Kerala bank – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Sep 2022 07:39:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala bank – malayalees.ch https://malayalees.ch 32 32 കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍; ശൂരനാട് ജപ്തി വിഷയത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ https://malayalees.ch/kerala-bank-under-the-control-of-reserve-bank-says-vn-vasavan/ Wed, 21 Sep 2022 07:39:25 +0000 https://malayalees.ch/?p=68400 ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി.

വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. സംഭവത്തില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്‌തെങ്കില്‍ നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചിരുന്നു.

ശൂരനാട് തെക്ക് അജി ഭവനത്തില്‍ അജിയുടെയും ശാലിനിയുടെയും ഏക മകള്‍ അഭിരാമിയുടെ മരണം നാടിനെ തന്നെ ദു:ഖത്തിലാക്കിരിക്കുകയാണ്. 2019 -ല്‍ സെപ്റ്റംബറിലാണ് വീട് പണിയുന്നതിനായി 10 ലക്ഷം രൂപ കേരള ബാങ്കില്‍ നിന്ന് അജികുമാര്‍ വായ്പ എടുത്തത്. തുടര്‍ന്ന് കൊവിഡ് കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങി. പിന്നാലെ അഭിരാമിയുടെ അമ്മയ്ക്ക് ഉണ്ടായ അപകടവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കുകയായിരുന്നു. പിന്നാലെയാണ് ഇന്നലെ ചെങ്ങന്നൂരിലെ ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കവേ വീട്ടില്‍ ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിപ്പിച്ച വിവരം അഭിരാമിയും മാതാപിതാക്കളും അറിയുന്നത്.

ബാങ്കില്‍ എത്തിയ അഭിരാമിയും കുടുംബവും ഉദ്യോഗസ്ഥരെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് അഭിരാമിയെ വീട്ടില്‍ ആക്കിയ ശേഷം അജിയും ശാലിനിയും ബാങ്ക് അധികൃതരെ കാണാന്‍ പോയതിന് പിന്നാലെയാണ് അഭിരാമി വീട്ടിലെ മുറിയില്‍ തൂങ്ങി മരിക്കുന്നത്. ഈ സമയം അഭിരാമിയും മുത്തശ്ശി ശാന്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

]]>
കേരളാ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം നേതാക്കളുടെ പേരിൽ പണം തട്ടിപ്പ് https://malayalees.ch/fake-kerala-bank-job-offering/ Tue, 07 Jun 2022 04:36:38 +0000 https://malayalees.ch/?p=62995 മലമ്പുഴ എംഎൽഎ എ പ്രഭാകരന്റേയും സിപിഐഎം പാലക്കാട്, കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേരിൽ ജോലി തട്ടിപ്പ്. കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും രണ്ടംഗ സംഘം പണം തട്ടി. എ പ്രഭാകരൻ എംഎൽഎയുടെ അറിവോടെയാണ് നിയമനമെന്ന് ഉദ്യോഗാർത്ഥിയെ തെറ്റിധരിപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. തട്ടിപ്പിനെതിരെ പ്രഭാകരൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

കേരള ബാങ്കിലെ ക്ലാർക്ക് നിയമനത്തിന്റെ പേരിൽ പലരിൽ നിന്നായി കണ്ണൂർ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി വിജയകുമാറും പണം ആവശ്യപ്പെടുകയും ചിലർ പണം കൈമാറുകയും ചെയ്തിട്ടുണ്ട്.മലമ്പുഴ എംഎൽഎ എ പ്രഭാകരന്റെയും സിപിഐഎം പാലക്കാട്,കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും സഹായം തങ്ങൾക്കുണ്ടെന്ന് ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട എ പ്രഭാകരൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എംഎൽഎയുമായോ പാർട്ടി ജില്ലാ സെക്രട്ടറിമാരുമായോ ഒരു ബന്ധവുമില്ലാത്തയാളുകളാണ് തട്ടിപ്പിന്, ഭരണകക്ഷി നേതാക്കളെ മറയാക്കാൻ ശ്രമിച്ചത്.

ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ സ്വദേശി സിദ്ധിഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. എംഎൽഎയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ തട്ടിപ്പിനിരയായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

]]>
കേരളാ ബാങ്ക് ലാഭത്തിലേക്കെന്ന് മന്ത്രി വി.എന്‍ വാസവന്‍; ഒഴിവുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും https://malayalees.ch/kerala-bank-turn-to-big-profit-says-vn-vasavan/ Wed, 29 Sep 2021 09:15:38 +0000 https://malayalees.ch/?p=50220 കേരള ബാങ്കില്‍ ഒഴിവുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചതായി മന്ത്രി വി എന്‍ വാസവന്‍. kerala bank
കേരള ബാങ്ക് രൂപീകരണത്തിന് ശേഷം ആദ്യത്തെ സമ്പൂര്‍ണ സാമ്പത്തിക വര്‍ഷം പിന്നിടുമ്പോഴാണ് സഹകരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. കരുവന്നൂര്‍ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമഭേദഗതി വരുന്നതോടെ സഹകരണ ബാങ്കുകളിലെ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തടയാനാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി അവതകരിപ്പിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു.

