Kashmir – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Sep 2022 08:02:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kashmir – malayalees.ch https://malayalees.ch 32 32 ‘കശ്മീർ ജനത സ്നേഹത്തോടെയാണ് സ്വീകരിച്ചത്, കല്ലേറിൽ പരുക്കേറ്റുവെന്ന വാർത്ത തെറ്റ്’; ഇമ്രാൻ ഹാഷ്മി https://malayalees.ch/emraan-hashmi-reacts-to-reports-about-his-injury-from-kashmir/ Tue, 20 Sep 2022 08:02:40 +0000 https://malayalees.ch/?p=68345 കശ്മീരിൽ വച്ച് നടൻ ഇമ്രാൻ ഹാഷ്മിയ്ക്ക് നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. തനിക്ക് നേരെ ആക്രമണമുണ്ടായെന്നത് തെറ്റായ വാർത്തയാണ്. കശ്മീർ ജനത തന്നെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത് എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ച് കല്ലേറുണ്ടായെന്നും നടന് പരുക്കേറ്റെന്നുമാണ് വാർത്തകൾ വന്നത്.

‘കശ്മീർ ജനത ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഊഷ്‌മളമായ വരവേൽപ്പായിരുന്നു. ശ്രീനഗറിലും പഹൽഗാമിലും ചിത്രീകരണത്തിനെത്താൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് നേരെ കല്ലേറുണ്ടായെന്ന വാർത്ത തെറ്റാണ്’, ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തു.

‘ഗ്രൗണ്ട് സീറോ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇമ്രാൻ ഹാഷ്മി കശ്മീരിലെത്തിയത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നടൻ സിനിമയിൽ എത്തുന്നത്.

]]>
നാടിന്റെ നന്മയ്ക്കായി വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജലീല്‍; നടപടി സിപിഐഎം നിര്‍ദേശപ്രകാരം https://malayalees.ch/k-t-jaleel-withdraws-controversial-facebook-post-on-kashmir/ Sat, 13 Aug 2022 12:39:41 +0000 https://malayalees.ch/?p=66393 ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കശ്മീരുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം പിന്‍വലിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞു.

സിപിഐഎം നിര്‍ദേശിച്ച പ്രകാരമാണ് ജലീല്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. വിവാദ പോസ്റ്റില്‍ ജലീല്‍ രാവിലെ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം.

ജലീലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം (ആസാദി കാ അമൃത് മഹോല്‍സവ്) നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.

നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.

ജയ് ഹിന്ദ്.

]]>
ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ https://malayalees.ch/azad-kashmir-reference-kt-jaleel-with-explanation/ Sat, 13 Aug 2022 04:40:19 +0000 https://malayalees.ch/?p=66362 വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ രം​ഗത്ത്. ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കശ്മീരിനെപ്പറ്റിയുള്ള ഇന്നത്തെ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനൊടുവിൽ വാൽക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാ​ദങ്ങളോടുള്ള പ്രതികരണം അറിയിച്ചത്.

ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാനാണ് നീക്കം. കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയർന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കൊപ്പം ജലീലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നീക്കം. ജലീലിന്റെ മുന്‍ സിമി ബന്ധമുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ ആക്രമിക്കുന്നത്.

പ്രതിപക്ഷനേതാവിന്റേതുള്‍പ്പടെ യു.ഡി.എഫ് നേതാക്കളുടെ കൂടുതല്‍ പ്രതികരണങ്ങള്‍ ഇന്നുണ്ടായേക്കും. വിഷയത്തില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. ജലീലിന്റെ പരാമര്‍ശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാശ്മീരിൻ്റെ ശക്തിയും ദൗർബല്യവും അതിൻ്റെ സൗന്ദര്യമാണ്. കശ്മീരിൻ്റെ അനുഗ്രഹവും ശാപവും അതിൻ്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കാശ്മീരിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറിൽ നിന്ന് 96 കിലോമീറ്റർ യാത്ര ചെയ്താണ് 11.30 ന് പഹൽഗാമിലെത്തിയത്. ‘പഹൽ’ എന്ന വാക്കിൻ്റെ അർത്ഥം ആട്ടിടയൻ എന്നാണ്. ‘ഗാം’ എന്നാൽ ഗ്രാമമെന്നും. “ഇടയഗ്രാമ”ത്തിൽ ഞങ്ങൾ അധികവും കണ്ടത് പക്ഷെ, കുതിരകളെയാണ്. വിനോദ സഞ്ചാരികൾ കുതിര സവാരിക്ക് തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്.

