kavya madhavan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 May 2022 05:45:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kavya madhavan – malayalees.ch https://malayalees.ch 32 32 നടിയെ ആക്രമിച്ച കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കും https://malayalees.ch/attack-on-the-actress-final-chargesheet-will-be-filed-next-monday/ Mon, 23 May 2022 05:45:20 +0000 https://malayalees.ch/?p=62236 നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതിചേർത്തത്. കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരും.

കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ആം പ്രതിയാക്കിയാണ് അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാ‌ഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസിൽ വേഗത്തിൽ റിപ്പോർട്ട് നൽകുന്നത് തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് വിവരം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ട് സെഷൻസ് കോടതിയ്ക്ക് കൈമാറും. തുടരന്വേഷണത്തിൽ ശരത്തിനെ മാത്രം പുതിയ പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും.

നടിയെ ആക്രമിച്ച കേസിലെ അന്തിമ കുറ്റപത്രത്തിൽ ഇതോടെ പത്ത് പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ച് തയ്യാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകുന്നത്. ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയായിരുന്നു. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കുകയും ചെയ്തതോടെയാണ് പ്രതിപ്പട്ടിക പത്തായി മാറുന്നത്.

]]>
മൊഴി വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച്; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും https://malayalees.ch/kavya-madhavan-interrogation-again/ Tue, 10 May 2022 04:50:42 +0000 https://malayalees.ch/?p=61590 നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. പക്ഷേ ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.

ആലുവയിലെ പത്മസരോവരം വീട്ടിൽ വെച്ച് നാലര മണിക്കൂർ ആണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ എല്ലാം കാവ്യ നിഷേധിച്ചു. കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭർത്താവിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.

ശബ്ദരേഖയിലെ ആരോപണം കാവ്യ ചോദ്യം ചെയ്യലിൽ തള്ളി. ഈ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കേസിലെ നിർണായക വിവരങ്ങൾ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടരന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെയും ദിലീപിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഉള്ള ചോദ്യങ്ങൾക്കും കാവ്യയോട് അന്വേഷണസംഘം ഉത്തരം തേടി.

ഉത്തരങ്ങളിൽ തൃപ്തി വരാത്തതുകൊണ്ട് തന്നെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം ഊർജിതമാക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാൽ ഇന്ന് ചോദ്യം ചെയ്യൽ ഉണ്ടാവില്ലെന്നാണ് സൂചന.

]]>
കാവ്യയെ ഉടന്‍ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തി https://malayalees.ch/crime-branch-at-kavya-madhavan-house/ Mon, 09 May 2022 06:59:37 +0000 https://malayalees.ch/?p=61531 നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തി. അല്‍പ സമയത്തിനുള്ളില്‍ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യും.

ഈ മാസം 31ന് മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശം നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളില്‍ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് കാവ്യയില്‍ നിന്ന് വിശദീകരണം തേടും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കോടതി നിര്‍ദേശം കൂടി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കാവ്യയുടെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുന്നത്. ഇനിയും കാവ്യ അന്വേഷണ സംഘത്തോട് നിസഹകരിച്ചാല്‍ കേസില്‍ കാവ്യയെ പ്രതിയാക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങാന്‍ ഇടയുണ്ട്.

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി മുന്‍പും ക്രൈംബ്രാഞ്ച് പലതവണ നീക്കം നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടിസ് നല്‍കാന്‍് ക്രൈം ബ്രാഞ്ച് തീരുമാനമെടുത്തിരുന്നു. മുന്‍പ് രണ്ട് തവണ നോട്ടിസ് നല്‍കിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടില്‍ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നല്‍കിയത്.

]]>
11 മണിക്ക് ഹാജരാകാന്‍ കാവ്യാ മാധവന് നിര്‍ദേശം; കാവ്യ ഹാജരായേക്കില്ല https://malayalees.ch/kavya-madhavan-crime-branch-notice/ Mon, 09 May 2022 05:19:43 +0000 https://malayalees.ch/?p=61509 നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാവ്യ മാധവന്‍ ഹാജരായേക്കില്ലെന്നാണ് സൂചന.

ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി പറഞ്ഞതായും സൂചനയുണ്ട്.

