാ​​​ണ്.
മു​​​ട്ടി​​​ല്‍ മ​​​രം​​​മു​​​റി, കൊവി​​​ഡ് മ​​​ര​​​ണ​​​ക്ക​​​ണക്കിലെ ക്രമക്കേട്, ട്രാന്‍സ് ജെന്‍ഡര്‍ അനന്യ ആത്മഹത്യ ചെയ്ത സംഭവം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ കോപ്പുകൂട്ടുന്നുണ്ട്.

]]>
150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും https://malayalees.ch/a-liquid-medical-oxygen-plant-with-a-capacity-of-150-mt-will-be-set-up/ Fri, 04 Jun 2021 08:26:44 +0000 https://malayalees.ch/?p=45127 150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും. 1,000 മെട്രിക് ടൺ കരുതൽ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും. പ്രാരംഭ ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദാരവ്യവസ്ഥകളില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കും. ഏഴ് ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജന്‍ സിലിണ്ടര്‍, ഓക്സിജന്‍ ജനറേറ്റര്‍, ഓക്സിജന്‍ കോണ്‍‌സെന്‍ട്രേറ്റേഴ്സ്, ലിക്വിഡ് ഓക്സിജന്‍ വെന്‍റിലേറ്റര്‍, പള്‍സി ഓക്സിമീറ്റര്‍, പോര്‍ട്ടബിള്‍ എക്സറേ മെഷീന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് വായ്പ.

]]>
ഇന്ധനവിലയെ പിടിച്ചു കെട്ടാന്‍ ഇലക്ട്രിക് സ്കൂട്ടറുകളും ഓട്ടോറിക്ഷകളും https://malayalees.ch/electric-scooters-and-autorickshaws-to-keep-up-with-fuel-prices/ Fri, 04 Jun 2021 08:21:27 +0000 https://malayalees.ch/?p=45122 ടൂ വീലര്‍ ഉപയോഗിച്ച് ജീവിതോപാധി തേടുന്ന നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. പെട്രോള്‍, ഡീസല്‍ വില സെഞ്ച്വറിയിലേക്ക് അടുത്തു കൊണ്ടിരിക്കെ വരുമാനം കൂടാതെ ചെലവ് കൂടുന്നതില്‍ ആശങ്കപ്പെടുകയാണ് അവര്‍. അത്തരത്തിലുള്ളവര്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ വായ്പ ലഭ്യമാക്കും എന്നതാണ് ഇന്നത്തെ ബജറ്റ് അവതരണത്തിലെ എടുത്ത് പറയേണ്ട ഒരു പ്രഖ്യാപനം.

ഇരുചക്ര വാഹനം ഉപയോഗിച്ച് വിവിധതരത്തിലുള്ള സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പത്രവിതരണക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഹോം ഡെലിവെറി നടത്തുന്ന യുവാക്കള്‍ എന്നിവര്‍ക്ക് ഇന്ധനചെലവ് കുറഞ്ഞതും പരിസ്ഥിത സൌഹൃദവുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒരു വായ്പ സ്കീം ആവിഷ്കരിക്കുമെന്നാണ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അറിയിച്ചത്. 10000 ടൂവീലറുകളും 5000 ഓട്ടോറിക്ഷകളും ഇത്തരത്തില്‍ ലഭ്യമാക്കും. ഇതിനായി 200 കോടി രൂപയാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

പലിശ ഇളവ് നല്‍കുന്നതിനായി 15 കോടിയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസുകള്‍ നിരത്തിലിറക്കാനായി 10 കോടിയും വകയിരുത്തിയിട്ടുണ്ട്. കെഎസ്‍ആര്‍ടിസിയും 3000 ഡീസല്‍ ബസ്സുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. ഇതിനായി 300 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 100 കോടിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയിട്ടുണ്ട്. പുതുക്കാട് കെഎസ്‍ആര്‍ടിസിയുടെ മൊബിലിറ്റി ഹബ്ബിനായും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്‍റ് നിര്‍മ്മിക്കുന്നതിനും കിഫ്ബിയുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

