kedarnath – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 May 2022 04:26:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kedarnath – malayalees.ch https://malayalees.ch 32 32 കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു; വൻ ഭക്തജനത്തിരക്ക് https://malayalees.ch/kedarnath-temple-opens-to-pilgrims/ Fri, 06 May 2022 04:26:14 +0000 https://malayalees.ch/?p=61342 രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി രാവിലെ 6.26നാണ് ക്ഷേത്ര വാതിലുകൾ തുറന്നത്. കൊടുംതണുപ്പിലും വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു.

മെയ് എട്ടിന് ബദരീനാഥ് തുറക്കും. നേരത്തെ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങൾ അക്ഷയ തൃതീയ ദിനത്തിൽ തുറന്നിരുന്നു. ഇതോടെ ‘ചാർ ധാം യാത്ര 2022’ ന് തുടക്കമായിരുന്നു. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാർഷിക തീർത്ഥാടനം നടത്തുന്നത്.

കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടത്തുക. കേദാർനാഥ് ക്ഷേത്രത്തിലെ പ്രതിദിന തീർഥാടക പരിധി 12,000 ആയും ബദരീനാഥിൽ ഇത് 15,000 ആയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ ചർദ് ധാം യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ടോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമല്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

]]>
രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി കേദാർനാഥിനെ മാറ്റുമെന്ന് പ്രധാനമന്ത്രി https://malayalees.ch/narendra-modi-inagurates-shankaracharya-statue-in-kedarnath/ Fri, 05 Nov 2021 07:20:40 +0000 https://malayalees.ch/?p=52069 ഇന്ത്യയ്ക്ക് മഹത്തായ ആത്മീയ പാരമ്പര്യമെന്ന് പ്രധാനമന്ത്രി. ഉത്തരാഖണ്ഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥന സൗകര്യ വികസനത്തിനായി 130 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ പ്രതിമ പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിച്ചു. നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തത്‌ ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ. അസാധാരണമായ ജീവിതത്തിന് ഉടമയായിരുന്നു ആദിശങ്കരാചാര്യർ എന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മീയ സമ്പന്നതയുടെ ചിത്രമാണ് കേദാർനാഥ്‌. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി കേദാർനാഥിനെ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ കേദാർനാഥ്‌ ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി പ്രാർഥനകളിൽ പങ്കെടുത്തു. കൃഷ്ണശിലയിൽ തീർത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

എല്ലാ കാലാവസ്ഥയും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് പ്രതിമയുടെ നിർമാണം. പ്രളയം വന്നാലും ഭൂമികുലുക്കമുണ്ടായാലും ബാധിക്കാത്ത തരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മൈസൂരുവിലാണ് പ്രതിമ നിർമിച്ചത്.

2013ലെ പ്രളയത്തിൽ ശങ്കരാചാര്യരുടെ സമാധി സ്ഥലം പൂർണമായും തകർന്നിരുന്നു. ഇതും പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. ഇതിന്റെ ഭാഗമായി ശങ്കരാചാര്യർ സ്ഥാപിച്ച മറ്റ് നാല് മഠങ്ങളിലും പരിപാടികൾ നടക്കുകയാണ്.

രാവിലെ എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ഡെറാഡൂൺ വഴി കേദാർനാഥിലെത്തിയത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തു. അഭിസംബോധനയ്ക്കിടെ 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

]]>