Kayamkulam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 May 2023 08:20:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kayamkulam – malayalees.ch https://malayalees.ch 32 32 താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ https://malayalees.ch/one-arrest-for-growing-ganja-plant-kayamkulam/ Tue, 23 May 2023 08:15:02 +0000 https://malayalees.ch/?p=81611 കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയാണ് അറസ്റ്റിലായത്.

കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് 10 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന.

]]>
കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു https://malayalees.ch/three-children-drowned-in-kayamkulam-backwaters-died-html/ Fri, 14 Apr 2023 04:11:02 +0000 https://malayalees.ch/?p=79598 കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികാട് സ്വദേശി ദേവപ്രദീപ്(14), ചിങ്ങോലി സ്വദേശികളായ വിഷ്ണു നാരായണന്‍(15), ഗൗതം കൃഷ്ണ എന്നിവരാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ ലഭിച്ചു. 

ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. മൂവരും ഒരേ സ്ഥാപനത്തിലാണ് ട്യൂഷന് പോകുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും മടങ്ങിവരാത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രമിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പലയിടത്തും വിദ്യാര്‍ത്ഥികളെ തെരഞ്ഞ് ഒടുവില്‍ കായലിന്റെ കരയില്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് മൂവരും കുളിക്കാനിറങ്ങിയതാകുമെന്ന് കുട്ടികളുടെ വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചത്.

മൂന്ന് പേര്‍ക്കും നീന്താന്‍ അറിയുമായിരുന്നില്ല. വേനല്‍ക്കാലമായതിനാല്‍ കായലില്‍ വെള്ളം കുറവായിരിക്കുമെന്ന് വിചാരിച്ചാകാം കുട്ടികള്‍ കായലിലിറങ്ങിയതെന്നാണ് സൂചന. പരിഭ്രാന്തരായി വീട്ടുകാര്‍ കുട്ടികളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് കായല്‍ക്കരയില്‍ വസ്ത്രങ്ങള്‍ കണ്ടെത്തുന്നത്.

ദേവപ്രദീപിന്റെ മൃതദേഹമാണ് കായലില്‍ നിന്നും നാട്ടുകാര്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് വിഷ്ണുവിന്റെ മൃതദേഹം ലഭിയ്ക്കുകയും ഏറെ നീണ്ട തെരച്ചിലിനൊടുവില്‍ പുലര്‍ച്ചെ ഗൗതത്തിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഗൗതത്തിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. മൂന്ന് മൃതദേഹങ്ങളും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

]]>
ജയില്‍ ചാടിയ കേസില്‍ കോടതിയിലെത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് ചാടി; ഓടിച്ചിട്ട് വീണ്ടും അറസ്റ്റ് https://malayalees.ch/man-arrested-in-jailbreak-case-escaped-again-kayamkulam/ Mon, 03 Apr 2023 08:14:49 +0000 https://malayalees.ch/?p=79058 ആലപ്പുഴ കായംകുളത്തു ജയില്‍ ചാടിയ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി വീണ്ടും ജയില്‍ ചാടി. പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ ഒടുവില്‍ ഓടിച്ചിട്ട് പിടിച്ചു. പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. തിരുവല്ല നെടുമ്പ്രം നടുവേലിമുറി കണ്ണാറച്ചിറ വിഷ്ണു ഉല്ലാസ് ആണ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചത്.

രണ്ടുമാസം മുന്‍പ് റിമാന്‍ഡില്‍ കഴിയവേ മാവേലിക്കര സബ്ജയിലില്‍ നിന്ന് ഇയാള്‍ ചാടി രക്ഷപ്പെട്ടതിന്റെ കേസുമായി ബന്ധപ്പെട്ടാണ് മാവേലിക്കര കോടതിയില്‍ ഹാജരാക്കിയത്. മാവേലിക്കര സബ്ജിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് വിഷ്ണുവിനെ പാര്‍പ്പിച്ചിരുന്നത്. ഇന്നലെ മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനായി വിഷ്ണുവുമായി പോലീസുകാര്‍ കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി. ഇതിനിടെ ഷിജു മുറിയില്‍ പോകണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു. വിലങ്ങഴിച്ചു മാറ്റിയ ഉടന്‍ വിഷ്ണു ബസ് സ്റ്റാന്‍ഡിനു പിന്നിലൂടെ ഓടി. പിന്നാലെ ഓടി പ്രതിയെ പിടികൂടുന്നതിനിടെ എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ അനന്തുവിന് പരിക്കേറ്റു. കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കായംകുളം പോലീസും കേസെടുത്തു.

മാവേലിക്കര സബ് ജയിലില്‍ നിന്ന് രണ്ടുമാസം മുമ്പ് ചാടിപ്പോയ വിഷ്ണുവിനെ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ബൈക്കില്‍ എത്തി പെണ്‍കുട്ടിയെ ആക്രമിച്ചതിന് പുളിക്കീഴ് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് വിഷ്ണു മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞത്.

