kerala-blasters-jamshedpur-fc-isl – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Mar 2022 13:01:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala-blasters-jamshedpur-fc-isl – malayalees.ch https://malayalees.ch 32 32 ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിന്റെ അഗ്നിപരീക്ഷ; സെമി ആദ്യ പാദം ഇന്ന് https://malayalees.ch/kerala-blasters-jamshedpur-fc-isl/ Fri, 11 Mar 2022 13:00:59 +0000 https://malayalees.ch/?p=58428 ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഒരു കളി സമനില ആവുകയും രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ വിജയിക്കുകയും ചെയ്തു. രണ്ടാം പാദ ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ജംഷഡ്പൂർ പരാജയപ്പെടുത്തിയത്. സീസണിലെ രണ്ട് മത്സരങ്ങളിലും ജംഷഡ്പൂരിനെ പരാജയപ്പെടുത്താനാവാത്തത് തിരിച്ചടിയാണെങ്കിലും സെമിഫൈനലിൽ എങ്ങെനെയും വിജയിക്കാനാവും ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമം. (kerala blasters jamshedpur isl)

തുടരെ ഏഴ് മത്സരങ്ങൾ വിജയിച്ച് റെഡ് ഹോട്ട് ഫോമിലാണ് ജംഷഡ്പൂർ. സീസണിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഐഎസ്എൽ ഷീൽഡ് നേടി. ഈ സീസണിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ഓവൻ കോയൽ അതിഗംഭീരമായാണ് ടീമിനെ മുന്നോട്ടുനയിക്കുന്നത്. മറുവശത്ത്, 6 വർഷങ്ങൾക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. പതിഞ്ഞ തുടക്കത്തിനു ശേഷം തുടരെ മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സ് കൊവിഡ് ഇടവേളയ്ക്ക് ശേഷം അല്പം കിതച്ചെങ്കിലും പട്ടികയിൽ നാലാമത് ഫിനിഷ് ചെയ്തു. പരിശീലകൻ ഇവാൻ വുകുമാനോവിച്ചിൻ്റെ പരിശീലന മികവും എടുത്തുപറയേണ്ടതാണ്.

]]>