Kerala administration – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Oct 2020 12:59:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kerala administration – malayalees.ch https://malayalees.ch 32 32 കേരളം രാമരാജ്യം, യോഗിയുടെ യു.പി യമരാജ്യം’ പ്രശാന്ത് ഭൂഷൺ https://malayalees.ch/supreme-court-advocate-prashant-bhushan-praises-kerala-for-coming-first-in-administration/ Sat, 31 Oct 2020 12:59:13 +0000 https://malayalees.ch/?p=34256 ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണനിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ ഒന്നാമത്തെത്തിയ കേരളത്തെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ. പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ അഭിനന്ദനവുമായി രംഗത്തെത്തിയത്.

കേരളത്തെ രാമരാജ്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ അഭിനന്ദനം.

പട്ടികയിലെ അവസാന സ്ഥാനത്തെത്തിയ ഉത്തർപ്രദേശിനെ പരിഹസിക്കാനും പ്രശാന്ത് ഭൂഷൺ മറന്നില്ല. യമരാജ്യത്തോടായിരുന്നു ഉത്തർപ്രദേശിനെ പ്രശാന്ത് ഭൂഷൺ താരതമ്യപ്പെടുത്തിയത്. ‘കേരളത്തിലേത് മികച്ച ഭരണമാണ്, ഉത്തര്‍പ്രദേശിലേത് ഏറ്റവും മോശവും, രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

വലിയ സംസ്ഥാനങ്ങളുടെ മികച്ച ഭരണനിർവഹണ പട്ടികയിൽ നാലാം തവണയാണ് കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്നത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

]]>