Kerala BJP – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Jun 2021 04:34:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala BJP – malayalees.ch https://malayalees.ch 32 32 തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് തലവേദനയായി സുരേന്ദ്രനെതിരായ കേസുകൾ https://malayalees.ch/cases-against-surendran-are-a-headache-for-the-bjp-after-the-election-defeat/ Thu, 17 Jun 2021 04:34:14 +0000 https://malayalees.ch/?p=45661 തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കുഴല്‍പണമിടപാടില്‍പ്പെട്ട ബി.ജെ.പിക്ക് തിരിച്ചടിയായി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരായ കേസുകള്‍. കാസർകോട് രജിസ്റ്റർ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് തുടർനടപടി തുടങ്ങി. സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. തെരഞ്ഞെടുപ്പില്‍ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ രണ്ട് കേസിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്നതാണ് ആദ്യ കേസ്. ബദിയെടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. സുന്ദരയുടെ രഹസ്യമൊഴിക്കായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സുന്ദരയുടെ മൊഴി എടുത്ത ശേഷമാകും കെ സുരേന്ദ്രനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് നീങ്ങുക.

സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹരജിയിലാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്പറ്റ കോടതി ഉത്തരവിട്ടത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ തെരഞ്ഞെടുപ്പില്‍ പണം നല്‍കിയ രണ്ടു കേസുകളിലെ പ്രതിയായി മാറും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റ്.

കൊടകരയില്‍ തട്ടിക്കൊണ്ടുപോയ പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൂടുതല്‍ കേസ് വരാനുള്ള സാധ്യതയുമുണ്ട്. ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെട്ട് രാഷ്ട്രീയ തിരിച്ചടിക്ക് പിന്നാലെ തെരഞ്ഞെടുപ്പില്‍ പണമിറക്കിയതിന് കേസ് കൂടി വന്നതോടെ ബി.ജെ.പിയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചെന്നുപെട്ടിരിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. കെ സുരേന്ദ്രനെ എതിർക്കുന്ന വിഭാഗം പാർട്ടിക്കകത്തും കലാപകൊടി ഉയർത്തുന്നതോടെ സുരേന്ദ്രന് പാർട്ടിക്കകത്തും പ്രതിരോധത്തിലാകും.

]]>
കേരളത്തില്‍ പ്രതീക്ഷയില്ല; തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് മുഖം തിരിച്ച് ബി.ജെ.പി ദേശീയ നേതൃത്വം https://malayalees.ch/bjp-faces-local-election-campaign-p-national-leadership/ Sat, 05 Dec 2020 13:04:03 +0000 https://malayalees.ch/?p=36404 കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് മുഖം തിരിച്ച് ബി.ജെ. പി ദേശീയ നേതൃത്വം. ഹൈദരാബാദ് മുനിസിപ്പല്‍ തിര‍ഞ്ഞെടുപ്പില്‍ പോലും അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തിയെങ്കിലും കേരളത്തിൽ നിന്ന് എല്ലാവരും അകന്നുനിൽക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ദേശീയ നേതൃത്വത്തിന് പ്രതീക്ഷയില്ലാത്തതിനാലാണ് പ്രമുഖർ വിട്ടുനിൽക്കുന്നത്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി നേതൃത്വം വലിയ ആത്മവിശ്വാസവും അവകാശവാദവുമാണ് മുന്നോട്ടവക്കുന്നത്. അയ്യായിരത്തോളം വാർഡുകൾ വിജയിക്കുമെന്നാണ് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ വിവരം.

എന്നാൽ ഇതൊന്നും ബി.ജെ.പി ദേശീയ നേതൃത്വം മുഖവിലക്കെടുത്തിട്ടില്ല എന്നാണ് അവരുടെ സമീപനങ്ങളിൽനിന്ന് വ്യക്തമാകുന്നത്. കടുത്ത വിഭാഗീയതിയില്‍ നട്ടംതിരിയുന്ന കേരള ബി ജെ പിയിലുള്ള അവിശ്വാസമാണ് ദേശീയ നേതൃത്വത്തിന്റെ വിട്ടുനിൽക്കലിൽ എത്തിയത്. 4 സിറ്റിങ് സീറ്റ് മാത്രമുള്ള ഹൈദരാബാദ് നഗരസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതൃത്വം കൂട്ടത്തോടെ തെലങ്കാനയിൽ എത്തിയിരുന്നു.

എന്നിട്ടും 34 സിറ്റിങ് സീറ്റുള്ള, ഇത്തവണ ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരം കോർപറേഷനിൽ പോലും കേരളത്തിന് പുറത്തുനിന്ന് ഒരു പ്രമുഖ ബി.ജെ.പി നോതാവും പ്രചാരണത്തിനെത്തിയില്ല. കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് താരപ്രചാകരൻ. ബി.ജെ.പി വിഭാഗീയതയിൽ ഒരേപക്ഷത്ത് നിൽക്കുന്ന നേതാക്കളാണ് വി. മുരളീധരനും കെ. സുരേന്ദ്രനും. ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഇവർക്കും കഴിയുന്നില്ല.

]]>