]]>
ബജറ്റ് പ്രസംഗം ധനമന്ത്രി വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം https://malayalees.ch/opposition-against-budget-speech/ Fri, 04 Jun 2021 08:17:09 +0000 https://malayalees.ch/?p=45115 ബജറ്റ് പ്രസംഗം മന്ത്രി കെ.എന്‍ ബാലഗോപാല്‍ വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം. കോവിഡ് മൂലം പ്രതിസന്ധിയിലായവര്‍‌ക്ക് 8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ഇതിന് ഘടക വിരുദ്ധമായ കാര്യമാണ് വാർത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ക്ഷേമ പെന്‍ഷന്‍ നല്‍കാനാണെന്ന് ബജറ്റ് അവതരണത്തിന് ശേഷം വിശദീകരിക്കുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. വരും ദിവസം സഭയിലും മന്ത്രിക്കെതിരെ പ്രതിപക്ഷം ഈ പ്രഖ്യാപനം ആയുധമാക്കുമെന്ന് ഉറപ്പായി

]]>
കോവിഡ് വാക്സിന്‍; കേന്ദ്രം കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കിയെന്ന് ധനമന്ത്രി https://malayalees.ch/covid-vaccine-finance-minister-says-center-has-given-opportunity-to-corporate-looting/ Fri, 04 Jun 2021 06:07:19 +0000 https://malayalees.ch/?p=45112 കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി. കോവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അവസരത്തിലാണ് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ നയം പ്രഖ്യാപിക്കപ്പെട്ടത്. അശാസ്ത്രീയമായ വാക്സിന്‍ വിതരണവും കയറ്റുമതിയും കാരണം കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി. കോവിഡിനെ ചെറുക്കാന്‍ ആദ്യഘട്ടം മുതല്‍ കേരളം നടത്തിയ പ്രവര്‍ത്തനം അഭിമാനകരമാണെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ശക്തിയും സാധ്യതയും ഉപയോഗിച്ചുകൊണ്ട് മൂന്നാം തരംഗത്തിന്‍റെ വരവ് ഒഴിവാക്കണം. എല്ലാ സി.എച്ച്.സി, താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും പകര്‍ച്ച വ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരു കേന്ദ്രത്തിന് ഏകദേശം 3 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 636.5 കോടി രൂപ ഇതിനാവശ്യമായി വരും. ഇതിനായി എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി.

]]>
കെ.ആർ. ഗൗരിയമ്മയ്ക്കും ആർ. ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി വീതം https://malayalees.ch/kerala-budget-june-2021-2-crore-for-gouriamma-balakrishnapillai-memorial/ Fri, 04 Jun 2021 05:52:43 +0000 https://malayalees.ch/?p=45110 രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റില്‍ ആരോഗ്യത്തിനും ഭക്ഷണത്തിനും ഏറ്റവും പ്രാധാന്യമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. കൊവിഡ് കാലമായതിനാല്‍ ജനങ്ങളില്‍ നികുതിയുടെ അധികഭാരം ഒന്നും നല്‍കുന്നില്ല എന്നതും പ്രധാനമാണ്.

അന്തരിച്ച മുന്‍ മന്ത്രിമാരായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും കെ ആര്‍ ഗൗരിയമ്മയ്ക്കും സ്മാരകം നിര്‍മ്മിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ഇതിനായി രണ്ടു കോടി വീതം അനുവദിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ശുപാര്‍ശകളുടെ വിപുലീകരണമാണ് പുതിയ ബജറ്റില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിന് 3.82% വരുമാന നഷ്ടമുണ്ടായി. കൊവിഡ് മൂലമുണ്ടായ ലോക്ഡൗണും തൊഴില്‍ വരുമാന നഷ്ടവുമാണ് ഇതിനു കാരണം.

]]>
തീരദേശമേഖലയ്ക്കും ബജറ്റിൽ ഇടം https://malayalees.ch/kerala-budget-2021-benefits-for-coastal-zone-area/ Fri, 04 Jun 2021 05:49:15 +0000 https://malayalees.ch/?p=45108 ദീർഘകാലാടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടിയെന്ന് ധനമന്ത്രി.
‘രൂക്ഷമായ കടലേറ്റവും കലാക്രമണവും തീരദേശ വാസികളുടെ ജീവിതം ദുരിതത്തിലാക്കി. ഇവ പരിഹരിക്കുന്നതിന് പരമ്പരാഗത മാർഗങ്ങളുമായി മുന്നോട്ട് പോകാനാകില്ല. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കിക്കൊണ്ട് ദീർകാല പരിഹാര പദ്ധതി ആവിഷ്‌കരിക്കേണ്ടകതുണ്ട്.
അടിയന്തര പ്രാധാന്യമുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും.

