Kerala Assembly Election 2021 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Apr 2021 03:56:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala Assembly Election 2021 – malayalees.ch https://malayalees.ch 32 32 വോട്ടെണ്ണല്‍ നീളും; തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും https://malayalees.ch/delay-in-vote-counting-kerala-assembly-results-will-be-more-late-than-ever/ Wed, 28 Apr 2021 03:56:17 +0000 https://malayalees.ch/?p=43433 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത. മൂന്നരലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളത് കൊണ്ടാണ് ഫലപ്രഖ്യാപനം പതിവിലും വൈകാനിടയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റിസൾട്ട് നൽകിയിരുന്ന ട്രെൻഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് ‘എൻകോർ’ കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം ബിഹാർ തെരഞ്ഞെടുപ്പ് ഫലമറിയാനും എൻകോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് എൻകോറിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം നൽകാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, എൻകോർ വഴി വിവരങ്ങൾ ലഭ്യമാകുന്നതും കുറച്ച് വൈകാനാണ് സാധ്യത.

ഓരോ ബൂത്തും എണ്ണിക്കഴിയുമ്പോൾ വിവരങ്ങൾ ട്രെൻഡിൽ ഉൾപ്പെടുത്തുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന രീതി. എന്നാൽ ഓരോ റൗണ്ട് എണ്ണിത്തീർത്ത ശേഷം മാത്രമേ എൻകോറിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുകയുള്ളൂ. ഇതോടൊപ്പമാണ് മൂന്നര ലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളതും ഫലപ്രഖ്യാപനം വൈകാൻ ഇടയാക്കുക. പോസ്റ്റൽ വോട്ട് എണ്ണുന്ന കൗണ്ടിങ് ടേബിളുകൾ ഒന്നിൽനിന്ന് രണ്ടാക്കിയിട്ടുണ്ട്. ഒരു ടേബിളിൽ 500 വോട്ടാണ് എണ്ണുന്നത്. എന്നാലും താപാൽ വോട്ടുകൾ എണ്ണിത്തീരാൻ സമയമെടുക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെയും ഹാളുകളുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. ഒരു ഹാളിൽ ഏഴു മേശകൾ സജ്ജമാക്കും. ഒരു റൗണ്ടിൽത്തന്നെ 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഹാളിൽ എണ്ണിയിരുന്ന 14 മേശകൾ ഏഴാക്കി കുറച്ചിട്ടുമുണ്ട്.

]]>
വോട്ടെടുപ്പ് കഴിഞ്ഞിട്ട് മൂന്നുദിവസം: അന്തിമ പോളിംഗ് ശതമാനത്തിൽ അവ്യക്തത https://malayalees.ch/ambiguity-in-final-polling-percentage/ Fri, 09 Apr 2021 04:41:17 +0000 https://malayalees.ch/?p=42695 വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അന്തിമ പോളിംങ് ശതമാനത്തിൽ അവ്യക്തത തുടരുന്നു. പോസ്റ്റൽ വോട്ട് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തേതിന് സമാനമായി പോളിങ്ങ് ശതമാനം എത്തുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. അധികാരത്തിൽ വരുമെന്ന പ്രതീക്ഷകളാണ് എൽഡിഎഫിനും, യു ഡി എഫിനുമുള്ളത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 74.02 ശതമാനം പോളിംങ്ങ് നടന്നുവെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. എന്നാൽ ശതമാനത്തിൽ വർധനവ് വരാൻ സാധ്യതയുണ്ട്. ആറ് ലക്ഷത്തോളം പോസ്റ്റൽ വോട്ട് ഇത്തവണ കമ്മീഷൻ തയ്യാറാക്കിയിരുന്നു. ഇത് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തിനേതിന് സമാനമായി പോളിംങ്ങ് ഉയർന്നേക്കും. അന്തിമ ശതമാനത്തിൽ കമ്മീഷൻ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഉയർന്ന പോളിംങ് ശതമാനത്തിൽ വൻ പ്രതീക്ഷയാണ് മുന്നണികൾ പങ്ക് വയ്ക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി 90 സീറ്റോളം ലഭിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ചില സിറ്റിംങ് സീറ്റുകൾ നഷ്ടപ്പെട്ടാലും യുഡിഎഫ് കയ്യിലുള്ള പല സീറ്റുകളും ലഭിക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.

