| kerala – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Oct 2022 04:05:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png | kerala – malayalees.ch https://malayalees.ch 32 32 കടവന്ത്രയിൽ യുവതിയുടെ അഴുകിയ മൃതദേഹം കവറിനുള്ളിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ് https://malayalees.ch/kochi-murder-police-intensified-the-search-for-the-husband/ Tue, 25 Oct 2022 04:05:18 +0000 https://malayalees.ch/?p=70139 കൊച്ചി കടവന്ത്ര ​ഗിരിന​ഗറിൽ യുവതിയുടെ മൃതദേഹം കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 

മഹാരാഷ്ട്ര സ്വദേശികളായ ഭർത്താവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് കടുത്ത ദുർ​ഗന്ധം ഉയർന്നതിനെത്തുടർന്നാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുന്നത്. പൊലീസിന്റെ പരിശോധനയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

]]>
സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/orange-alert-declared-in-9-districts/ Tue, 18 Oct 2022 09:12:25 +0000 https://malayalees.ch/?p=69813 സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 

പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ നാല് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

]]>