kerala . – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Jul 2022 07:48:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kerala . – malayalees.ch https://malayalees.ch 32 32 പ്ലസ് വൺ പ്രവേശനം; സമയം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ https://malayalees.ch/govt-not-to-extend-plus-one-admission-date/ Thu, 21 Jul 2022 07:48:20 +0000 https://malayalees.ch/?p=65182 പ്ലസ് വൺ പ്രവേശനം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി അൽപസമയത്തിനകം ഹൈക്കോടതി പരിഗണിക്കും. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി കാത്തിരിക്കുന്നെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇനിയും തീയതി നീട്ടി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

സിബിഎസ്‌സി വിദ്യാർത്ഥികൾക്ക് കൂടി അപേക്ഷിക്കാനായിട്ടാണ് സമയം നീട്ടി നൽകാൻ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. സമയം നീട്ടി നൽകണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 18 നാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതിയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി രണ്ടു ദിവസം കൂടി നീട്ടി നൽകിയിരുന്നു.

കോടതിയിൽ ഇന്ന് ഹർജി പരിഗണിക്കുന്നതിനാൽ ഇനിയും തീയതി നീട്ടി നൽകാൻ കഴിയില്ലെന്ന് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അതേസമയം സിബിഎസ്‌സി പരീക്ഷാഫലം വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സിബിഎസ്‌സി പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധികാത്ത തരത്തിലുള്ള നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

]]>
ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ തടസം ഗവർണർ; ഡോ വി ശിവദാസൻ എം പി https://malayalees.ch/dr-v-shivadasan-mp-against-governor/ Fri, 01 Apr 2022 12:16:06 +0000 https://malayalees.ch/?p=59430 ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ തടസം ഗവർണറെന്ന് ഡോ വി ശിവദാസൻ എം പി. ഗവർണർ പദവിയെ കുറിച്ച് രാജ്യത്ത് വലിയ ചർച്ച ഉയർന്നുവരണം. ഗവർണർ നിയമനത്തിൽ ഉയർന്ന് നിൽക്കേണ്ടത് സംസ്ഥാന താത്പര്യമെന്ന് ഡോ വി ശിവദാസൻ എം പി രാജ്യസഭയില്‍ വ്യക്തമാക്കി.

ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച് തീരുമാനിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. നിയമസഭ വഴി ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതിനുള്ള അവസരം വേണം.

സംസ്ഥാന താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ അതില്‍ വീഴ്ച വരുത്തുമ്പോള്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഗവര്‍ണറെ പിന്‍വലിക്കണംമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153, 155, 156 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ആണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

]]>