അനന്ത് നാഗ് ജില്ലയിലാണ് പഹൽഗാം സ്ഥിതിചെയ്യുന്നത്. കശ്മീരിലെ അത്യാകർഷണീയ ടൂറിസ്റ്റ് കേന്ദ്രമാണിവിടം. താഴ്വാരങ്ങളുടെ പട്ടണവും കൂടിയാണിത്. ആകാശത്തോളം ഉയർന്ന് നിൽക്കുന്ന മല നിരകളിൽ നിന്ന് ഉറവപൊട്ടി പാലാഴി തീർത്തൊഴുകുന്ന ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം നീണ്ടു നിവർന്ന് നിൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലാണീ പട്ടണം. എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാാമിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ചന്ദൻ വാരിയിൽ നിന്നാണ്.

ജമ്മു കശ്മീരിൽ ഒരു ഗുഹയിൽ സ്ഥാപിതമായ ഹൈന്ദവ ദേവാലയമാണ് അമർനാഥ് ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ വടക്കുകിഴക്കു ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് ലോക പ്രശസ്തമായ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് ഹൈന്ദവ വിശ്വാസികൾ ഇതിനെ വിളിക്കുന്നത്. ഗുഹയിൽ ജലം ഇറ്റുവീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ പരിണമിച്ചുവെന്നാണ് ഐതിഹ്യം. വേനൽക്കാലത്ത് മഞ്ഞുരുകി ശിവലിംഗം അപ്രത്യക്ഷമാകും. 400 വർഷം മുമ്പാണ് ഈ ഗുഹയും ഹിമ ലിംഗവും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ആരാധനയും തുടങ്ങി.

അമർനാഥ് ക്ഷേത്രത്തിൽ എത്തിപ്പെടുക എളുപ്പമല്ല. ജീവൻ പണയപ്പെടുത്തി വേണം ഹിമലിംഗ ദർശനത്തിനുള്ള യാത്ര. മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും പതിവാണ്. വിശ്വാസം ആഴത്തിൽ വേരൂന്നിയവർക്കേ ഗുഹാക്ഷേത്ര സന്ദർശനം സാദ്ധ്യമാകൂ. എൺപതാം വയസ്സിൽ അവർനാഥ് യാത്ര നടത്തിയ എടപ്പാൾ സ്വദേശി കുട്ടികൃഷ്ണൻ നായരെ എനിക്ക് നേരിട്ടറിയാം. ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിൻ്റെ നൂറ്റി ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.

പഹൽഗാമിൽ നിന്ന് മടങ്ങവെ “ആകാംക്ഷയുടെ താഴ്വരയിലും”(ബേതാ വാലി) ഒരോട്ടപ്രദക്ഷിണം നടത്തി. പർവ്വതങ്ങളുടെ മടിത്തട്ടിലാണ് ‘ബേതാ വാലി’ പണിതിരിക്കുന്നത്. മലമുകളിലെ ഇട തൂർന്ന കാടുകളിലേക്ക് വേണ്ടവർക്ക് പോകാം. കുതിരപ്പുറത്ത് നദി മുറിച്ചു കടക്കാം. താഴ്വാരത്തിലൂടെ ഒഴുകുന്ന അരുവിയിലിറങ്ങി ഉല്ലസിക്കാം. അരമണിക്കൂർ കൊണ്ട് എല്ലാം കണ്ടെന്ന് വരുത്തി ശ്രീനഗറിലേക്ക് മടങ്ങി. യാത്രക്കിടെ ഒരാപ്പിൾ തോട്ടത്തിലും കയറി. രണ്ട് മണിക്കൂർ മുമ്പ് പറിച്ചെടുത്ത ജീവൻ തുടിക്കുന്ന ആപ്പിൾ കഴിച്ചു.

മിനിവാനിൽ കയറുന്നതിന് തൊട്ടു മുമ്പ് രണ്ടരയേക്കർ ആപ്പിൾ തോട്ടം പരിപാലിക്കുന്ന ഊർജ്ജസ്വലയായ സഹോദരി എവിടെ നിന്നാണെന്ന് ചോദിച്ചു. കേരളത്തിൽ നിന്നാണെന്ന് ഞാൻ മറുപടി നൽകി. ഷക്കീലാ ഭട്ടിന് ആവേശം വർധിച്ചു. തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നിട്ടുണ്ടെന്ന് അവർ മൊഴിഞ്ഞു. ‘ട്രേഡ് യൂണിയന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോ?’ ഞാൻ തിരക്കി. നിറഞ്ഞ ചിരിയോടെ ‘സി.പി.ഐ (എം)’ എന്ന് ബട്ട് മറുപടി പറഞ്ഞു. ഞങ്ങളും സി.പി.ഐ (എം) കാരാണെന്നറിഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം അനൽപ്പമാണ്.

