keltron – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Sep 2023 05:25:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png keltron – malayalees.ch https://malayalees.ch 32 32 ‘കെൽട്രോൺ ഉത്പന്നങ്ങൾക്കായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നു, ദേശീയ തലത്തിലെ പ്രവർത്തനങ്ങൾ ശ്രദ്ധേയം’; അഭിമാനമെന്ന് മന്ത്രി പി രാജീവ് https://malayalees.ch/p-rajeev-praises-keltron-activities/ Sat, 16 Sep 2023 05:25:05 +0000 https://malayalees.ch/?p=87869 രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക് കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണെന്ന് മന്ത്രി പി രാജീവ്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിൻ്റെയും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി.(P Rajeev Praises Keltron activities)

ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്. കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ഓർഡർ കെൽട്രോണിന് ലഭിച്ചിരുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങളിൽ നിന്ന് 2.5 കോടി രൂപയുടെ ഓർഡറുകൾ കഴിഞ്ഞ സാമ്പത്തിക വർഷം കെൽട്രോണിന് ലഭിച്ചിരുന്നു. 150 ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകളും അനുബന്ധ സംവിധാനങ്ങളും നിർമ്മിച്ചു നൽകുന്നതിനായിരുന്നു ഓർഡർ. ഇതിൽ ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഓർഡർ കെൽട്രോൺ പൂർണമായും നൽകിക്കഴിഞ്ഞു. യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓർഡർ 90 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ നിർമ്മിക്കുന്ന കെൽട്രോൺ കൺട്രോൾസ് കൂടുതൽ ഓർഡറുകൾ നേടിയെടുത്ത് ഈ വർഷവും മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി രാജീവ് കുറിച്ചു.

പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്

രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളിലേക്ക്
കെൽട്രോണിന്റെ ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിഡിൻ്റെയും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെയും താപവൈദ്യുതനിലയങ്ങളിൽ വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചു നൽകി വീണ്ടും കെൽട്രോൺ മാതൃക തീർക്കുകയാണ്. താപവൈദ്യുത നിലയങ്ങളിലെ ഫർണ്ണസ്, ബോയിലർ എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ വായു മർദ്ദത്തിന്റെ തോത് നിയന്ത്രിക്കുന്ന ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചുനൽകുന്നതിനായി
ഭെല്ലിന്റെ തമിഴ്നാട്ടിലുള്ള ഉത്തങ്കുടി ആന്ധ്രാപ്രദേശിലുള്ള യദാദ്രി താപവൈദ്യുത നിലയങ്ങളിൽ നിന്ന് 2.5 കോടി രൂപയുടെ ഓർഡറുകൾ കഴിഞ്ഞ സാമ്പത്തിക വർഷം കെൽട്രോണിന് ലഭിച്ചിരുന്നു. 150 ന്യൂമാറ്റിക് ആക്ച്ചുവേറ്ററുകളും അനുബന്ധ സംവിധാനങ്ങളും നിർമ്മിച്ചു നൽകുന്നതിനായിരുന്നു ഓർഡർ. ഇതിൽ ഉത്തങ്കുടി താപവൈദ്യുത നിലയത്തിനുള്ള ഓർഡർ കെൽട്രോൺ പൂർണമായും നൽകിക്കഴിഞ്ഞു. യദാദ്രി താപവൈദ്യുത നിലയത്തിന് വേണ്ടിയുള്ളവയുടെ ഓർഡർ 90 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂമാറ്റിക് ആക്ചുവേറ്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അന്തർദേശീയ തലത്തിൽ നിന്നും ഓർഡറുകൾ കെൽട്രോണിന് ലഭിക്കുന്നുണ്ട്.
കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ഓർഡർ കെൽട്രോണിന് ലഭിച്ചിരുന്നു. താപവൈദ്യുത നിലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലിഗ്നൈറ്റ് ഹാൻഡ്ലിംഗ് & സ്റ്റോറേജ് സിസ്റ്റത്തിന് വേണ്ടിയുള്ള പ്ലാന്റിന്റെ പ്രോഗ്രാമബിൾ ലോജിക് കൺട്രോളർ സംവിധാനം നവീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് കെൽട്രോൺ കൺട്രോൾസ് എറ്റെടുത്ത് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിലേക്കായി നിർമ്മിച്ച ഇൻസ്ട്രുമെന്റേഷൻ പാനലുകൾ 2023 സെപ്തംബർ 8 ന് തമിഴ് നാട്ടിലെ നെയ് വേലി പവർ പ്ലാന്റിലെത്തിച്ചു.
ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ നിർമ്മിക്കുന്ന കെൽട്രോൺ കൺട്രോൾസ് കൂടുതൽ ഓർഡറുകൾ നേടിയെടുത്ത് ഈ വർഷവും മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്.

]]>
എ ഐ കാമറ വിവാദം; രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ https://malayalees.ch/ai-camera-controversy-keltron-published-the-documents/ Mon, 01 May 2023 04:39:09 +0000 https://malayalees.ch/?p=80482 എ ഐ കാമറ വിവാദതിനിടെ രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ. കെൽട്രോൺ വെബ്സൈറ്റിലാണ് രേഖകൾ പ്രസിദ്ധീകരിച്ചത്. നിലവിൽ പുറത്തുവന്ന രേഖകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുമതി രേഖകൾ, ധാരണപത്രം, ടെണ്ടർ വിളിച്ച രേഖകൾ എന്നിവയാണ് പരസ്യപ്പെടുത്തിയത്. ഉപകരാർ രേഖകൾ പ്രസിദ്ധീകരിച്ചിട്ടില്ല. രേഖകൾ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പ് നിർദേശം നൽകിയിരുന്നു.

കെല്‍ട്രോണ്‍ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകള്‍ പൊതുജനമധ്യത്തില്‍ വരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഉപകരാര്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി ചെലവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയിരുന്നു.

എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എന്‍സി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ യുഡിഎഫ് മുന്നോട്ടുവയ്ക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

എ ഐ ക്യാമറ വിവാദം ഉയര്‍ത്തി അടുത്ത മാസം 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. എ ഐ ക്യാമറയെന്നല്ല അഴിമതി ക്യാമറയെന്നാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കെല്‍ട്രോണ്‍ മുന്‍ എംഡി ഇപ്പോള്‍ ഊരാളുങ്കലിലെ ജീവനക്കാരിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

]]>