Kerala assembly – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Aug 2023 04:24:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala assembly – malayalees.ch https://malayalees.ch 32 32 ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം; പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും https://malayalees.ch/resolution-against-uniform-civil-code-in-kerala-assembly-today/ Tue, 08 Aug 2023 04:24:46 +0000 https://malayalees.ch/?p=85775 ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമയത്തെ സഭ ഐകകണ്‌ഠേന പാസാക്കും.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയയിരുന്നു. സംസ്ഥാനത്ത് സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും ഏകസിവില്‍ കോഡിനെ എതിര്‍ത്തിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്.

അതേസമയം വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഓര്‍ഡിനന്‍സിന് പകരമുള്ള ഭേദതഗതി ബില്ലും ഇന്ന് നിയമസഭ പരിഗണിക്കും. ഡോ വന്ദനദാസ് കൊലപാതകത്തെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

]]>
53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം https://malayalees.ch/kerala-assembly-session-begins-today/ Mon, 07 Aug 2023 04:30:10 +0000 https://malayalees.ch/?p=85716 വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ മുതല്‍ മിത്ത് വിവാദം വരെയുളളവ ഈ സഭാ സമ്മേളനത്തെ ചൂടുപിടിപ്പിക്കും. വിവാദ വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രതികരണങ്ങളും ശ്രദ്ധേയമാകും.

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം പന്ത്രണ്ട് ദിവസമാണ് ചേരുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും. കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് കൂടിയാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഒന്നാം നിരയിലെ ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകള്‍ പുനഃക്രമീകരിക്കും.

പത്തൊൻപത് ബില്ലുകളാണ് ഈ സെഷനിലെ പ്രധാന അജണ്ട. ആലുവ കൊലപാതകവും ഗുണ്ടാ ആക്രമണങ്ങളും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും സഭയില്‍ ചർച്ചയാകും. മൈക്ക് വിവാദം, ഏക വ്യക്തി നിയമം, എഐ ക്യാമറ, ആര്‍ ബിന്ദുവിനെതിരായ ആരോപണം, മുതലപ്പൊഴിയിലെ തുടർച്ചയായ അപകടം എന്നിവയും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും. മിത്ത് വിവാദം സഭയില്‍ ചർച്ചയാക്കണമോ എന്നതില്‍ യുഡിഎഫ് തീരുമാനത്തിലെത്തിയിട്ടില്ല.

]]>
വിവാദ വിഷയങ്ങള്‍ ഇന്നും സഭയിലെത്തും; അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം https://malayalees.ch/kerala-assembly-today-opposition-plans-to-give-urgent-motion-notice/ Fri, 03 Mar 2023 04:26:12 +0000 https://malayalees.ch/?p=77233 വിവാദ വിഷയങ്ങള്‍ ഇന്നും സഭയില്‍ ഉയര്‍ത്താന്‍ നീക്കവുമായി പ്രതിപക്ഷം. വിവാദ വിഷയങ്ങള്‍ ചോദ്യങ്ങളായും ശ്രദ്ധ ക്ഷണിക്കലായും നിയമസഭയില്‍ ഇന്നും ഉയര്‍ത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ലെന്ന ശക്തമായ വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഏത് വിഷയത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ തീരുമാനിക്കും. (kerala assembly today opposition plans to give urgent motion notice)

വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസവും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു .ഈ മാസം എട്ടിന് നിയമസഭ സമ്മേളിക്കില്ല. അന്നത്തെ ധനാഭ്യര്‍ഥനകള്‍ ഈ മാസം 21, 22 തീയതികളിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഇന്ന് സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം നീക്കം നടത്തുകയാണ്. ഷുഹൈബ് വധം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

]]>
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; സര്‍വകലാശാല ബില്‍ സഭയില്‍ https://malayalees.ch/kerala-assembly-meeting-restarts-today/ Mon, 29 Aug 2022 04:30:17 +0000 https://malayalees.ch/?p=67228 നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക. നിയമഭേദഗതികള്‍ സഭ പാസാക്കിയാലും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും.

വ്യാഴാഴ്ച മുതലുള്ള അവധിക്ക് ശേഷമാണ് സഭ വീണ്ടും സമ്മേളിക്കുന്നത്. കേരള പബ്ലിക് എന്‍ര്‍പ്രൈസസ് ബോര്‍ഡ് ബില്‍, വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ബില്‍, ധനസംബന്ധമായ ഉത്തരവാദിത്ത ബില്‍, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് ബില്‍ എന്നിവ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടുകളും ഇന്ന് സഭയില്‍ സമര്‍പ്പിക്കും.

ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് ആരോഗ്യമന്ത്രി വീണാ ജാര്‍ജ്ജ് മറുപടി നല്‍കും.

ചോദ്യോത്തരവേളയില്‍ ദേവസ്വം, വനം, ജലവിഭവ, മൃഗസംരക്ഷണ വകുപ്പു മന്ത്രിമാര്‍ മറുപടി നല്‍കും. :െക.എസ്.ആര്‍.ടിയിലെ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കുമെന്നാണ് സൂചന. അടിയന്തിര പ്രമേയമായി വിഷയം സഭയില്‍ അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

]]>
നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ ഹർജിയിൽ വിധി സെപ്റ്റംബർ 6ന് https://malayalees.ch/kerala-assembly-vandalism-case/ Wed, 01 Sep 2021 04:09:20 +0000 https://malayalees.ch/?p=48894 നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം. കോടതി സെപ്റ്റംബർ 6ന് വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രതികൾ നൽകിയിട്ടുള്ള വിടുതൽ ഹർജികളും രമേശ് ചെന്നിത്തലയുടെ തടസ ഹർജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത്.

നേരത്തെ കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രിംകോടതി പ്രതികൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തുടർന്ന് മന്ത്രി ശിവൻകുട്ടിയും എൽ.ഡി.എഫ്. നേതാക്കളായ മറ്റ് പ്രതികളും വിടുതൽ ഹർജി നൽകി. എന്നാൽ കേസ് തള്ളരുതെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. അതേ സമയം രമേശ് ചെന്നിത്തലയ്ക്ക് കേസിൽ കക്ഷി ചേരാൻ അധികാരമില്ല എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം.

]]>
നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ https://malayalees.ch/kerala-assembly-conflict-case-in-supreme-court/ Mon, 05 Jul 2021 04:12:10 +0000 https://malayalees.ch/?p=46350 നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസ്‌ പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീൽ കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ പ്രതികൂല ഉത്തരവും, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികളും സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടും. അതേസമയം, തന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച തടസഹർജിയും കോടതിക്ക് മുന്നിലെത്തും.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരും, പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇപി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെടി ജലീൽ, മുൻ എംഎൽഎമാരായ സികെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരുമാണ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പിൻവലിക്കാൻ മുന്നോട്ടുവച്ച വാദങ്ങൾ കേരള ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് അപ്പീലിലെ പരാതി.

നിയമസഭ സമ്മേളനത്തിനിടെ നടന്ന സംഭവത്തിൽ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി അനിവാര്യമാണ്. അനുമതിയില്ലാതെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് തെറ്റായ നടപടിയാണെന്നും, സഭയുടെ സവിശേഷാധികാരം നിലനിർത്താൻ കൂടിയാണ് കേസ് പിൻവലിക്കാനുള്ള തീരുമാനമെന്നും അപ്പീലിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എംഎൽഎമാരെന്ന നിലയിൽ നിയമസഭയിൽ പ്രതിഷേധം നടത്തിയതിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന് ഇടത് നേതാക്കളും വാദിക്കുന്നു. വിചാരണനടപടികളുടെ അടക്കം സ്റ്റേ ആവശ്യത്തിൽ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. അപ്പീലിനെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എതിർക്കും.

]]>
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ https://malayalees.ch/chennithala-playing-endgame-next-opposition-leader-to-be-known-tomorrow/ Mon, 17 May 2021 13:39:46 +0000 https://malayalees.ch/?p=44241 പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. എം.എൽ.എമാരുമായി ഹൈക്കമാന്റ് നിരീക്ഷകര്‍ പ്രത്യേകം ചര്‍ച്ച നടത്തും. തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശ്വാസം. എന്നാല്‍ എം.എല്‍.എമാരുടെ നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാന്റ് എടുക്കുന്ന നിലപാട് നിര്‍ണായകമാവും. നാളെയെത്തുന്ന ഹൈക്കമാന്റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും. ഐ ഗ്രൂപ്പിനൊപ്പം 12 എം.എല്‍.എമാര്‍. എ ഗ്രൂപ്പിനൊപ്പം 9 പേരും. കണക്കില്‍ മുന്‍തൂക്കമുണ്ടെങ്കിലും വിഡി സതീശന്റെ പേര് ഉയരുന്നത് സ്വന്തം പാളയത്തില്‍ നിന്നാണെന്നത് ചെന്നിത്തലയ്ക്ക് വെല്ലുവിളിയാവും. അതേ സമയം എ ഗ്രൂപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് മുന്നോട്ട് വെയ്ക്കമ്പോഴും അതിനായി കടുംപിടുത്തം നടത്തില്ല. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിലപാടും ഹൈക്കമാന്റ് മുഖവിലയ്ക്കെടുക്കും. നിരീക്ഷകര്‍ എം.എല്‍.എമാരെ കാണുക ഓരോരുത്തരെയായിട്ടാവും. അവരുടെ മനം അറിഞ്ഞ ശേഷം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ അഭിപ്രായവും തേടും.