കേരള ബാങ്കിന്റെ നിക്ഷേപത്തിലും മൂലധനത്തിലും വര്‍ധനവുണ്ടായി. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, 61.99 കോടി രൂപ ലാഭമാണുണ്ടായത്. കരളാ ബാങ്കിന്റേത് അഭിമാനകരമായ മുന്നേറ്റമാണ. ന്യൂജന്‍ ബാങ്കുകളുമായി മത്സരിക്കുന്ന തരത്തില്‍ ഐടി, ഇന്റഗ്രേഷന്‍ സംവിധാനം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. സമീപഭാവിയില്‍ ഒന്നാംസ്ഥാനത്തെത്താനാണ് സഹകരണവകുപ്പിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു

]]>
കേരള ബാങ്ക് എടിഎം തട്ടിപ്പ്; പണം ബിറ്റ് കോയിനാക്കി മാറ്റിയെന്ന് പ്രതികൾ https://malayalees.ch/kerala-bank-atm-bitcoin/ Sat, 14 Aug 2021 08:32:43 +0000 https://malayalees.ch/?p=48130 കേരള ബാങ്ക് എടിഎം തട്ടിപ്പിൽ പ്രതികളുടെ മൊഴി പുറത്ത്. തട്ടിയ പണം ബിറ്റ് കോയിനാക്കി മാറ്റിയെന്ന് പ്രതികൾ പറഞ്ഞു. ബാങ്ക് ഇടപാടുകൾ സംശയം ഉണ്ടാക്കുമെന്നതിനാലാണ് ബിറ്റ് കോയിൻ ഇടപാടുകൾ നടത്തിയത്.

ബാങ്ക് പറയുന്നതിനേക്കാൾ കൂടുതൽ പണം തട്ടിയെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അന്വേഷണം ഉത്തരേന്ത്യയിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മുഖ്യ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ചയെന്ന് തട്ടിപ്പ് നടത്തിയ പ്രിതകൾ നേരത്തെ മൊഴി നൽകിയിരുന്നു. ബാങ്കിൻ്റെ എടിഎം മെഷീനുകൾ ചിപ് കാർഡ് റീഡ് ചെയ്യുന്നവയല്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കേരളാ ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബാങ്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച മനസിലാകുന്നത്. ചിപ് കാർഡ് റീഡ് ചെയ്യാത്ത ബാങ്കിന്റെ എടിഎം മെഷീനിൽ മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എടിഎം കാർഡുകളും ഉപയോഗിക്കാമെന്ന് പ്രതികൾ പറഞ്ഞു. ഈ സുരക്ഷാവീഴ്ച മറയാക്കിയാണ് പ്രതികൾ പണം തട്ടിയത്. റിസർവ് ബാങ്ക് 2019 മുതൽ ഇഎംവി ചിപ്പ് ഉപയോഗം നിർബന്ധമാക്കിയിരുന്നു.

ബാങ്കിൻ്റെ സെർവർ തകരാർ കാരണം ഒരു മാസമായിട്ടും പണം നഷ്ടമായത് ബാങ്ക് അറിഞ്ഞിരുന്നില്ല. ഇത് കാരണം കൂടുതൽ പണം നഷ്ടമായോ എന്നും സൈബർ പൊലീസ് സംശയിക്കുന്നുണ്ട്.

കുറച്ച് നാൾ മുൻപാണ് കേരളാ ബാങ്കിന്റെ തിരുവനന്തപുരം, കോട്ടയം, കാസർ​ഗോഡ് ജില്ലകളിലെ എടിഎമ്മുകളിൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.66 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ കിഴക്കേക്കോട്ട, നെടുമങ്ങാട് എടിഎമ്മുകളിൽ നിന്നായിരുന്നു. വ്യാജ എടിഎം കാർഡ് ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

]]>
കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ച; പ്രതികളുടെ മൊഴി https://malayalees.ch/kerala-bank-atm-robbery/ Fri, 13 Aug 2021 07:53:17 +0000 https://malayalees.ch/?p=48081 കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ചയെന്ന് തട്ടിപ്പ് നടത്തിയ പ്രിതകൾ. ബാങ്കിൻ്റെ എടിഎം മെഷീനുകൾ ചിപ് കാർഡ് റീഡ് ചെയ്യുന്നവയല്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