അതേസമയം ഭരണമാറ്റം ഉറപ്പായും ഉണ്ടാകുമെന്ന് തന്നെയാണ് യു ഡി എഫിന്‍റെ അവകാശവാദം. ശബരിമല, ആഴക്കടൽ വിവാദങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിച്ചുവെന്ന് തന്നെയാണ് യു ഡി എഫിന്‍റെ കണക്ക് കൂട്ടൽ. ഒരു സീറ്റിൽ നിന്ന് നാലോ അഞ്ചോ സീറ്റിലേക്ക് എത്താൻ കഴിയുമന്നാണ് ബിജെപി കണക്ക് കൂട്ടൽ.

]]>
വോട്ടിംഗ് നില അനുകൂലമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും; നേമം അടക്കം അഞ്ച് മണ്ഡലങ്ങള്‍ നേടുമെന്ന് ബി.ജെ.പി https://malayalees.ch/kerala-assembly-election-follow-up/ Wed, 07 Apr 2021 04:02:49 +0000 https://malayalees.ch/?p=42573 മികച്ച പോളിംങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്. നേമം നിലനിര്‍ത്തുന്നതിനൊപ്പം ചില മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി

പോളിംങ് ശതമാനം കഴിഞ്ഞ തവണത്തിന്‍റേതിന് അത്രയും ഉയര്‍ന്നില്ലെങ്കിലും മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് കുറവില്ല. തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ ഉച്ചക്ക് മുന്‍പ് തന്നെ രേഖപ്പെടുത്തിയെന്നും അതുകൊണ്ട് പോളിംങ് ശതമാനം കുറഞ്ഞത് തങ്ങളെ ബാധിക്കില്ലെന്നുമാണ് ഇടത് മുന്നണിയുടെ കണക്ക് കൂട്ടല്‍. കഴിഞ്ഞ തവണത്തേത് പോലെ 90 അടുപ്പിച്ച് സീറ്റ് കിട്ടുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. ഒമ്പത് സീറ്റിംങ് സീറ്റ് നഷ്ടപ്പെടാനും പകരം എട്ടെണ്ണം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. നേമം മണ്ഡലത്തില്‍ വിജയ പ്രതീക്ഷ എല്‍ഡിഎഫിനുണ്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ പ്രവചാനതീതമായ തെരഞ്ഞെടുപ്പാണ്. വടകര നഷ്ടപ്പെടുമോ എന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. അതേസമയം ലീഗിന്‍റെ കേന്ദ്രങ്ങളില്‍ ഇടത് മുന്നേറ്റവും കണക്ക് കൂട്ടുന്നുണ്ട്.

എന്നാല്‍ ഇടത് മുന്നണിയുടെ അവകാശ വാദങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് യുഡിഎഫ്. ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് പങ്ക് വെയ്ക്കുന്നത്. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വോട്ടായി മാറിയെന്ന് തന്നെയാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. 80 നോട് അടുപ്പിച്ച സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്ക് വെക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലും മധ്യകേരളത്തിലും മികച്ച മുന്നേറ്റം യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.

ബിജെപിയും തികഞ്ഞ ആത്മവിശ്വസമാണ് പങ്ക് വെയ്ക്കുന്നത്. സിറ്റിംങ് സീറ്റായ നേമം നിലനിര്‍ത്തും എന്നതിനൊപ്പം മഞ്ചേശ്വരം, കഴക്കൂട്ടം ,തിരുവനന്തപുരം, പാലക്കാട് മണ്ഡലങ്ങളില്‍ അത്ഭുതവും പ്രതീക്ഷിക്കുന്നുണ്ട്.

]]>
കള്ളവോട്ട്: കണ്ണൂരില്‍ ഒരാളും ഇടുക്കിയില്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘവും കസ്റ്റഡിയില്‍ https://malayalees.ch/fake-vote-kannur-and-idukki/ Tue, 06 Apr 2021 08:45:58 +0000 https://malayalees.ch/?p=42532 കണ്ണൂർ താഴെ ചൊവ്വയിൽ കള്ളവോട്ട് ചെയ്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്‍നാട്ടിൽ നിന്നെത്തിയ 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ താഴെ ചൊവ്വ എൽപി സ്കൂളിലെ 73 ആം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. താഴെ ചൊവ്വ സ്വദേശി ശശീന്ദ്രന്‍റെ വോട്ട് വലിയന്നൂർ സ്വദേശി ശശീന്ദ്രൻ രേഖപ്പെടുത്തി. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് നിയോജക മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി എം വി ഗോവിന്ദന്റെ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ ആൾ ഓടി രക്ഷപ്പെട്ടെന്ന് കെ സുധാകരൻ പറഞ്ഞു.