ഘടകകക്ഷികളെ കൂടി മുഖവിലയ്ക്ക് എടുത്താവും ഹൈക്കമാന്റ് തീരുമാനം. തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റ് കടുത്ത നിലപാട് എടുത്താല്‍ അതും ചെന്നിത്തലയ്ക്ക് വിനയാവും.

]]>
പി സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മിറ്റി https://malayalees.ch/ethics-committee-report-on-p-c-george/ Wed, 20 Jan 2021 08:26:15 +0000 https://malayalees.ch/?p=38898 പി സി ജോർജ് എംഎല്‍എയെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ. പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരായ പി സി ജോർജിന്‍റെ പരാമർശങ്ങളിലാണ് തീരുമാനം. പി സി ജോർജിന്‍റെ പരാമർശങ്ങൾ നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് എത്തിക്സ് കമ്മിറ്റി നിരീക്ഷിച്ചു.

നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമർശമാണ് പി സി ജോർജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവർക്കെതിരെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ചെന്നും പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തി.

]]>
‘സ്വര്‍ണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്’: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം https://malayalees.ch/kerala-assembly-gears-up-for-one-day-session-2/ Mon, 24 Aug 2020 08:09:00 +0000 https://malayalees.ch/?p=30737 കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി ഡി സതീശന്‍ എംഎല്‍എ സഭയില്‍ അവതരിപ്പിച്ചു. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു.

കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. പിന്‍വാതിലിലൂടെ സെപ്യ്സ് പാര്‍ക്കില്‍ ജോലിക്ക് കയറി. ഐടി വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

ലൈഫ് പദ്ധതിയില്‍ എന്താണ് നടക്കുന്നത്? റെഡ്ക്രസന്‍റും ലൈഫ് മിഷനും തമ്മില്‍ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനമാണ് ലൈഫ് പദ്ധതിയില്‍ കൈക്കൂലി വാങ്ങിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

എല്ലാ നിയമങ്ങളേയും വാട്സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീല്‍. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണെന്ന്. തട്ടിപ്പിന് അല്ല ഖുര്‍ആനെ മറയാക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസ്.കെ മാണി വിഭാഗം അറിയിച്ചു. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരായ പ്രമേയവും അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി: തിരുവഞ്ചൂര്‍

അവതാരങ്ങളുടെ കാലഘട്ടമാണ് കേരളത്തിലെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വപ്ന ഒരു അവതാരമാണ്. അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നത്. 108 ദിവസമായി മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരുന്ന് ഒരക്ഷരം മിണ്ടാത്തവരാണ് മന്ത്രിമാരെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

കണ്‍സള്‍ട്ടന്‍സി സമ്പ്രദായം നിര്‍ത്തണം. ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന പ്രസ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയാണ്. അങ്ങ് ഇവര്‍ക്കെതിരെ ഒന്നും പറയാത്തത് എന്താണെന്ന് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

പിഎസ്‍സി പിരിച്ചുവിടുന്നതാണ് നല്ലത്. ജലീല്‍ മാര്‍ക്ക്ദാനം നടത്തി. ഏതെങ്കിലും മന്ത്രിമാര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ? ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന സര്‍ക്കാറാണ് കേരളത്തില്‍. വിമര്‍ശനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.

