KEAM – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Sep 2020 14:32:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KEAM – malayalees.ch https://malayalees.ch 32 32 എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു https://malayalees.ch/keam-exam-results-kt-jaleel-announced/ Thu, 24 Sep 2020 14:31:55 +0000 https://malayalees.ch/?p=32287 സംസ്ഥാനത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു. 71,742 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമതെത്തിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ആണ് കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും, കൊല്ലത്തുകാരന്‍ ആദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി. ആദിത്യയ്ക്ക് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്ക് നേട്ടവും സ്വന്തമായി. 71,742 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.

റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

]]>
പരീക്ഷ മാറ്റിവെയ്ക്കാന്‍ പറഞ്ഞതല്ലേ, എന്നിട്ടിപ്പോള്‍ വിദ്യാര്‍ഥികള്‍ക്കതിരെ കേസെടുത്തിരിക്കുന്നു.. സര്‍ക്കാരിനെതിരെ ശശി തരൂര്‍ https://malayalees.ch/shashi-tharoor-against-taking-case-against-students/ Thu, 23 Jul 2020 04:49:05 +0000 https://malayalees.ch/?p=28941 കീം പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടംകൂടിയ സംഭവത്തില്‍ കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. കേസ് പിന്‍വലിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കീം പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. കുട്ടികളുടെ പേരും വിലാസവും ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഞാനും വിദ്യാർഥികളും രാഷ്ട്രീയ നേതാക്കളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ 48 മണിക്കൂറിൽ പരീക്ഷ എഴുതിയ നിരവധി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒഴിവാക്കാമായിരുന്ന പരീക്ഷയാണ്. കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ വീഴ്ച മറച്ചുവെയ്ക്കാന്‍ ജനങ്ങളുടെ മേല്‍ പഴിചാരുകയാണ്. ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്’- ശശി തരൂര്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഏപ്രില്‍ 20ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തിന് പിന്നാലെ ജൂലൈ 16ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. സാമൂഹ്യ അകലവും ജാഗ്രതയും പാലിച്ചായിരിക്കും പരീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെട്ടില്ല. പരീക്ഷാ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കാൻ സംവിധാനമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലായിരുന്ന തിരുവനന്തപുരത്ത് പോലും പാലിക്കപ്പെട്ടില്ല.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കണ്ടാലറിയാവുന്ന രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തും കോഴിക്കോടുെ പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും നിരവധി പേര്‍ നിരീക്ഷത്തിലാവുകയും ചെയ്തിട്ടുണ്ട്.

]]>
എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് മാറ്റമില്ല; ഈ മാസം 16ന് തന്നെ https://malayalees.ch/govt-sticks-to-keam-schedule-ignores-calls-to-postpone-exam/ Tue, 14 Jul 2020 04:35:04 +0000 https://malayalees.ch/?p=28451 സാധാരണ രണ്ടു ദിവസമായി നടക്കുന്ന പരീക്ഷ മാറിയ സാഹചര്യത്തില്‍ ഒരു ദിവസം തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം

കോവിഡ് വ്യാപനം തുടരുന്നതിനിടെ, സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രവേശന പരീക്ഷ ഈ മാസം 16ന് നടക്കും. സി.ബി.എസ്.ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച (15ന്) പുറത്തുവരും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ രണ്ടു ദിവസമായി നടക്കുന്ന പരീക്ഷ മാറിയ സാഹചര്യത്തില്‍ ഒരു ദിവസം തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഏപ്രില്‍ 20 മുതല്‍ രണ്ടുദിവസമായി പരീക്ഷ നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. ഹയർസെക്കൻഡറിയുടെ മാർക്കും എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മാർക്കും തുല്യ അനുപാതത്തിൽ സമീകരിച്ചു തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് എൻജിനീയറിങ് പ്രവേശനം നടത്തുക.

പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി കഴിഞ്ഞു. പരീക്ഷയുടെ ഒരുക്കങ്ങളെല്ലാം മുന്നേറുമ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന തിരുവനന്തപുരത്തും കൊച്ചിയിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ദേശീയതലത്തില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

]]>