Kenya – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Jul 2022 09:04:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kenya – malayalees.ch https://malayalees.ch 32 32 മനുഷ്യനെ ‘മയക്കുന്ന’ ചെടി; കയറ്റുമതി പുനരാരംഭിച്ച് കെനിയ https://malayalees.ch/kenya-restart-khat-export/ Mon, 18 Jul 2022 09:04:19 +0000 https://malayalees.ch/?p=65002 മനുഷ്യനെ ‘മയക്കുന്ന’ ചെടി. അതാണ് ഖാത്. കഞ്ചാവ് പോലെ നമുഷ്യന് ലഹരി നൽകുന്ന ഖാത് കയറ്റുമതി കെനിയയുടെ കുത്തകയാണ്. എന്നാൽ ചില നയതന്ത്ര പ്രശ്‌നങ്ങളുടെ പേരിൽ സൊമാലിയയിലേക്കുള്ള ഖാത് കയറ്റുമതി കെനിയ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇരു രാജ്യവും തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് പിന്നാലെ കെനിയയിലേക്കുള്ള ഖാത് കയറ്റുമതി പുനരാരംഭിക്കുകയാണ് കെനിയ.

സോമാലിയയിലും എത്തിയോപിയയിലും യെമെനിലും, കെനിയയിലും ഒഴികെ മിക്കവാറും രാജ്യങ്ങളിലും നിരോധിക്കപ്പെട്ട മയക്കുമരുന്ന് ചെടിയാണ് ഖാത്. ഉത്തേജകം പോലെ പ്രവർത്തിക്കുന്ന ഖാതിന്റെ ഇല ഒന്നു രണ്ടു മണിക്കൂർ ചവച്ചാൽ ഉറക്കം കുറയുകയും നല്ല ആവേശമുണ്ടാവുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

സൊമാലിയയും കെനിയയും അൽഖൈ്വദയ്‌ക്കെതിരെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കൂട്ടായ പോരാട്ടത്തിലായിരുന്നു. എന്നാൽ അതിർത്തിയിലുള്ള എണ്ണപ്പാടത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കലുഷിതമായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ സൊമാലിയയ്ക്ക് അനുകൂലമായി യുഎൻ അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിച്ചുവെങ്കിലും ഇത് അംഗീകരിക്കാൻ കെനിയ തയാറായിരുന്നില്ല. പിന്നാലെ നീണ്ട നാൾ നടന്ന സന്ധി സംഭാഷണങ്ങൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും വൈര്യം മറക്കുന്നതും ഖാത് കൈമാറ്റത്തിനോട് അനുകൂല നിലപാട് എടുക്കുന്നതും.

ഖാത് കയറ്റുമതിക്ക് പുറമെ, വീസ നിയന്ത്രണം നീക്കാനും, അതിർത്തികൾ തുറന്ന് കൊടുക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.

]]>
വിമാനക്കമ്പനിയും തൊഴിലാളികളും തമ്മില്‍ അടി; കെനിയന്‍ വിമാനത്താവളത്തില്‍ സംഘര്‍ഷം https://malayalees.ch/kenya-airport-fight/ Thu, 07 Mar 2019 03:51:31 +0000 https://malayalees.ch/?p=3878 കെനിയ വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും കെനിയ എയര്‍വേസും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. പൊലീസ് ഇടപ്പെട്ടാണ് പ്രക്ഷോപകരെ ഒഴിപ്പിച്ചത്. പെട്ടന്നുണ്ടായ സമരം നൂറോളം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്.

നെയ്റോബിയിലെ ജൊമോ കെനിയാത്ത എയര്‍പോര്‍ട്ടിലാണ് സംഘര്‍ഷം ഉടലെടുത്തത്. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും കെനിയ എയര്‍വേഴ്സും തമ്മിലുള്ള കരാര്‍ സംബന്ധിച്ചുള്ള തര്‍ക്കവും തൊഴില്‍ സുരക്ഷയും പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷങ്ങളിലേക്ക് എത്തിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റിയും ദേശീയ വിമാന കമ്പനിയുമൊക്കെ ലയിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് തൊഴിലാളികളെ പ്രകോപിപിച്ചത്. പെട്ടന്നുണ്ടായ സമരം നൂറോളം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. തുടര്‍ന്ന് യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

സമരം ആസൂത്രണം ചെയ്ത യൂണിയന്‍ കെനിയ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മോന്‍സ് ഡിമയെ അറസ്റ്റ് ചെയുകയും അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയുകയും ചെയ്തു. വിമാനത്താവളത്തില്‍ അനധികൃതമായി കൂട്ടം ചേര്‍ന്നു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

സമരം നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊലീസ് ടിയര്‍ വാതകം ഉപയോഗിച്ചാണ് സമരക്കാരെ പിരിച്ചുവിട്ടത്.

കെനിയ എയര്‍ലൈന്‍സ് 24 മണിക്കൂര്‍ വൈകിയാണ് ഓടിയത്. തുടര്‍ന്ന് മറ്റ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തുവെന്ന് കെനിയന്‍ ഗതാഗത മന്ത്രി പറഞ്ഞു.

]]>