Kerala blasters – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Nov 2023 07:44:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala blasters – malayalees.ch https://malayalees.ch 32 32 ലൂണാ മാജിക് ആവർത്തിക്കുമോ? നാലാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ ഈസ്റ്റ് ബംഗാൾ https://malayalees.ch/isl-2023-24-east-bengal-vs-kerala-blasters/ Sat, 04 Nov 2023 07:43:56 +0000 https://malayalees.ch/?p=90587 ഐഎസ്എല്ലിൽ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്‌‌സിയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് വിജയത്തുടർച്ചയാണ് ലക്ഷ്യം ഇടുന്നത്. എന്നാൽ സീസണിലെ ആദ്യ ക്ലീൻഷീറ്റിനായാണ് ഈസ്റ്റ് ബംഗാൾ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്.

പ്രബീർ ദാസ് ഒഴികെ എല്ലാവരും മത്സരത്തിന് സജ്ജമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. എവേ ​ഗ്രൗണ്ടിൽ രണ്ടാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റേത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത് ഈസ്റ്റ്‌ ബംഗാളിന് പ്രതീക്ഷ നൽകും.

ആറു തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 2 തവണ ജയം ബ്ലാസ്റ്റേഴ്സിനൊപ്പവും ഒരു ജയം ഈസ്റ്റ് ബംഗാളിനൊപ്പവുമായിരുന്നു. ബാക്കി മൂന്നു മത്സരങ്ങൾ 3 സമനിലയിൽ കലാശിക്കുകയായിരുന്നു. അവസാന മത്സരത്തിൽ ഒഡിഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവിൽ 2-1ൻറെ ജയം സ്വന്തമാക്കിയിരുന്നു. അഞ്ച് കളികളിൽ 10 പോയിൻറുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. നാല് പോയിൻറ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ ഒൻപതാമത് നിൽക്കുന്നു.

]]>
കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈപിടിച്ച് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ https://malayalees.ch/students-from-tribal-village-holding-hands-with-kerala-blasters/ Mon, 02 Oct 2023 06:50:39 +0000 https://malayalees.ch/?p=88734
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് മലമ്പുഴയിൽ നിന്നുള്ള കുരുന്നുകൾ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി-ജംഷഡ്‌പൂർ മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകൾ കൊച്ചിയിൽ എത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.

പട്ടിക ജാതി, പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ മത്സരവേദിയിൽ മുഖ്യാഥിതിയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയ വിദ്യാർത്ഥികൾ മെട്രോ യാത്രയും നഗരകാഴ്ചകളും വിവിധ രുചികളും ആസ്വദിച്ച് നഗരം ചുറ്റിക്കണ്ടു. സ്കൂൾ പ്രിൻസിപ്പളും അധ്യാപകരുമാണ് ആറുവയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വർഗ വിദ്യാർത്ഥികൾക്ക് ഒപ്പം എത്തിയത്. ഫുട്ബോൾ താരങ്ങളുടെ കൈപിടിച്ച് കളിക്കളത്തിലേക്ക് നയിച്ചതിച്ചിന്റെ അഭിമാനത്തിൽ അവർ തിരികെ മലമ്പുഴയിലേക്ക് മടങ്ങും.

“ആരാലും ശ്രദ്ധിക്കപെടാത്ത കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ ചേർത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോലുള ക്ലബ്ബിന്റെ താരങ്ങൾക്കൊപ്പം ഞങ്ങളുടെ കുട്ടിൾ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമാണ്” പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ് ആർ പറഞ്ഞു.

]]>
ഡ്യൂറൻഡ് കപ്പിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്, ആദ്യ എതിരാളികള്‍ ഗോകുലം https://malayalees.ch/kerala-blasters-gearing-up-for-durand-cup-football-gkc-rywhbl/ Sat, 05 Aug 2023 05:48:06 +0000 https://malayalees.ch/?p=85669 കൊച്ചി: ഡ്യൂറൻഡ് കപ്പിനായി തയ്യാറെടുപ്പുകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്. സൂപ്പർ താരം അഡ്രിയാൻ ലൂണ , ദിമിത്രിയോസ് അടക്കം പ്രമുഖ താരങ്ങൾ ഉൾപ്പെട്ട സംഘമാണ് മത്സരത്തിനിറങ്ങുക. ഈ മാസം എട്ടിന് കൊച്ചിയിൽ നിന്ന് ടീം കൊൽക്കത്തയിലേക്ക് തിരിക്കും.

