kb ganeshkumar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Sep 2023 08:46:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kb ganeshkumar – malayalees.ch https://malayalees.ch 32 32 ‘കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്’; അദ്ദേഹം മന്ത്രിയാകാൻ യോഗ്യനെന്ന് എകെ ശശീന്ദ്രൻ https://malayalees.ch/kb-ganesh-kumar-ak-saseendran-minister/ Fri, 22 Sep 2023 08:46:35 +0000 https://malayalees.ch/?p=88236 ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. (ganesh kumar saseendran minister)

മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. ചിലർക്ക് പുനസംഘടന വാർത്ത കേൾക്കുമ്പോൾ സുഖമുണ്ടാകും. അവർ കുറച്ച് കാലം സുഖം അനുഭവിക്കട്ടെ. ഇല്ലാത്ത പ്രശ്നം ഉണ്ട് എന്ന് വരുത്തി തീർത്ത് ലൈവാക്കി നിർത്തുകയാണ് ഇത്തരക്കാർ എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയിൽ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് എസ് രംഗത്തുവന്നിട്ടുണ്ട്. തുറമുഖ വകുപ്പിനോട് താത്പര്യമില്ലെന്നും മറ്റേതെങ്കിലും വകുപ്പ് അനുവദിക്കണമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുന്ന വകുപ്പ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗതാഗത വകുപ്പ് മാറ്റിത്തരണമെന്ന ആവശ്യവുമായി കെ ബി ഗണേഷ്‌കുമാറും രംഗത്തെത്തി.

രണ്ടരവർഷം കഴിയുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നണിയിൽ ധാരണയായതാണ്. അഹമ്മദ് ദേവർകോവിൽ കൈവശം വച്ചിരിക്കുന്ന തുറമുഖ, മ്യൂസിയം വകുപ്പുകൾ കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറും. ആന്റണി രാജുവിന്റെ ഗതാഗതം ഗണേഷ് കുമാറിന് കൈമാറുമെന്നുമായിരുന്നു ധാരണ. എന്നാൽ വകുപ്പുകൾ മാറ്റിത്തരണമെന്ന ആവശ്യത്തിലാണ് ഇരുകൂട്ടരും.

മന്ത്രിസഭാ പുനസംഘടനയിൽ എൽജെഡി സാധ്യത തള്ളി ഘടകക്ഷികൾ രംഗത്തുവന്നിരുന്നു. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ, അഹമ്മദ് ദേവർകോവിലോ ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു ചർച്ചയും പുനഃസംഘടനയും ഇല്ല എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.

]]>
അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല; ഉദയനിധി സ്റ്റാലിന് എതിരെ കെ.ബി ഗണേഷ് കുമാർ https://malayalees.ch/sanatana-dharma-kb-ganesh-kumar-against-udhayanidhi-stalin/ Wed, 06 Sep 2023 06:41:35 +0000 https://malayalees.ch/?p=87315
സനാതന ധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എ രം​ഗത്ത്. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാർ പറയാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട്. അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

വിശ്വാസങ്ങളേയും ആചാരങ്ങളേയു ചോദ്യം ചെയ്യുന്നത് ശരിയല്ല. അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല. സിനിമയും രാഷ്ട്രീയവും അറിയാമെന്ന് കരുതി ആരാണ്ട് വിളിച്ചപ്പോൾ അവരെ സുഖിപ്പിക്കാനുള്ള നിലപാടുകൾ ശരിയല്ല. എല്ലാ മതത്തിന്റേയും ആത്മീയവിശ്വാസങ്ങൾക്ക് വിലയുണ്ട്‌.

സനാതന ധർമം പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഡി.എം.കെ നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ കോലാഹലങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട്‌ താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. ‘ചില കാര്യങ്ങൾ എതിർത്താൽ മാത്രം മതിയാകില്ല, അവയെ തുടച്ചുനീക്കണം. ഡെങ്കി, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിർക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാധനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം ചെയ്തതെന്ന വ്യാഖ്യാനമാണ് ബി.ജെ.പി. ഐ.ടി. സെൽ കൺവീനർ അമിത് മാളവ്യ നടത്തിയത്. എന്നാൽ, താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിന്റെ പേരിൽ നിയമനടപടി നേരിടാൻ തയ്യാറാണെന്നും ഉദയനിധി തിരിച്ചടിച്ചു. നിങ്ങൾക്ക് ഹിന്ദു എന്ന പേര് നൽകിയത് തന്നെ ബ്രിട്ടീഷുകാരാണ് എന്ന് പറയുന്ന ഡിഎംകെ നേതാവും എം.പിയുമായ എ രാജയുടെ പഴയ വിഡിയോയും വീണ്ടും ചർച്ചയായി.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതന വിരുദ്ധ കോൺക്ലേവിലാണ് ഉദയനിധി സ്റ്റാലിന്റെ ഈ പരാമർശമുണ്ടായത്. കാവി ഭീഷണികൾക്കുമുന്നിൽ തലകുനിക്കില്ലെന്നും ഈ സംസ്കാരത്തെ ഉന്മൂലം തന്നെ ചെയ്യണമെന്നുമാണ് ഉദയനിധി പറഞ്ഞത്. സനാതന ധർമ്മത്തിന്റെ മോശം വശങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി ആവർത്തിച്ചിരുന്നു. ക്രിസ്ത്യൻ മീഷ്ണറിമാരുടെ ആശയങ്ങളാണ് സ്റ്റാലിൻ കുടുംബം പിന്തുടരുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തിരിച്ചടിച്ചത്. രാജ്യത്തെ 80 ശതമാനം ജനങ്ങളെയും കൂട്ടക്കൊല നടത്താനാണോ ഉദയനിധി ആവശ്യപ്പെടുന്നതെന്നും, മുംബൈയിൽ നടന്ന ഇന്ത്യ യോഗത്തിലെ തീരുമാനമാണോ ഇതെന്നും ചോദിക്കുകയാണ് അണ്ണാമലൈ.

]]>
‘ക്ലബിന്റെ ഇംഗ്ലിഷ് അർത്ഥമല്ല ചോദിച്ചത്, താരസംഘടന സ്വകാര്യ സ്വത്തല്ല’; ​ഗണേഷ് കുമാർ https://malayalees.ch/film-organization-is-not-private-property-ganesh-kumar/ Wed, 29 Jun 2022 12:24:04 +0000 https://malayalees.ch/?p=64070 നടൻ ഇടവേള ബാബുവിന് മറുപടിയുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീ‍ഡിയ നോക്കി. താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് എന്തിനാണെന്ന് പറയണം. ‘അമ്മ’ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും, ദിലീപ് കേസിലെടുത്ത നിലപാട് വിജയ് ബാബുവിനോടും വേണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ആരെ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഈ പ്രസ്താവ. ക്ലബെന്ന പരാമർശം ഇടവേള ബാബു നടത്തുമ്പോൾ മോഹൻലാൽ തിരുത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് മോഹൻലാലിന് കത്ത് നൽകുമെന്നും ഗണേഷ് കുമാർ. ക്ലബ്ബിൻ്റെ ഇം​ഗ്ലീഷ് അർത്ഥം പഠിപ്പിക്കുന്നതിന് മുമ്പ്, അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെ അല്ല ബിനീഷ് കോടിയേരിയുടേത്. സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ച നടക്കുമ്പോൾ ആ യോ​ഗത്തിൽ താൻ ഉണ്ടായിരുന്നില്ല. വിജയ് ബാബു സ്വയം രാജിവയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണമെന്നും ഗണേഷ് കുമാർ ആവർത്തിച്ചു.

]]>