നെടുങ്കണ്ടത്ത് ഇരട്ടവോട്ട് സംശയിച്ച് തമിഴ്‍നാട്ടിൽ നിന്നെത്തിയ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവർത്തകരുടെ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മരണാനന്തര ചടങ്ങിനെത്തിയതാണെന്ന് കസ്റ്റഡിയിലാവർ വിശദീകരണം നൽകി. പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. കള്ളവോട്ട് ആരോപിച്ച് ഇടുക്കി കമ്പംമേട്ടിലും തമിഴ്‍നാട്ടിൽ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു.

വൈപ്പിൻ ദേവി വിലാസം സ്കൂളിൽ എഴുപത്തിയൊന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല. പോസ്റ്റൽ വോട്ട് ചെയ്തതായി ലിസ്റ്റിലുണ്ടെന്ന് കാണിച്ചാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. പോസ്റ്റൽ വോട്ട് ചെയ്തില്ലെന്നാണ് വൃദ്ധയുടെ വിശദീകരണം. കോട്ടയം ഏറ്റുമാനൂരിലും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്.

]]>
സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ച വരെ 40 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി https://malayalees.ch/election-today-2/ Tue, 06 Apr 2021 08:41:38 +0000 https://malayalees.ch/?p=42524 സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. 1 മണി വരെ 43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃശൂരും കോഴിക്കോടുമാണ് കൂടുതല്‍ പോളിംഗ്.

വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി പി എമ്മുകാരുടെ മർദ്ദനമേറ്റു. പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദ്ദനമേറ്റത്.

തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു.

പത്തനംതിട്ട ചുട്ടിപ്പാറയിൽ പോളിങ് ബൂത്തിൽ സി.പി.എം- കോൺഗ്രസ് കയ്യാങ്കളി ഉണ്ടായി.പാർട്ടി കൊടിയുമായി ബൂത്തിൽ വോട്ട് കാൻവാസ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

]]>
”സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുക”; കേരളത്തോട് യുഡിഎഫിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് സോണിയ ഗാന്ധി https://malayalees.ch/sonia-gandhi-urges-kerala-to-defeat-divisive-forces/ Tue, 06 Apr 2021 04:43:14 +0000 https://malayalees.ch/?p=42522 കേരളത്തിലെ ജനങ്ങളോട് യു.ഡി.എഫിന് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സമൂഹത്തെ ധ്രുവീകരിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ശക്തികളെ പരാജയപ്പെടുത്തുകയും സ്വേച്ഛാധിപത്യ നേതാക്കളെ നിരസിക്കുകയും ചെയ്യാനായി യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. 140 മണ്ഡലങ്ങളില്‍ നിന്നായി 957 സ്ഥാനാര്‍ഥികളാണ് കേരളത്തില്‍ ജനവിധി തേടുന്നത്. 2.74 കോടി ജനങ്ങളാണ് കേരളത്തില്‍ ഇന്ന് വോട്ട് ചെയ്യാന്‍ തയാറായിരിക്കുന്നത്.

നിരവധി വൈവിധ്യങ്ങളുള്ള നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കുകയും വിഭജിക്കുകയും ചെയ്യാന്‍ മാത്രമറിയുന്ന ശക്തികള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സ്വേച്ഛാധിപത്യ ശക്തികളെ തുരത്തി യു.ഡി.എഫിനൊപ്പവും കോണ്‍ഗ്രസിനൊപ്പവും വീണ്ടും ജനങ്ങള്‍ നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയ ഗാന്ധി പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നതിലൂടെ നിങ്ങള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. യുഡിഎഫ് സാമൂഹിക ഐക്യത്തിന്‍റെയും സാമുദായിക സമാധാനത്തിന്‍റെയും അന്തരീക്ഷത്തില്‍ വികസനം ഉറപ്പാക്കാന്‍ ശ്രമിക്കും. യുഡിഎഫ് ഭരണത്തിലെത്തുകയാണെങ്കില്‍ ന്യായ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