ഓഗസ്റ്റ് 13ന് ഗോകുലം എഫ്‌സിയുമായാണ് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ അദ്യ മത്സരം. 24 ടീമുകൾ ഉൾപ്പെടുന്ന ടൂർണ്ണമെന്‍റിൽ സി ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്. ഗോകുലം എഫ്‌ സിയ്ക്ക് പുറമെ മുൻ വർഷത്തെ ചാമ്പ്യൻമാരായ ബംഗലുരു എഫ് സി, ഇന്ത്യൻ എയർഫോഴ്സ് അടമുള്ള ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് പ്രധാനികൾ.

ആറ് ഗ്രൂപ്പ് ജേതാക്കളും, ടൂർണമെന്‍റിലെ മികച്ച് മറ്റ് രണ്ട് ടീമുകളുമാണ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുക എന്നതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളിയാണ് ടൂര്‍ണമെന്‍റില്‍ നേരിടേണ്ടിവരിക. സൂപ്പർ താരം അഡ്രിയാൻ ലൂണ, മുന്നേറ്റതാരം ദിമിത്രിയോസ്, സെന്‍റർ ബാക്ക് മാർകോ ലസ്കോവിച്ച് അടക്കം സീനിയര്‍ താരങ്ങളെല്ലാം ടൂർണ്ണമെന്‍റിനിറങ്ങും. എന്നാല്‍ ടൂര്‍ണമെന്‍റില്‍ മറ്റ് ടീമുകള്‍ യുവനിരക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

ഡ്യൂറന്‍ഡ് കപ്പിനുള്ള അന്തിമ സ്ക്വാഡിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മുന്നോടിയായി ടീം കൊച്ചിയിൽ പരിശീലനത്തിലാണ്. എറണാകുളത്ത് പനമ്പിള്ളി നഗര്‍ഗ്രൗണ്ടിലാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ പരിശീലനം നടത്തുന്നത്.

]]>
സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്? താരങ്ങളെ വാരിക്കൂട്ടാന്‍ മോഹന്‍ബഗാന്‍ https://malayalees.ch/mohun-bagan-set-to-record-transfer-fee-with-kerala-blasters-for-sahal-abdul-samad/ Mon, 10 Jul 2023 08:29:15 +0000 https://malayalees.ch/?p=84137
കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദിനെ ക്ലബ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്ന താരത്തെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് തയ്യാറായതായി ഐഎഫ്ടിഡബ്ല്യുസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്രാന്‍സ്ഫര്‍ ഫീയായി 2.5 കോടി രൂപയും ഒരു താരത്തെയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സഹലിനെ മോഹന്‍ബഗാന്‍ സ്വന്തമാക്കിയാല്‍ പകരം ലിസ്റ്റന്‍ കൊളാസോയെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചേക്കും. കൂടാതെ ബഗാന്‍ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

നേരത്തെ ചെന്നൈ താരമായ അനിരുഥ് ഥാപ്പയെ പൊന്നുവിലക്ക് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ താരം അന്‍വര്‍ അലിയെ മോഹന്‍ബഗാന്‍ ടീമിലെത്തിച്ചിരുന്നു. അടുത്ത സീസണ് മുന്നോടിയായി ടീം മികച്ച താരങ്ങളെ എത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് നിലവിലെ ചാമ്പ്യന്മാര്‍ ശ്രമിക്കുന്നത്. സഹലിനെ ക്ലബ് സ്വന്തമാക്കാന്‍ താത്പര്യപ്പെടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2017ലാണ് 26കാരനായ സഹല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ഐഎസ്എല്ലില്‍ ഇതുവരെ 90 മത്സരങ്ങള്‍ കളിച്ച സഹല്‍ ദേശീയ ടീമിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2025 വരെ സഹലുമായി കേരള ബ്ലാസ്റ്റേഴ്‌സിന് കരാറുണ്ട്. 2.2 കോടി രൂപയാണ് താരത്തിന്റെ മാര്‍ക്കറ്റ് മൂല്യം.

