KCA – malayalees.ch https://malayalees.ch Malayalam Online News Portal Tue, 02 Mar 2021 04:04:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KCA – malayalees.ch https://malayalees.ch 32 32 വി​ജ​യ് ഹ​സാ​രെ ട്രോ​ഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; പരിക്കേറ്റ് സഞ്ജു പുറത്ത് https://malayalees.ch/kerala-reaches-vijay-hazare-trophy-quarter-finals/ Tue, 02 Mar 2021 04:04:33 +0000 https://malayalees.ch/?p=40880 വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ളം ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു. അ​ഞ്ച് എ​ലൈ​റ്റ് ഗ്രൂ​പ്പു​ക​ളി​ലെ മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കേ​ര​ള​വും ഉ​ത്ത​ർ​പ്ര​ദേ​ശും ക്വാ​ര്‍​ട്ട​ര്‍ പ്രവേശനം ഉറപ്പാക്കിയത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക.

എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്‍റ് ടേബിളില്‍ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളുമാണ് നേരിട്ടു ക്വാർട്ടറിലെത്തിയത്. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മികച്ച റൺറേറ്റുള്ള ഉത്തർപ്രദേശും ക്വാർട്ടറിലെത്തി.

ഇന്ന് നടന്ന ഡൽഹി–രാജസ്ഥാൻ മത്സരത്തിന്‍റെ ഫലമനുസരിച്ചായിരുന്നു കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍. രാജസ്ഥാനെ ഡൽഹി എട്ടു വിക്കറ്റിനു കീഴടക്കിയെങ്കിലും റൺറേറ്റിൽ രാജസ്ഥാന്‍ കേരളത്തിന് പിന്നിലായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇതോടെ കേരളം ഏഴാം സ്ഥാനക്കാരായി ക്വാർട്ടര്‍ ഉറപ്പിച്ചു. അതേസമയം, ബറോഡയെ പിന്തള്ളി ഡൽഹി പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി. ഇനി ഡല്‍ഹിക്ക് എലിമിനേറ്റർ കളിക്കാം.

‌അതേസമയം, പരിക്കേറ്റ സഞ്ജു സാംസണിന് വിശ്രമം അനുവദിച്ചതായി കെ.സി.എ അറിയിച്ചു. സഞ്ജുവിന് പകരം പേസ് ബൗളർ ബേസിൽ തമ്പിയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

]]>
ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; കെ.സി.എയുടെ പ്രസിഡന്‍റ്സ് ട്രോഫി ടി20യില്‍ ജഴ്‌സിയണിയും https://malayalees.ch/s-sreesanth-to-be-seen-back-in-action-soon/ Thu, 26 Nov 2020 11:57:31 +0000 https://malayalees.ch/?p=35815 ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ടി20യിലൂടെയാണ് ശ്രീശാന്ത് തിരികെ വരുന്നത്. ആലപ്പുഴയില്‍ അടുത്ത മാസം 17 മുതലാണ് മത്സരം നടക്കുന്നത്.

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കെ.സി.എ ആരംഭിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക മത്സരത്തില്‍ പന്തെറിയാന്‍ ശ്രീശാന്തിന് അവസരമൊരുക്കിയിരിക്കുകയാണ് കെ.സി.എ. സംസ്ഥാനത്തെ രജിസ്റ്റേഡ് താരങ്ങളെ ആറ് ടീമുകളാക്കി തിരിച്ച് കെ.സി.എ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണ് പ്രസിഡന്‍റ്സ് ട്രോഫി.

കേരള ടൈഗേഴ്സ് എന്ന ടീമിലാണ് ശ്രീശാന്ത് ഭാഗമാകുന്നത്. അടുത്ത മാസം 17 മുതല്‍ മത്സരങ്ങള്‍ നടത്താനാണ് ആലോചന. 37 കാരനായ ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും നേടിയിട്ടുണ്ട്.10 ടി20 മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റും നേടി. ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താന്‍ പ്രായം തടസ്സമല്ലെങ്കില്‍ അതിനുള്ള കഠിനശ്രമത്തിലാണ് ശ്രീശാന്ത്.

]]>