]]>
”ബോംബ് പുറത്തെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞോ എന്നറിയില്ല, നേരിടാന്‍ ജനം സജ്ജമായിരുന്നു”: മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി https://malayalees.ch/pinarayi-vijayan-on-election/ Tue, 06 Apr 2021 04:30:52 +0000 https://malayalees.ch/?p=42509 ഈ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് ചരിത്ര വിജയമാണ് സമ്മാനക്കാന്‍ പോകുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറയി വിജയന്‍. ജനങ്ങളുടെ കരുത്താണ് ഇവിടെ പ്രകടമാവുക. കേരളത്തില്‍ 2016 മുതല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയോ, എല്ലാത്തിലും ഒപ്പം ജനങ്ങളുണ്ടായിരുന്നു. എല്‍.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അതേ കാര്യങ്ങളാണ് യുഡിഎഫും ബിജെപിയും പയറ്റിനോക്കിയത്. ആ ഫലത്തിന്‍റെ ആവര്‍ത്തനം കുറേക്കൂടി ശക്തമായ രീതിയില്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ ദുരാരോപണങ്ങളെ ജനം തള്ളും.പ്രതിപക്ഷം സര്‍ക്കാരിനെതിരെ കരുതിവച്ചിരുന്ന ബോംബ് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. ഏതിനെയും നേരിടാന്‍ ജനങ്ങള്‍ സജ്ജമായിരുന്നു. അതുകൊണ്ട് ഒന്നും സംഭവിച്ചില്ല. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ജനങ്ങളില്‍ പൂർണ വിശ്വാസമുണ്ടെന്നും പിണറായി വിജയന്‍.

]]>
പിണറായിയും മോദിയും വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ലെന്ന് മുരളീധരന്‍ https://malayalees.ch/muraleedharan-says-pinarayi-and-modi-did-not-seek-refuge-when-they-should-have-called/ Tue, 06 Apr 2021 04:23:47 +0000 https://malayalees.ch/?p=42502 ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്‍. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നത്. വോട്ടർമാരെ അപഹസിക്കുന്ന രീതിയാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ല. അതിന്‍റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

]]>
കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ് https://malayalees.ch/sara-joseph-support-kk-rema/ Mon, 05 Apr 2021 11:56:59 +0000 https://malayalees.ch/?p=42497 വടകരയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമക്ക് പിന്തുണയുമായി എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ.കെ. രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ വടകരയില്‍ രമ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു. ആര്‍.എം.പി സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പി തീരുമാനിച്ചിരുന്നു.

രമ മത്സരരംഗത്തില്ലെന്ന് അറിഞ്ഞതോടെ വടകര കോൺഗ്രസ് തിരിച്ചെടുക്കുകയാണെന്ന് എം.എം.ഹസൻ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

]]>
‘വെറും 30 മിനിറ്റ്’ യുഡിഎഫ് പ്രവർത്തകർക്ക് ശശി തരൂരിന്‍റെ ചലഞ്ച് https://malayalees.ch/sashi-tharoor-put-forward-new-challenge-for-udf-workers/ Mon, 05 Apr 2021 11:52:19 +0000 https://malayalees.ch/?p=42494 നിശബ്ദ പ്രചാരണ ദിനമായ ഇന്ന് യുഡിഎഫ് പ്രവർത്തകർക്ക് വ്യത്യസ്തമായ ചലഞ്ചുമായി വന്നിരിക്കുകയാണ് ശശി തരൂർ എംപി. 30 മിനിറ്റിൽ നിക്ഷപക്ഷരായ 10 വോട്ടർമാരെ വിളിച്ച് എന്തുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയണമെന്നാണ് ചലഞ്ച്.

ഫേസ്ബുക്കിലൂടെയാണ് തരൂർ ചലഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

ഇന്ന് നിശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്‍റെ സമയം അവസാനിച്ചിരിക്കുന്നു.

കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളതെന്തെന്ന് വച്ചാൽ ഇന്നത്തെ ദിവസം നിങ്ങൾ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ ചെയ്ത് എന്ത് കൊണ്ട് അവർ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാൻ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം എന്നാണ്.

]]>