]]>
പിഴയടക്കില്ലെന്ന് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഇനി അങ്കം അന്താരാഷ്ട്ര കായിക കോടതിയിൽ https://malayalees.ch/kerala-blasters-file-appeal-with-cas-on-aiff-walkout-fine/ Sat, 24 Jun 2023 11:57:26 +0000 https://malayalees.ch/?p=83272 ഐഎസ്എൽ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതിനെ തുടർന്നുള്ള വിവാദങ്ങളിൽ പുതിയ വഴി തിരിവ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദച്ചുഴിയിൽ വലച്ച വിഷയമാണ് എലിമിനേറ്ററിൽ ബെംഗളൂരു എഫ്‌സിക്ക് എതിരെയുള്ള മത്സരം. ബെംഗളരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സുനിൽ ഛേത്രിയെടുത്ത ഫ്രീ കിക്ക്‌ അനുവദിച്ച റഫറിയുടെ തീരുമാനം ക്ലബിനെയും ആരാധകരെയും അക്ഷരാത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഛേത്രിയുടെ ഗോൾ അനുവദിച്ചതിന് തുടർന്ന് കളിക്കാരോട് മൈതാനം വിടാൻ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ നിർദേശിക്കുകയും ചെയ്തു.

ത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയ നടപടിയിലാണ് ക്ലബ്ബിന്റെ അപ്രതീക്ഷിത നീക്കം. എഐഎഫ്എഫ് ചുമത്തിയ നാല് കോടി രൂപയുടെ പിഴ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കില്ല. മറിച്ച്, അന്താരാഷ്ട്ര തലത്തിൽ കായിക തർക്കങ്ങൾ പരിഹരിക്കുന്ന കോർട്ട് ഓഫ് ആർബിട്രേഷനിലേക്ക് അപ്പീലുമായി നീങ്ങാനാണ് ക്ലബ്ബിന്റെ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കായികതർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ലോകത്തിലെ പ്രധാനപ്പെട്ട കോടതിയാണ് സ്വിറ്റ്‌സർലൻഡിലെ ലോസാൻ ആസ്ഥാനമായ CAS അഥവാ കോർട്ട് ഓഫ് ആർബിട്രേഷൻ.

ഗോൾ രഹിത സമനിലയിൽ അവസാനിച്ച മുഴുവൻ സമയത്തിന് ശേഷം അധിക സമയത്തേക്ക് നീങ്ങിയ മത്സരം ടീമിന് നിർണായമായിരുന്നു. മത്സരത്തിൽ 96-ാം മിനുട്ടിൽ സുനിൽ ഛേത്രി ഫ്രീകിക്കിലൂടെ ഗോൾ നേടി. ഈ ഗോളിൽ പ്രതിഷേധിച്ചാണ് ക്ലബ് മത്സരം ബഹിഷ്കരിച്ചത്. ആ ഗോൾ ഫുട്ബോൾ നിയമങ്ങൾക്ക് എതിരാണെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. ഈ ബഹിഷ്കരണം ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ധാരാളം ചർച്ചകൾ ഉയർത്തി.

മത്സരത്തിനിടെ കളിക്കളം വിട്ട ബ്ലാസ്റ്റേഴ്സിന്റെ നീക്കത്തെ വിമർശിച്ച, ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. വാക്ക്ഔട്ടിന് നേതൃത്വം നൽകിയ മുഖ്യ പരിശീലകൻ, ഇവാൻ വുകുമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവത്തിൽ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എഐഎഫ്എഫ് വിധിച്ചു. പരിശീലകന് നൽകിയ പത്ത് മത്സരങ്ങളുടെ വിലക്കിൽ മൂന്നെണ്ണം ഏപ്രിൽ നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ ഇവാൻ നേരിട്ടു.

പിഴ അടക്കുന്ന കാര്യത്തിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ വിധിയിൽ ബ്ലാസ്റ്റേഴ്സ് അപ്പീൽ നൽകിയിരുന്നു. എന്നാൽ, അപ്പീൽ കമ്മിറ്റി അച്ചടക്ക സമിതിയുടെ വിധി ശരി വെച്ചു. രണ്ടാഴ്ചക്കുള്ളിൽ പിഴ അടക്കാൻ ജൂൺ 2 നു ക്ലബിനോട് ആവശ്യപ്പെടും ചെയ്തു. എന്നാൽ പിഴ അടക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കൊമ്പന്മാർ. ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതിനാൽ വനിതാ ടീമിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ, വിഷയത്തിൽ അപ്പീൽ കമ്മിറ്റി ക്ലബ്ബിന്റെ അപ്പീൽ തള്ളിയതോടെയാണ് അന്താരാഷ്ട്ര കായിക വ്യവഹാര കോടതിയിലേക്ക് നീങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുത്തത്.