ഇന്നലെയാണ് കേരളാ ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബാങ്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച മനസിലാകുന്നത്. ചിപ് കാർഡ് റീഡ് ചെയ്യാത്ത ബാങ്കിന്റെ എടിഎം മെഷീനിൽ മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എടിഎം കാർഡുകളും ഉപയോഗിക്കാമെന്ന് പ്രതികൾ പറഞ്ഞു. ഈ സുരക്ഷാവീഴ്ച മറയാക്കിയാണ് പ്രതികൾ പണം തട്ടിയത്. റിസർവ് ബാങ്ക് 2019 മുതൽ ഇഎംവി ചിപ്പ് ഉപയോഗം നിർബന്ധമാക്കിയിരുന്നു.

ബാങ്കിൻ്റെ സെർവർ തകരാർ കാരണം ഒരു മാസമായിട്ടും പണം നഷ്ടമായത് ബാങ്ക് അറിഞ്ഞിരുന്നില്ല. ഇത് കാരണം കൂടുതൽ പണം നഷ്ടമായോ എന്നും സൈബർ പൊലീസ് സംശയിക്കുന്നുണ്ട്.

കുറച്ച് നാൾ മുൻപാണ് കേരളാ ബാങ്കിന്റെ തിരുവനന്തപുരം, കോട്ടയം, കാസർ​ഗോഡ് ജില്ലകളിലെ എടിഎമ്മുകളിൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.66 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ കിഴക്കേക്കോട്ട, നെടുമങ്ങാട് എടിഎമ്മുകളിൽ നിന്നായിരുന്നു. വ്യാജ എടിഎം കാർഡ് ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

]]>
കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ https://malayalees.ch/high-court-stays-move-to-stabilize-contract-employees-of-kerala-bank/ Mon, 15 Feb 2021 12:15:02 +0000 https://malayalees.ch/?p=40209 കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 1850 പേരെ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാർ നീക്കം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി. സ്ഥിരപ്പെടുത്തണമെന്ന കേരള ബാങ്ക് സിഇഒയുടെ ശിപാർശ സഹകരണ വകുപ്പ് സെക്രട്ടറി മടക്കിയിരുന്നു.

]]>
കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് സഹകരണ വകുപ്പ് https://malayalees.ch/kerala-bank-employees-co-operation-department/ Thu, 11 Feb 2021 04:29:30 +0000 https://malayalees.ch/?p=40016 കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രംഗത്ത്. നീക്കം നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കേരളാ ബാങ്ക് സിഇഒയ്ക്ക് സെക്രട്ടറി കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരായ കുറച്ചുപേരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ബാങ്ക് സിഇഒ സഹകരണ വകുപ്പിന് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ്. രാജേഷാണ് കേരളാ ബാങ്ക് സിഇഒയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും കത്തില്‍ പറയുന്നു

]]>
കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി ചുമതലയേറ്റു https://malayalees.ch/kerala-bank-first-committee-took-charge/ Fri, 27 Nov 2020 13:33:01 +0000 https://malayalees.ch/?p=35882 കേരള ബാങ്കിന്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റു. സി പി എം സംസ്ഥാന സമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റും, എം.കെ കണ്ണൻ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ബാങ്കില്‍ നിന്ന് മലപ്പുറം മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്നലെയായിരുന്നു കേരള ബാങ്കിന്‍റെ പ്രഥമ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. യു ഡി എഫ് ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഭരണ സമിതിയിലെത്തിയ 14 പേരും ഇടതുമുന്നണി പ്രതിനിധികളാണ്. സി പി എമ്മിന്‍റെ 12 പേരും സി പി ഐ, കേരളാ കോൺഗ്രസ് എം പാർട്ടികളിൽ നിന്ന് ഓരോരുത്തരുമാണ് അംഗങ്ങള്‍.

പ്രാഥമിക സഹകരണ സംഘങ്ങളും അർബൻ ബാങ്കുകളുമാണ് കേരള ബാങ്കിലെ അംഗങ്ങൾ. മുസ്ലീം ലീഗ് നേതൃത്വം നൽകുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിച്ചിട്ടില്ല. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. 2019 നവംബർ 29 ന് നിലവിൽ വന്ന കേരളാ ബാങ്ക് ആദ്യ വർഷം ഒരു ലക്ഷത്തി അയ്യായിരം കോടിയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. 270 കോടിയുടെ പ്രവർത്തന ലാഭവും നേടി.

]]>