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി മുന്‍പും ക്രൈംബ്രാഞ്ച് പലതവണ നീക്കം നടത്തിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടിസ് നല്‍കാന്‍് ക്രൈം ബ്രാഞ്ച് തീരുമാനമെടുത്തിരുന്നു. മുന്‍പ് രണ്ട് തവണ നോട്ടിസ് നല്‍കിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടില്‍ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നല്‍കിയത്.

]]>
ഫോൺ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ്; ശബ്ദ സാമ്പിളുകളിൽ രണ്ടെണ്ണം തന്റേതെന്നും മൊഴി https://malayalees.ch/dileep-crime-branch-update/ Wed, 30 Mar 2022 04:18:08 +0000 https://malayalees.ch/?p=59258 വധഗൂഢാലോചനക്കേസിൽ നിർണായക മൊഴിയുമായി ദിലീപ്. ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴിനൽകി. അതിനായി പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബാലചന്ദ്ര കുമാറിൻ്റെ വാക്കുകൾ കേട്ട് തന്നെ പ്രതിസ്ഥാനത്തു നിർത്തരുത്. ബാലചന്ദ്രകുമാർ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായുള്ള കഥകൾ മാത്രമാണ്. ശബ്ദ സാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് തൻ്റേത് എന്നും ദിലീപ് പറഞ്ഞു.

ചില ചാറ്റുകൾ താൻ തന്നെ ഡിലീറ്റ് ചെയ്തു എന്നാണ് ദിലീപ് അറിയിച്ചത്. ഈ ചാറ്റുകളൊക്കെ അന്വേഷണ സംഘം തിരികെ എടുത്തിട്ടുണ്ട്. ചാറ്റുകൾ തിരിച്ചെടുക്കാൻ കഴിയാത്ത വിധം പൂർണമായി നശിപ്പിച്ചതിനു കൃത്യമായ തെളിവുകളുണ്ട് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്‌തു. ഒൻപതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ് ക്ലബ്ബിൽ നിന്നും വീട്ടിലേക്ക് മടങ്ങി.

ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത ചില വാട്‌സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള രേഖകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാൻ കഴിയാത്ത വിധം രേഖകൾ നശിപ്പിക്കാൻ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഫോണിൽ നിന്ന് വീണ്ടെടുക്കാനുള്ള ചില നിർണായക രേഖകൾ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഈ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

]]>
നടിയെ അക്രമിച്ച കേസ് : കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ https://malayalees.ch/kavya-madhavan-court/ Wed, 11 Aug 2021 08:41:28 +0000 https://malayalees.ch/?p=47969 കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രോസിക്യൂഷൻ്റെ ക്രോസ് വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. കേസിൽ കാവ്യാ മാധവൻ 34-ാം സാക്ഷിയായിരുന്നു.

താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന വേദിയിൽ അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഈ പ്രശ്നങ്ങൾക്ക് സാക്ഷിയായിരുന്നു കാവ്യാ മാധവനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് കാവ്യയെ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചത്.

കേസിന്റെ വിചാരണ കുറച്ച് നാളത്തേക്ക് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ വിസ്താരം ആരംഭിച്ചപ്പോൾ കാവ്യാ മാധവൻ എത്തിയിരുന്നു. എന്നാൽ കാവ്യ നൽകിയ ചില മറുപടികളാണ് ഇപ്പോൾ താരത്തെ കൂറുമാറിയതായി പ്രഖ്യാപിക്കാൻ പ്രോസിക്യൂഷനെ പ്രേരിപ്പിച്ചത്. കാവ്യയെ ക്രോസ് വിസ്താരത്തിന് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്.

നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

കേസില് 300 ൽ അധികം സാക്ഷി കളുള്ളതിൽ 178 പേരുടെ വിസ്താരമാണിപ്പോൾ പൂർത്തിയാക്കിയിട്ടടുള്ളത്. വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതിയോട് ആറ് മാസം കൂടി സമയം കോടതി ആവശ്യപെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടി അക്രമത്തിനിരയാകുന്നത്. കേസിൽ കാവ്യാ മാധവന്റെ ഭർത്താവും നടനുമായ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

]]>