]]>
ബ്ലാസ്റ്റേഴ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; നിഷു കുമാർ ക്ലബ് വിട്ടു https://malayalees.ch/nishu-kumar-kerala-blasters-east-bengal/ Thu, 15 Jun 2023 04:48:25 +0000 https://malayalees.ch/?p=82773 കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. പ്രതിരോധ താരം നിഷു കുമാർ ക്ലബ് വിട്ടു. വായ്പാടിസ്ഥാനത്തിലാണ് താരം ക്ലബ് വിട്ടത്. നിഷുവിനെ ഒരു സീസൺ നീണ്ട വായ്പാടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. രണ്ട് ക്ലബുകളും ഇക്കാര്യം സ്ഥിരീകരിച്ചു.

ധനചന്ദ്ര മെയ്തേയ്, ഇവാൻ കലിയുഷ്നി, വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നു, ജെസൽ കാർനീറോ, മുഹീത് ഖാൻ, ഹർമൻജോത് ഖബ്ര എന്നിവരും ക്ലബ് വിട്ടു. മോഹൻ ബഗാൻ്റെ പ്രതിരോധ താരം പ്രബീർ ദാസ്, ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ ഫോർവേഡ് ജോഷുവ സൊറ്റിരിയോ എന്നിവരാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തിയ താരങ്ങൾ. വരുന്ന ദിവസങ്ങൾ ക്ലബ് കൂടുതൽ സൈനിംഗ് നടത്തുമെന്നാണ് കരുതപ്പെടുന്നത്.

വനിതാ ടീം പിരിച്ചുവിടുന്നതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. അടുത്തിടെ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും അതുകൊണ്ട് വനിതാ ടീമിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയാണെന്നും ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഇക്കൊല്ലം വനിതാ ടീമിനായി വലിയ നിക്ഷേപങ്ങൾ നടത്താൻ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നു എന്നും ഇനി അതിനു സാധിക്കില്ല എന്നും ക്ലബ് അറിയിച്ചു. പുരുഷ ടീമിൻ്റേതു പോലുള്ള പ്രീ സീസൺ വിദേശ പര്യടനം, താരക്കൈമാറ്റം തുടങ്ങിയവയെല്ലാം തീരുമാനിച്ചിരുന്നു, പ്രവർത്തനം നിർത്തുന്നത് താത്കാലികമാണ്. സാമ്പത്തിക പ്രശ്നങ്ങൾ തീർന്നാൽ വനിതാ ടീമിനെ പുനഃസ്ഥാപിക്കുമെന്നും ക്ലബ് പറഞ്ഞു.

കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി കേരള വിമൻസ് ലീഗിൽ കളിച്ചത്. സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ക്ലബിനു കഴിഞ്ഞിരുന്നു.

]]>
ഫുട്ബോൾ ഫെഡറേഷൻ്റെ പിഴ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി; വനിതാ ടീം പിരിച്ചുവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ് https://malayalees.ch/kerala-blasters-pause-womens-team/ Tue, 06 Jun 2023 11:52:52 +0000 https://malayalees.ch/?p=82284 വനിതാ ടീം പിരിച്ചുവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ്. അടുത്തിടെ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും അതുകൊണ്ട് വനിതാ ടീമിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയാണെന്നും ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഇക്കൊല്ലം വനിതാ ടീമിനായി വലിയ നിക്ഷേപങ്ങൾ നടത്താൻ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നു എന്നും ഇനി അതിനു സാധിക്കില്ല എന്നും ക്ലബ് അറിയിച്ചു. പുരുഷ ടീമിൻ്റേഠു പോലുള്ള പ്രീ സീസൺ വിദേശ പര്യടനം, താരക്കൈമാറ്റം തുടങ്ങിയവയെല്ലാം തീരുമാനിച്ചിരുന്നു, പ്രവർത്തനം നിർത്തുന്നത് താത്കാലികമാണ്. സാമ്പത്തിക പ്രശ്നങ്ങൾ തീർന്നാൽ വനിതാ ടീമിനെ പുനഃസ്ഥാപിക്കുമെന്നും ക്ലബ് പറഞ്ഞു.

കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി കേരള വിമൻസ് ലീഗിൽ കളിച്ചത്. സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ക്ലബിനു കഴിഞ്ഞിരുന്നു.

]]>
ബ്ലാസ്റ്റേഴ്‌‌സിനും ഇവാനും തിരിച്ചടി, 4 കോടി പിഴ തുടരും; അപ്പീലുകള്‍ തള്ളി ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ https://malayalees.ch/aiff-rejected-kerala-blasters-fc-appeal-against-4-crore-fine/ Sat, 03 Jun 2023 04:32:52 +0000 https://malayalees.ch/?p=82169 നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി.

4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും.

വുകോമനോവിച്ച് രണ്ടാഴ്‌ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്.

മാര്‍ച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍.

]]>
ബ്ലാസ്റ്റേഴ്സിനെതിരായ എഐഎഫ്എഫ് നടപടി; അപ്പീൽ നൽകി ക്ലബ് https://malayalees.ch/kerala-blasters-fc-files-appeal-on-the-aiff-disciplinary-action-html/ Wed, 12 Apr 2023 11:29:56 +0000 https://malayalees.ch/?p=79542 ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്‌കരിച്ചതിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നടപടിയിൽ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. പ്ലേ ഓഫ് മത്സരം പൂർത്തിയാകുന്നതിന് മുൻപ് താരങ്ങളെ പിൻവലിച്ച സംഭവത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ, പരസ്യമായി ഖേദപ്രകടനം നടത്തുവാനും എഐഎഫ്എഫ് ആവശ്യപ്പെട്ടിരുന്നു. ഖേദ പ്രകടനം നടത്തിയ ക്ലബ് തുടർന്നാണ് അപ്പീലിന് ശ്രമിച്ചത്. എഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയിലാണ് ക്ലബ് അപ്പീൽ നൽകിയിരിക്കുന്നത്. 

ലോക കായിക ചരിത്രത്തിലെ, പ്രത്യേകിച്ച് ഫുട്‌ബോളിലെ ഏറ്റവും അപൂർവ സംഭവങ്ങളിലൊന്നാണ് കളി ഉപേക്ഷിക്കുന്നത് എന്ന് ശ്രീ വൈഭവ് ഗഗ്ഗറിന്റെ അധ്യക്ഷതയിലുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി വിധി പ്രഖ്യാപനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ക്ലബ്ബിനെ കൂടാതെ പരിശീലകനെതിരെയും ഫെഡറേഷന്റെ നടപടിയുണ്ടായിരുന്നു. പിഴയോടൊപ്പം വിലക്കും ലഭിച്ച ഇവാൻ വുകുമനോവിച്ച് നിലവിൽ സൂപ്പർ കപ്പിൽ നിന്ന് പുറത്തായി. സഹപരിശീലകൻ ഫ്രാങ്ക് ഡോവെനാണ് ടീമിനെ സൂപ്പർ കപ്പിൽ നയിക്കുന്നത്.

]]>
എന്റെ ശമ്പളം ലാഭിച്ചതിൽ അഭിമാനം ഉണ്ടാകും; കരോലിസ് സ്ങ്കിസിനെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മുൻ സഹപരിശീലകൻ https://malayalees.ch/ex-kerala-blasters-assistant-stephan-heyden-critises-karolis/ Tue, 11 Apr 2023 12:02:59 +0000 https://malayalees.ch/?p=79475 കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെയും സ്പോർട്ടിങ് ഡയക്ടറിനെയും വിമർശിച്ച് മുൻ സഹപരിശീലകൻ സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ രംഗത്ത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയപ്പോൾ ലഭിക്കേണ്ട ബോണസ് ശമ്പളം ഇതുവരെ മാനേജ്മെന്റിൽ നിന്നും ലഭിച്ചിട്ടില്ല എന്ന ആരോപണമാണ് സ്റ്റീഫൻ ഹെയ്ഡൻ ട്വിറ്ററിലൂടെ ഉയർത്തിയത്. ആദ്യ ശമ്പളം ലഭിച്ചത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഫൈനലിന് രണ്ടു ദിവസം മുൻപ് മാത്രമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് സ്പോർട്സ്കീഡക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മാനേജ്മെന്റിനെതിരെയും സ്പോർട്ടിങ് ഡയറക്ടർക്ക് എതിരെയും കൂടുതൽ ആരോപണങ്ങൾ ഉയർത്തിയത്. Ex-Kerala Blasters assistant Stephan Heyden critises Karolis