തീരദേശ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, തീരദേശ വികസനം എന്നീ രണ്ട് ഘടകങ്ങൾ ആണ് തീരദേശത്തിനായുള്ള പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കടൽഭിത്തി സംരക്ഷണത്തിൽ പ്രത്യേക പഠനങ്ങൾ നടത്തിയാകും പദ്ധതികൾ. ഇതിന്റെ ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നൽകും. 4 വർഷം കൊണ്ട് പദ്ധതികൾ പൂർത്തിയാക്കും.

]]>
കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; പുതിയ നികുതി നിര്‍ദേശമില്ല; ഒരു മണിക്കൂറില്‍ കെ. എന്‍ ബാലഗോപാലിന്റെ ബജറ്റ് https://malayalees.ch/special-consideration-for-health-sector-in-kerala-budget/ Fri, 04 Jun 2021 05:46:05 +0000 https://malayalees.ch/?p=45103 ആരോഗ്യ മേഖലയ്ക്കും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍ നല്‍കിയും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാനലക്ഷ്യമെന്നാണ് ധനമന്ത്രി ബജറ്റിലുടനീളം വ്യക്തമാക്കിയത്. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് വികസനത്തിന്റെ പ്രധാന ഉപാധിയായി മാറിയിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

എല്ലാത്തിനും ഉപരി ആരോഗ്യം, ഒന്നാമത് ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആരോഗ്യ രക്ഷയ്ക്കുള്ള തന്ത്രം തന്നെയാണ് ബജറ്റില്‍ വികസന തന്ത്രമായി മാറിയിരിക്കുന്നത്. ആരോഗ്യവും ഭക്ഷവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന നയമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനാണ് 20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനമെന്ന് മന്ത്രി വിശദീകരിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. പ്രതിസന്ധിഘട്ടത്തില്‍ കടമെടുത്താലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. പ്രതിസന്ധിക്ക് ശേഷം ചെലവ് ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയതൊഴിച്ച് കാര്യമായ പ്രഖ്യാപനങ്ങളോ നീക്കിയിരിപ്പുകളോ ബജറ്റിലില്ല. ഒരു മണിക്കൂറില്‍ മന്ത്രി കെ. എന്‍ ബാലഗോപാല്‍ തന്റെ കന്നി ബജറ്റ് അവതരണം അവസാനിപ്പിച്ചു.

]]>
വിർച്വല്‍ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി; രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ https://malayalees.ch/10-crore-for-virtual-reality-class/ Fri, 04 Jun 2021 05:23:45 +0000 https://malayalees.ch/?p=45096 ഉന്നത വിദ്യാഭ്യാസ പുനഃസംഘാടനത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനായി 3 മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കും. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ പദ്ധതി രൂപീകരിക്കും. വിർച്വല്‍ റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്ക് 10 കോടിയും നോളജ് സൊസൈറ്റിക്ക് 300 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

]]>
ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടി https://malayalees.ch/500-crore-for-protection-of-river/ Fri, 04 Jun 2021 05:21:28 +0000 https://malayalees.ch/?p=45093 ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകും. 500 കോടിയുടെ പദ്ധതിക്ക് പ്രാരംഭമായി 50 കോടി നല്‍കും. കനാലിന്‍റെ വശം സംരക്ഷിക്കുക, ആഴം കൂട്ടുക, മണ്ണ് നീക്കം ചെയ്യുക, കണ്ടല്‍ കാട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കുക, നദികളുടെ ആഴം കൂട്ടുക എന്നിങ്ങനെയാണ് ജലസംരക്ഷണത്തിന‍് വേണ്ടിയുള്ള പദ്ധതികള്‍. തീരക്കടലിലുള്ള സംസ്ഥാന അവകാശം കവരാൻ കേന്ദ്ര ശ്രമം നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

]]>