ചെയർമാൻ എ.സി മൊയ്തീനും ഞങ്ങളുടെ സംഭാഷണത്തിൽ പങ്ക് ചേർന്നു. മുഹമ്മദ് തരിഗാമി എം.എൽ.എയെ അടുത്ത പരിചയമാണെന്നും അവർ പറഞ്ഞു. “കോംറേഡ്” എന്നു വിളിച്ച് ആഹ്ളാദത്തോടെ അവരും സഹോദരിയും മക്കളും ഗുഡ്ബൈ പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.വൈകുന്നേരം ഏഴരയോടെ ശ്രീനഗറിലെ എം.എൽ.എ ക്വോർട്ടേഴ്സിലെ താമസ സ്ഥലത്തെത്തി. നീണ്ട യാത്ര കഴിഞ്ഞ് എല്ലാവരും ക്ഷീണിച്ചിരുന്നു. ലൈസൺ ഓഫീസർ സജാതിനെയും കൂട്ടി ചരിത്ര പ്രസിദ്ധമായ “ഹസ്റത്ത് ബാൽ” പള്ളിയിലേക്ക് പുറപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബിയുടെ തിരുശേഷിപ്പെന്ന് കരുതപ്പെടുന്ന “വിശുദ്ധ കേശം” സൂക്ഷിക്കുന്ന പ്രമുഖ കേന്ദ്രമാണ് ശ്രീനഗറിലെ ‘ഹസ്‌റത്ത് ബാല്‍’ മസ്ജിദ്.

ഹസ്‌റത് എന്നാൽ ആദരണീയം എന്നാണ് ഉർദു ഭാഷയിൽ അർത്ഥം. ‘ബാല്‍’ എന്നാൽ കേശമെന്നും. അങ്ങിനെയാണ് പ്രസ്തുത കേന്ദ്രം ഹസ്റത്ത് ബാലായത്.”ആസാറെ ശരീഫ് ” (തിരുശേഷിപ്പ്), “അല്‍ മദീനത്തുസ്സാനിയ” (രണ്ടാം മദീന) എന്നീ പേരുകളിലും ഹസ്റത്ത്ബാൽ അറിയപ്പെടുന്നു. ഈ മസ്ജിദ് നര്‍മിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായ സ്വാദിഖ് ഖാന്‍ 1623 ല്‍ ഭംഗിയുള്ള പൂന്തോട്ടവും നടുവില്‍ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു.

1634ല്‍ ഇവിടം സന്ദര്‍ശിച്ച ഷാജഹാന്‍ ചക്രവര്‍ത്തി വിശ്രമ കേന്ദ്രത്തിൻ്റെ സൗകുമാര്യം കണ്ട് അത് മസ്ജിദാക്കി മാറ്റി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയത്. 1635 ല്‍ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ലയാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറിയെന്നാണ് പരമ്പരാഗത വിശ്വാസം.

ഔറംഗസീബിന്റെ കാലത്ത് കാശ്മീരില്‍ എത്തിയ തിരുകേശം ആദ്യം സൂക്ഷിച്ചത് നഗരത്തിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ “നഖ്ശബന്ത് സാഹിബ്” ദര്‍ഗയിലാണ്. തിരുശേഷിപ്പ് കാണാന്‍ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടം കഴിയാതെ വന്നു. ലാല്‍ തടാകത്തിനു സമീപം ഷാജഹാന്‍ പണികഴിപ്പിച്ച വിശാലമായ വിശ്രമ കേന്ദ്രത്തിലേക്ക് തിരുകേശം മാറ്റാന്‍ ഔറംഗസീബ് നിര്‍ദേശിച്ചു. വെള്ള മാർബിളിൽ പണിത ഹസ്റത്ത് ബാൽ മസ്ജിദ് അങ്ങിനെ ലോക ശ്രദ്ധ നേടി. 1980 ൽ അന്നത്തെ കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാല്‍ ഇന്നു കാണും വിധം പുതുക്കിപ്പണിതു.