2021-22 ഐ‌എസ്‌എൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് സഹപരിശീലകൻ വാൻ കെറ്റ്‌സ് ക്യാമ്പ് വിട്ടതിനെത്തുടർന്നാണ് സ്റ്റീഫൻ ഹെയ്ഡൻ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കൊവിഡ് ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയ ആ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ആ സീസണിൽ ജനുവരിയിൽ ഭാര്യക്ക് അസുഖം ബാധിച്ചതോടെ ബെൽജിയത്തിലേക്ക് അവരെ തിരികെ അയക്കുവാൻ കോച്ച് തീരുമാനിച്ചു. എന്നാൽ, അവരുടെ വിസകൾ കേരള ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ പരിശീലകന്റെ ഭാര്യയെ രണ്ടു ദിവസം മുംബൈയിൽ വിമാനത്താവള അധികൃതർ തടഞ്ഞുവെക്കുകയുണ്ടായി എന്ന കോച്ച് വ്യക്തമാക്കി.

2022 ഫെബ്രുവരി 28 വരെയാണ് പരിശീലകനുമായി ക്ലബ്ബിന്റെ കരാർ. എങ്കിലും, ടീം പ്ലേഓഫിലേക്കും തുടർന്ന് ഫൈനലിലേക്കും മുന്നേറിയാൽ കാലാവധി നീളുന്ന ഉപാധി കരാറിലുണ്ടായിരുന്നു. നവംബറിൽ തീരുമാനിച്ച ശമ്പളം മാസങ്ങളോളം നൽകാതിരുന്നതിനാൽ ഭാര്യയോടൊപ്പം ജനുവരിയിൽ ബെൽജിയത്തിലേക്ക് തിരികെ പോകാൻ തീരുമാനമെടുത്തിരുന്നതായി അദ്ദേഹം അറിയിച്ചു. ക്ലബ്ബിലെ കളിക്കാരുടെ കഠിനാധ്വാനം കണ്ടതിനാൽ മാത്രമാണ് ആ നീക്കം മാറ്റിവെച്ചത്. മാർച്ചിൽ മറ്റുള്ള സ്റ്റാഫുകൾക്ക് ഫെബ്രുവരി വരെയുള്ള ശമ്പളം ലഭിച്ചപ്പോൾ തനിക്ക് ലഭിച്ചത് ജനുവരി വരെയുള്ളത് മാത്രമെന്നെനും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ ബാക്കിയുള്ള ശമ്പളം ലഭിച്ചെങ്കിലും പ്ലേ ഓഫിന്റെയും ഫൈനലിന്റെയും ബോണസ് തുക അതിൽ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന്, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്ങ്കിസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന്, സമൂഹ മാധ്യമങ്ങളിലെ സാധ്യമായ എല്ലാ വഴികൾ ഉപയോഗിച്ചും ക്ലബ് ഉടമ നിഖിൽ ഭരദ്വാജിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇനി ശമ്പള കുടിശ്ശികയില്ലെന്ന് ഒപ്പിട്ടു നല്കുന്നതിനായി ഒരു കത്ത് കരോലിസ് അയച്ചു തന്നെന്നും അദ്ദേഹം വ്യക്തമാക്കി. അത് ഒപ്പിട്ട നൽകിയില്ല, പകരം വിഷയത്തിൽ ഫിഫക്ക് പരാതി നൽകി.

പരാതി നൽകിയ ദിവസം തന്നെ തനിക്ക് ലഭിക്കാനുണ്ടായിരുന്ന ബോണസ് ശമ്പളത്തിന്റെ ഒരു വിഹിതം ക്ലബ് അയച്ചു തന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്, അദ്ദേഹം പരാതി പിൻവലിച്ചെങ്കിലും ബോംന്സ് തുകയുടെ ബാക്കി ഇനിയും അദ്ദേഹത്തിന് ലഭിക്കാൻ ഉണ്ടെന്നും വ്യക്തമാക്കി.

]]>