അവിശ്വാസ പ്രമേയം വന്നാല്‍ സര്‍ക്കാര്‍ താഴെപോകുമെന്ന് തങ്ങളും ജനങ്ങളും വിചാരിക്കുന്നില്ല. ജനങ്ങളുടെ മേല്‍ കുതിര കയറരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം. സെക്രട്ടേറിയറ്റിലെ വിവരങ്ങള്‍ സ്വര്‍ണക്കടകത്ത് അന്വേഷിക്കുന്ന എന്‍ഐഎക്ക് നല്‍കുന്നതില്‍ എന്താണ് താമസമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ഈ അവിശ്വാസപ്രമേയം മല എലിയെ പിടിക്കുന്ന പോലെയെന്ന് എല്‍ഡിഎഫ്

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയം മല എലിയെ പിടിക്കുന്ന പോലെയെന്ന് എസ് ശര്‍മ എംഎല്‍എ. പ്രതിപക്ഷത്ത് മുന്നണി സംവിധാനം അലങ്കോലമായി. പ്രതിപക്ഷത്ത് നിന്നുള്ള എംഎല്‍എമാരടെ എണ്ണം കുറഞ്ഞില്ലേ? കുത്തക മണ്ഡലമായ പാല, വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവ നഷ്ടപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാകുമെന്നും എസ് ശര്‍മ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള ബിജെപി പ്രസിഡന്‍റിന്‍റെ വാക്കുകള്‍ യുഡിഎഫ് നേതൃത്വം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ ബിജെപി ഗവണ്മെന്‍റ് സ്ഥലം മാറ്റി. മാധ്യമങ്ങള്‍ സന്ദീപിനെ സിപിഎമ്മുകാരനാക്കി. എന്‍ഐഎക്ക് സിസിടിവി ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്ന് പ്രചാരണമുണ്ടായി. പൊലീസ് സഹായത്തോടെയാണ് സ്വപ്ന കേരളം വിട്ടതെന്ന് പ്രചാരണമുണ്ടായി. ഇതൊക്കെ പിന്നീട് പൊളിഞ്ഞുവെന്നും ശര്‍മ പറഞ്ഞു.

പിണറായി സര്‍ക്കാറിനെ പുറത്താക്കാനുള്ള ഗൂഢാലോചന നടക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടതിനാണോ അവിശ്വാസ പ്രമേയം? സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തില്‍ രാജ്യദ്രോഹക്കുറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തിട്ടുണ്ടെങ്കില്‍. നിങ്ങള്‍ തെളിവ് കൊടുക്കണം. തെളിവ് കൊടുക്കാന്‍ നിങ്ങള്‍ക്ക് മുട്ടുവിറക്കും. കോണ്‍ഗ്രസിന് ഒരു പ്രസിഡന്‍റിനെ പോലും തെരഞ്ഞെടുക്കാന്‍ പറ്റുന്നില്ല. കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം ജനാധിപത്യത്തേയും സെക്യുലറിസത്തേയും അപകടപ്പെടുത്തുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ബാബരി പള്ളി തകര്‍ന്നുവെന്നും ശര്‍മ പറഞ്ഞു.

‘കാപട്യമേ നിന്‍റെ പേരോ ചെന്നിത്തല?’

ചാനലിലെ അവതാരകര്‍ പറഞ്ഞതാണ് പ്രതിപക്ഷം നിയമസഭയില്‍ വന്ന് അവതരിപ്പിച്ചതെന്ന് അവിശ്വാസ പ്രമേയത്തെ കുറിച്ച് എ പ്രദീപ് കുമാര്‍ എംഎല്‍എ. അവിടെ കോട്ട് ഇട്ട് പറയുന്നു. ഇവിടെ ഖദര്‍ ഇട്ട് പറയുന്നുവെന്ന വ്യത്യാസമേയുള്ളൂവെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ബിഡില്‍ പങ്കെടുക്കാതെ മറ്റു വഴി തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ വഴി എന്താണെന്ന് പറയണം. അദാനിയെ വീട്ടില്‍ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യുന്നതാണോ ആ രീതി? കാപട്യമേ, നിന്‍റെ പേരോ ചെന്നിത്തല എന്ന് ഷേക്സ്പിയറുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ. ശശി തരൂരിന് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ബിജെപി അനുകൂല നിലപാടല്ലേയെന്നും പ്രദീപ് കുമാര്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം തീവ്രവാദത്തെപ്പറ്റി പറയാത്തത് അവരുമായി ബാന്ധവമുള്ളതുകൊണ്ടാണ്. തീവ്രവാദ ബന്ധമുള്ളവരുമായി നിങ്ങള്‍ രാഷ്ട്രീയ ബാന്ധവമുണ്ടാക്കുന്നു. ഡാറ്റ അടിച്ചു പോയവരുടെയും ഫിലമന്റ് അടിച്ചുപോയവരുടേയും കൂട്ടായ്മയാണ് പ്രതിപക്ഷമെന്നും പ്രദീപ് കുമാര്‍ പരിഹസിച്ചു.

