kemal pasha – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 May 2022 06:26:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kemal pasha – malayalees.ch https://malayalees.ch 32 32 പി.സി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ല : ജസ്റ്റിസ് കെമാൽ പാഷ https://malayalees.ch/kemal-pasha-about-pc-george-bail/ Mon, 02 May 2022 06:26:31 +0000 https://malayalees.ch/?p=61099 പി.സി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ ഹാജരാകാൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ ട്വന്റിഫോറിനോട് പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി.സി ജോർജിനെ പൊലീസ് പുലർച്ചെയെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പിസി ജോർജിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കൽസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വച്ചിരുന്നു.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്നും പൊലീസ് നിരീക്ഷിച്ച വരികയാണ്. കോടതി അവധിയായതിനാൽ ചൊവ്വാഴചയാകും ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുക.അത് ലഭിച്ച ശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.

]]>