]]>
കായംകുളം താലൂക്ക് ആശുപത്രിയിൽ മധ്യവയസ്‌കന്റെ ആക്രമണം; രണ്ട് പേർക്ക് ഗുരുതര പരുക്ക് https://malayalees.ch/kayamkulam-taluk-hospital-patient-attacked-officers/ Thu, 23 Mar 2023 04:11:15 +0000 https://malayalees.ch/?p=78428 കായംകുളം താലൂക്ക് ആശുപത്രിയിൽ മധ്യവയസ്‌കന്റെ ആക്രമണം. സംഭവത്തിൽ പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഉദ്യോഗസ്ഥരേ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കാപ്പിൽ സ്വദേശി ദേവരാജനാണ് അക്രമം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോം ഗാർഡ് വിക്രമൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും കത്രിക കൊണ്ട് കുത്തുകയായായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരായ ശിവകുമാർ, ശിവൻ എന്നിവർക്കും സാരമായി പരിക്കേറ്റു.

ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർ ആയിരുന്ന ഡോക്ടർ ഷാഹിനയാണ് മധ്യവയസ്‌കനെ ചികിത്സിച്ചു വന്നത്. ആ സമയത്താണ് ഇയാൾ പെട്ടെന്ന് ഒരു പ്രകോപനവും കൂടാതെ നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. ഈ സമയത്താണ് സെക്യൂരിറ്റി ജീവനക്കാരും ഹോം ഗാർഡും നേഴ്‌സിംഗ് റൂമിനകത്തേക്ക് കയറി ഇയാളെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം നടത്തിയത്. പക്ഷേ ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനായിട്ടുള്ള മധുവിനും ഹോം ഗാർഡ് വിക്രമനും കുത്തേൽക്കുകയായിരുന്നു.

മധുവിൻറെ കൈക്കാണ് കുത്തേറ്റത്. വിക്രമിൻറെ വയറ്റിലാണ് കുത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടോയെന്നും അറിയില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

]]>
സംസ്ഥാനത്ത് വീണ്ടും മരണക്കെണിയായി കേബിൾ; കായംകുളത്ത് വീട്ടമ്മ സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചു https://malayalees.ch/kayamkulam-cable-accident-death/ Tue, 07 Feb 2023 04:00:52 +0000 https://malayalees.ch/?p=75750 കായംകുളത്തു സ്കൂട്ടർ റോഡിന് കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങിയതിനെ തുടർന്ന് പിന്നിൽ നിന്ന് വീണു വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്.

ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീണായിരുന്നു മരണം. ഇന്നലെ രാത്രി 10.30നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം.

]]>
കായംകുളത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു https://malayalees.ch/bike-catches-fire-kayamkulam/ Sat, 31 Dec 2022 04:15:05 +0000 https://malayalees.ch/?p=73686 കായംകുളം എവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഏവൂർ ഉള്ളിട്ട പുഞ്ചക്ക് സമീപം കുരുവാത്തല ശങ്കരപ്പിള്ളയുടെ വീടിൻറെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്.
മുഖംമൂടി ധരിച്ചയാൾ ബൈക്ക് തീ വച്ച് നശിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

]]>
കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽ https://malayalees.ch/murder-attempt-in-alappuzha/ Thu, 17 Nov 2022 04:17:01 +0000 https://malayalees.ch/?p=71407 കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയ പത്തിയൂർ സ്വദേശി അമൽ ഉൾപ്പെടെയുള്ള മൂന്നുപേരാണ് പിടിയിലായത്.

നവംബര്‍ മൂന്നാം തീയതി രാത്രി 8.30 മണിയോടെ കായംകുളം താസാ ഹോട്ടലിലെ ജീവനക്കാരനായ കീരിക്കാട് സ്വദേശി ഉവൈസ് ഹോട്ടലിൽ നിന്നും ഡെലിവറിക്ക് വേണ്ടി ഭക്ഷണവുമായി സ്കൂട്ടറിൽ പോയ സമയത്താണ് സംഭവം.

എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം വളവിൽ വെച്ച് ഉവൈസ് സ്കൂട്ടർ മറിഞ്ഞുതാഴെ വീണു. വണ്ടി ഉയർത്താൻ ശ്രമിച്ച സമയം അവിടെയെത്തിയ പ്രതികൾ ഉവൈസിനെ ഹെൽമറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം സമീപത്തെ വയലിൽ തള്ളിയിട്ട് വെള്ളത്തിൽ പിടിച്ചു മുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

]]>
കായംകുളത്തും പഴകിയ പഴകിയ ഭക്ഷണം കണ്ടെത്തി; ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി https://malayalees.ch/health-department-conducted-inspection-of-restaurants-in-kayamkulam/ Tue, 10 May 2022 08:10:15 +0000 https://malayalees.ch/?p=61598 കായംകുളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. നഗരത്തിലെ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഹോട്ടൽ ബ്രീസ്, മാസ്റ്റർ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്, മുക്കടയിലെ കാട്ടൂസ് കിച്ചൻ, കായംകുളം സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ഇതിൽ വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തിയ ഹോട്ടൽ സ്വാദ്, കാട്ടൂസ് കിച്ചൻ എന്നീ ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയശേഷം ആരോഗ്യ വിഭാഗത്തിന് തൃപ്തികരമെന്നു തോന്നിയാൽ മാത്രം തുറന്നു പ്രവർത്തിക്കുവാൻ ഇതിന് അനുമതി നൽകും.