പിഎസ്‍സിയില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തിയത് ഈ സര്‍ക്കാര്‍ ആണ്. 11,000 അധ്യാപകരെ നിയമിച്ചു. 12108 പൊലീസുകാര്‍ക്ക് നിയമനം കൊടുത്തു. പിണറായി സര്‍ക്കാറിന്‍റെ വലിയ നേട്ടം വികസനമാണെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയാണ് പ്രതിയെന്ന് കെ എം ഷാജി

ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളതെന്ന് കെ എം ഷാജി. മുഖ്യമന്ത്രി നാടിന് ശാപമാണ്. ഒരു മന്ത്രി ആത്മീയ കള്ളക്കടത്ത് നല്‍കുന്നു. ഖുര്‍ആന്‍ തിരിച്ചുകൊടുത്താലും സ്വര്‍ണം തിരിച്ചുകൊടുക്കില്ല എന്നാണ് മന്ത്രി പറയുന്നതെന്നും കെ എം ഷാജി ആരോപിച്ചു.

മുഖ്യമന്ത്രി ഇല്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടാകുക? കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ കോടതിയില്‍ നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ഏത് അന്വേഷണവും നേരിടുമെന്ന് ഇടക്കിടക്ക് പറയണമെന്നില്ല. മന്ത്രി സുധാകരന്‍ ഇതുവരെ അഴിമതിയുടെ ദുര്‍ഗന്ധം മണത്തു. ഇപ്പോള്‍ അത് സുഗന്ധമായി. മുഖ്യമന്ത്രി സീനിയര്‍ മാന്‍ഡ്രേക്കാണെന്നും അതാണ് കേരളം അനുഭവിക്കുന്നതെന്നും കെ എം ഷാജി പറഞ്ഞു.

]]>
നിയമസഭ സമ്മേളനം തുടങ്ങി; അവിശ്വാസ പ്രമേയത്തിന് അനുമതി https://malayalees.ch/kerala-assembly-gears-up-for-one-day-session/ Mon, 24 Aug 2020 05:04:51 +0000 https://malayalees.ch/?p=30723 10 മണിക്ക് അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നടക്കും. വി.ഡി സതീശന്‍ പ്രേമയം അവതരിപ്പിക്കും. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്

നിയമസഭാ സമ്മേളനം തുടങ്ങി. അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിച്ചു. 10 മണിക്ക് അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നടക്കും. വി.ഡി സതീശന്‍ പ്രേമയം അവതരിപ്പിക്കും. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരായ പ്രമേയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചക്ക് വരും.

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ നിരവധിയാണ്. സര്‍വ്വ സന്നാഹവുമെടുത്ത് പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എംഎല്‍എമാരും മറുവശത്ത്. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനം സമാനതകളില്ലാത്ത രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് വേദിയാകുമെന്നുറപ്പ്.

ധനകാര്യബില്‍ പാസ്സാക്കിയതിന് ശേഷം 10 മണിയോടെ സഭ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കും. വി ഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. അഞ്ച് മണിക്കൂര്‍ അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച നടക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യവും ചർച്ചയിൽ പ്രതിപക്ഷം ഉന്നയിക്കും.‌ സോളാര്‍ മുതല്‍ സ്വര്‍ണ്ണക്കടത്തിലെ പ്രതിപക്ഷ ബന്ധം വരെ ആരോപിച്ച് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം.‌

തയ്യാറെടുപ്പുകളോടെ വരാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെക്കൂടാതെ വിവാദത്തിൽ പെട്ട കെ ടി ജലീൽ, എ സി മൊയ്തീൻ എന്നീ മന്ത്രിമാർക്കും സഭയിൽ മറുപടി നൽകേണ്ടി വരും. അവിശ്വാസം പരാജയപ്പെടുമെങ്കിലും ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിനെ തുറന്ന് കാണിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മറുപടിയോടെ വിവാദങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാരും.

കോവിഡ് പ്രോട്ടാകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് സഭാ സമ്മേളനം നടക്കുന്നത്. കോവിഡ് പരിശോധന നടത്തിയ ശേഷമേ എംഎല്‍എമാരെ സഭക്കുള്ളില്‍ പ്രവേശിപ്പിക്കൂ. രണ്ട് പേര്‍ ഇരുക്കുന്ന സീറ്റുകള്‍ മാറ്റി ഒരു സീറ്റ് മാത്രമാക്കി മാറ്റി സാമൂഹ്യഅകലം പാലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

]]>