Kerala Assembly Election 2021total assets – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Mar 2021 13:37:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Assembly Election 2021total assets – malayalees.ch https://malayalees.ch 32 32 എൻ.ഡി.എ പത്രിക തള്ളിയതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് കോൺഗ്രസ്; കോലീബി സഖ്യം പരസ്യമായെന്ന് സി.പി.എം https://malayalees.ch/udf-ldf-reaction-on-nda-candidates-in-thalassery-and-devikulam-constituencies-rejected/ Sat, 20 Mar 2021 13:37:02 +0000 https://malayalees.ch/?p=41840 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപ്രതിക തള്ളിയത് രാഷ്ട്രീയ പ്രചരണമാക്കി എല്‍ഡിഎഫും യുഡിഎഫും. നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്കുള്ള തെളിവാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസ്-ബിജെപി അന്തർധാരയുടെ ഭാഗമായാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ ആരോപിച്ചു

അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎമെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ ഇത് പ്രചരണ വിഷയമാക്കാനാണ് യുഡിഎഫ് തീരുമാനം.

കോടിയേരിയുടെ നാട്ടിൽ സി.പി.എമ്മും – ബിജെപിയും ഭായി ഭായി കളിക്കുന്നു എന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പ്രതികരണം. എന്‍ഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയത് ഒത്തുകളി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തലശ്ശേരിയിൽ ബി.ജെ.പി യുടെ ജില്ലാ പ്രസിഡന്റിന്റെ തന്നെ പത്രിക തള്ളിപ്പോയത് ദുരൂഹത ഉയർത്തുന്നതാണ്. തലശ്ശേരിയിലെ സി.പി.എം സ്ഥാനാർത്ഥി എ എൻ ഷംസീർ ശക്തമായ വെല്ലുവിളി നേരിടുമ്പോൾ ഭയാശങ്കയിലായ സി.പി.എം തലശ്ശേരി കോട്ട കൈവിടാതിരിക്കാൻ സംസ്ഥാന തലത്തിലുണ്ടായ ബി.ജെ പി- സി.പി.എം ധാരണയുടെ ഭാഗമായി നാമനിർദ്ദേശ പത്രിക കൃത്യതയില്ലാതെ നൽകിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിൽ കോട്ടകൾ തകരുന്നതിൽ നിന്ന് രക്ഷനേടാനുള്ള സി പി എം – ബി.ജെ.പി ഭായി ഭായി കളികൾ ജനങ്ങൾ തിരിച്ചറിയുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

എൻഡിഎ പത്രിക തള്ളിയതിന് പിന്നില്‍ സിപിഎം-ബിജെപി ധാരണയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണിത്. നില പരുങ്ങലിലെന്ന് എൽഡിഎഫിന് ബോധ്യപ്പെട്ടു. പുന്നപ്ര വയലാർ സംഭവവും ഈ കൂട്ട് കെട്ട് വ്യക്തമാക്കുന്നു. തലശ്ശേരിയിൽ ഞങ്ങൾക്ക് സാധ്യത ഇല്ല എന്ന് നിങ്ങൾക്കറിയാമല്ലോ എന്നും ചെന്നിത്തല ചോദിച്ചു.

ഇതിന് പിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സിപിഎം രംഗത്ത് വന്നു. മറ്റ്‌ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികക്ക് ഒപ്പം കൃത്യമായി അധികാര പത്രം നൽകി. അത് കൊണ്ട് തന്നെ അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് ജയരാജന്‍ ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് എല്‍ഡിഎഫും യുഡിഎഫും പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നത്. പോളിംങ് അടുത്ത് വരുന്നത് കൊണ്ട് വരും ദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കാനാണ് മുന്നണികളുടെ തീരുമാനം.

]]>
ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശം 5500 രൂപ മാത്രം, ആകെ ആസ്തി 52.58 ലക്ഷം; സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ https://malayalees.ch/firoz-kunnamparambil-owns-only-rs-5500-rupees-total-assets-of-rs-5258-lakh-the-details-of-the-affidavit-are-as-follows/ Sat, 20 Mar 2021 09:05:16 +0000 https://malayalees.ch/?p=41818 തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര-ജംഗമ ആസ്തിയായുള്ളത് 52,58,834 യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ​ 20,28,834 രൂപയാണ്​​ ജംഗമ ആസ്​തിയായുള്ളത്.

ക​മ്പോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്​. 2053 സ്ക്വയർ ഫീറ്റ്​ വരുന്ന വീടിന്‍റെ ക​മ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത്​ കൂടാതെ 80,000 രൂപയുടെ വസ്​തുവും കൈവശമുണ്ട്​​. സ്ഥാവര ആസ്​തിയായി മൊത്തം​ 32,30,000 രൂപയുണ്ട്. വാഹന വായ്​പയായി 9,22,671 രൂപ അടക്കാനുണ്ട്​. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ്​ ലക്ഷം രൂപയുമുണ്ട്​. പത്താം ക്ലാസ്​ തോൽവിയാണ്​ വിദ്യാഭ്യാസ യോഗ്യത. ആലത്തൂർ പൊലീസ്​ സ്​റ്റേഷൻ, ചേരാനല്ലൂർ പൊലീസ്​ സ്​റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രിമിനൽ​ കേസുകളുണ്ട്. വെള്ളിയാഴ്ച്ച ഉച്ചക്ക്​ രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ്​ കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ‌ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

]]>