Kejriwal – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Dec 2021 04:23:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kejriwal – malayalees.ch https://malayalees.ch 32 32 ‘ഡോക്ടർമാർ ഉണ്ടാകേണ്ടത് ആശുപത്രികളിലാണ്, തെരുവിലല്ല’: ഡൽഹി മുഖ്യമന്ത്രി https://malayalees.ch/doctors-protest-hospitals-street-delhi-cm-kejriwal/ Wed, 29 Dec 2021 04:23:39 +0000 https://malayalees.ch/?p=54724 പ്രതിഷേധം തുടരുന്ന റസിഡന്റ് ഡോക്ടർമാരുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സമരത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

“ഡോക്ടർമാരോട് പൊലീസ് കാട്ടിയ ക്രൂരതയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അവരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി ഉടൻ അംഗീകരിക്കണം” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “ഒരു വശത്ത്, കൊറോണ വൈറസിന്റെ ഒമിക്കോൺ വേരിയന്റ് ഭയാനകമായ വേഗതയിൽ പടരുന്നു. മറുവശത്ത്, ഡൽഹിയിലെ കേന്ദ്ര ആശുപത്രികളിൽ ഡോക്ടർമാർ പണിമുടക്കുന്നു” കെജ്‌രിവാൾ കത്തിൽ പറയുന്നു.

നീറ്റ്-പിജി കൗൺസിലിംഗ് നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി മോദിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. നടപടിക്രമങ്ങളിലെ കാലതാമസം യുവ ഡോക്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് മാത്രമല്ല, ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ടാക്കുകയും അതുവഴി മറ്റ് ഡോക്ടർമാരുടെ ഭാരം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരന്തര സമരം നടത്തിയിട്ടും റസിഡന്റ് ഡോക്ടർമാരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ലെന്നത് കടുത്ത നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധം വാങ്ങണോ?-കേന്ദ്രത്തോട് കെജ്‌രിവാള്‍ https://malayalees.ch/aravind-kejriwal-against-central-government/ Thu, 27 May 2021 05:16:12 +0000 https://malayalees.ch/?p=44698 ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടി വരുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ അറിവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്സിന്‍ പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാക്സിന്‍ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണ്. രാജ്യം കോവിഡിന് എതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രണ്ടു തരത്തില്‍ പ്രവര്‍ത്തിക്കേണ്ട സമയമല്ലിത്. കോവിഡ് വാക്സിന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളല്ല അത് സംഭരിക്കേണ്ടത്. വാക്സിനേഷന്‍ വൈകുംതോറും എത്ര ജീവനുകള്‍ നഷ്ടപ്പെടുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.

കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ വാങ്ങി നല്‍കാത്തത് എന്തുകൊണ്ടാണ്? ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല. നമ്മുടെ രാജ്യം കോവിഡിന് എതിരായ യുദ്ധത്തിലാണ്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാല്‍ യു.പിക്ക് സ്വന്തം നിലയില്‍ ടാങ്കുകളും ഡല്‍ഹിക്ക് സ്വന്തമായി തോക്കുകളും വാങ്ങേണ്ടി വരുമോ? ഡല്‍ഹിയിലെ വാക്സിന്‍ മുഴുവന്‍ തീര്‍ന്നു. 18 – 44 പ്രായപരിധിയില്‍ ഉള്ളവരുടെ വാക്സിനേഷന്‍ രാജ്യതലസ്ഥാനത്ത് നാല് ദിവസമായി മുടങ്ങിയ അവസ്ഥയിലാണ്. മറ്റുപല സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയാണ്. പുതിയ കേന്ദ്രങ്ങള്‍ തുറക്കേണ്ട സമയത്ത് പഴയവ പോലും അടച്ചുപൂട്ടേണ്ട സ്ഥിതി അത്ര നല്ലതല്ലെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കെജരിവാള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുമ്പോഴും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ തോതില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാക്‌സിന്‍ ക്ഷാമത്തിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

]]>
ഇന്ത്യക്ക് വേണ്ടി കെജരിവാള്‍ സംസാരിക്കേണ്ട; ‘സിംഗപ്പൂര്‍ വകഭേദം’ പരാമര്‍ശത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ https://malayalees.ch/arvind-kejriwal-doesnt-speak-for-india-government-as-singapore-objects-140643/ Wed, 19 May 2021 10:15:07 +0000 https://malayalees.ch/?p=44340 കെജരിവാള്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെക്കുറിച്ച് കെജരിവാള്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ കെജരിവാള്‍ സിംഗപ്പൂര്‍ വകഭേദം എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി സിംഗപ്പൂര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം തന്നെയാണ് സിംഗപ്പൂരിലും കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും സിംഗപ്പൂരും ഒരുമിച്ചാണ് കോവിഡിനെതിരെ പൊരുതുന്നത്. ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ സിംഗപ്പൂര്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദബന്ധത്തെ മോശമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വേണ്ടി സംസാരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞുകഴിഞ്ഞ ദിവസമാണ് കെജരിവാള്‍ വിവാദ പ്രസ്താവന നടത്തിയത്. സിംഗപ്പൂരില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം കുട്ടികള്‍ക്ക് അതീവ അപകടകരമാണെന്നും അതുകൊണ്ട് സിംഗപ്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

]]>