ന്യൂഡിൽസ്, ബിരിയാണി, പാചകം ചെയ്യുവാനായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യം, ഇറച്ചി കറികൾ, മീൻ കറികൾ, മറ്റു പലഹാരങ്ങൾ എന്നിവയാണ് പിടികൂടിയതെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.

അതേസമയം നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെയും റെസ്റ്റോറന്‍റുകളെയും തരംതിരിക്കാൻ സ‍ര്‍ക്കാര്‍ ഒരുങ്ങുന്നു. ഹോട്ടലുകളുടെ നിലവാരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു. ഭക്ഷണശാലകളില്‍ നടത്തുന്ന പരിശോധനയും ഓപ്പറേഷന്‍ മത്സ്യയും തുടരുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.

]]>
കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം https://malayalees.ch/udf-candidate-aritha-babu-house-attacked-kayamkulam/ Thu, 01 Apr 2021 03:59:58 +0000 https://malayalees.ch/?p=42334 കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട് സി.പിഎം ആക്രമിച്ചതായി കോൺഗ്രസ് പരാതി. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

വീട്ടുകാരും അയൽപക്കത്തുളളവരും പ്രചാരണ പരിപാടികൾക്ക് പോയ സമയത്താണ് അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അരിതയുടെ സ്ഥാനാർഥിത്വം സംസ്ഥാനത്ത് ചർച്ചയായിരുന്നു.

എന്നാൽ ഇവർ സാമ്പത്തികമായി മോശം അവസ്ഥയിൽ അല്ലെന്ന് കാണിക്കാൻ ബാനർജി സലിം എന്നയാൾ ഫേസ് ബുക്കിൽ ലൈവ് നടത്തിയിരുന്നു. വീട് ആക്രമിച്ചത് ഇയാളാണെന്നാണ് യു.ഡി.എഫിന്റെ പരാതി.

എന്നാൽ ബാനർജി സലിമിന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം വിശദീകരണം. അതേസമയം ഇയാൾ സി.പി.എം പരിപാടികളിൽ സജീവമാണെന്ന് കോണ്ഗ്രസ് പറയുന്നു. പരിപാടികളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സഹിതമാണ് കോൺഗ്രസ് ആരോപണം.

]]>
കായംകുളം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; എം.ലിജു സ്ഥാനാർഥിയായേക്കും https://malayalees.ch/mliju-may-be-a-candidate-again/ Fri, 05 Mar 2021 04:10:44 +0000 https://malayalees.ch/?p=41071 കായംകുളം നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. സിറ്റിംഗ് എം.എല്‍.എ യു.പ്രതിഭക്കെതിരെ പാർട്ടിക്കുള്ളിലുള്ള വിയോജിപ്പ് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കു കൂട്ടൽ. കഴിഞ്ഞ തവണ പ്രതിഭയോട് പരാജയപ്പെട്ട എം.ലിജു വീണ്ടും സ്ഥാനാർഥിയായേക്കും.

2001ല്‍ ജി. സുധാകരനെ പരാജയപ്പെടുത്തിയ എം.എം ഹസനാണ് കായംകുളത്ത് നിന്നും അവസാനമായി ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം സി.പി.എമ്മിനൊപ്പം. രണ്ടുതവണ തുടര്‍ച്ചയായി സി.കെ സദാശിവന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ തവണ ലിജുവിനെ തോല്‍പ്പിച്ച് യു. പ്രതിഭയാണ് ജയിച്ചത്. എന്നാല്‍ കായംകുളം സി.പി.എമ്മിലെ ഒരു വിഭാഗം പ്രതിഭക്കെതിരാണ്. എതിര്‍പ്പ് പരസ്യമായ പോരിലേക്കുവരെ എത്തിയിരുന്നു.

ഇത്തവണ പ്രതിഭയെ മാറ്റി ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എച്ച് ബാബുജാനെ മത്സരിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പക്ഷേ പ്രതിഭക്ക് തന്നെയാണ് സാധ്യത. ഈ സാഹചര്യത്തില്‍ ലിജുവിനെ ഒരിക്കല്‍ക്കൂടി മത്സരിപ്പിച്ച് കായംകുളം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാല്‍ സംഘടനാപ്രശ്നങ്ങളാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന തലവേദന. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിമതശല്യം നേരിട്ടതും കായംകുളത്തു തന്നെ. പ്രശ്നങ്ങള്‍ പരിഹരിച്ച് മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്ന് സി.പി.എമ്മും വിലയിരുത്തുന്നു.

]]>