കശ്മീരിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുകേശ പ്രദര്‍ശനം. 1963 ഡിസംബറില്‍ തിരുകേശം അപ്രത്യക്ഷമായത്രെ. വാർത്ത നാട്ടിൽ കാട്ടുതീ പോലെ പരന്നു. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു സമര സമിതി രൂപീകരിക്കപ്പെട്ടു. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമെന്ന് വന്നു. പന്തിയല്ലെന്നു കണ്ട

പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്‌റു പ്രശ്നത്തിൽ ഇടപെട്ടു. 1963 ഡിസംബര്‍ 31 ന് അദ്ദേഹം രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു. എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് നഹ്റു രാജ്യത്തിന് ഉറപ്പ് നൽകി. അതോടെ ജനം ശാന്തമായി. നിയമപാലകരുടെ ശക്തമായ തിരച്ചിലിനൊടുവില്‍ 1964 ജനുവരി നാലിന് കാണാതായ തിരുകേശം കണ്ടെത്തി. ബന്ധപ്പെട്ടവർ ആധികാരികത സ്ഥിരീകരിച്ചു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തിരുകേശം ”ഹസ്‌റത് ബാല്‍” മസ്ജിദില്‍ തിരിച്ചെത്തിച്ചു. ഹസ്റത്ത് ബാൽ പള്ളിയിൽ തിരുകേശം വലിയ അടച്ചുറപ്പിൽ മുകൾ ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു പ്രദേശവാസി ചോദ്യത്തിനുത്തരമായി പറഞ്ഞു. രാപ്പകൽ ഭേദമില്ലാതെ സജീവമാണ് ഹസ്റത്ത് ബാൽ മസ്ജിദ്.

വാൽക്കഷ്ണം: ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കാശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം.

]]>
കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ്: യാസിന്‍ മാലിക്കിന് ജീവപര്യന്തം https://malayalees.ch/%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%82%e0%b4%97/ Thu, 26 May 2022 04:26:02 +0000 https://malayalees.ch/?p=62424 കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിനതടവ്. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 10,000 രൂപ പിഴയും വിധിച്ചു. യുഎപിഎ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കശ്മീർ വിഘടനവാദി നേതാവിനെതിരെ തെളിഞ്ഞത്. നേരത്തെ യാസിൻ മാലിക് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.

ഭീകരവാദ ഫണ്ടിംഗ് കേസില്‍ ശിക്ഷിക്കപ്പെട്ട കശ്മീരി നേതാവ് യാസിന്‍ മാലിക്കിനെതിരായ കുറ്റപത്രത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ലെറ്റര്‍ഹെഡിന്റെ പകര്‍പ്പ് ഇയാളുടെ വീട്ടുപരിസരത്ത് നിന്ന് പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ‘ആ ലെറ്റര്‍ഹെഡില്‍, തീവ്രവാദ സംഘടനകളായ എച്ച്എം, ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് താഴ്‌വരയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ പിന്തുണച്ച ആളുകള്‍, ഈ ഗെയിമിന്റെ സംഘാടകരില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറാനും സ്വാതന്ത്ര്യ സമരത്തോട് കൂറ് കാണിക്കാനും സംയുക്തമായി മുന്നറിയിപ്പ് നല്‍കി,’ അന്വേഷണം. ഏജന്‍സി പ്രസ്താവിച്ചു.

ജമ്മു കാശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളിലും അട്ടിമറി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയായ ജമ്മു & കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെകെഎല്‍എഫ്) തലവനാണ് മുഹമ്മദ് യാസിന്‍ മാലിക്ക്. ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായി, 2019 ഏപ്രില്‍ 10ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

]]>
ദേശവിരുദ്ധ പോസ്റ്റ് : ‘ദി കശ്മീർ വാല’ എഡിറ്റർ അറസ്റ്റിൽ https://malayalees.ch/kashmir-editor-arrested-for-anti-national-online-post/ Sat, 05 Feb 2022 08:46:06 +0000 https://malayalees.ch/?p=56544 സമൂഹ മാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് കശ്മീരിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ‘ദി കശ്മീർ വാല’ എന്ന ഓൺലൈൻ പോർട്ടലിന്റെ എഡിറ്റർ ഫഹദ് ഷായാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. തീവ്രവാദ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും നിയമപാലന സംവിധാനത്തിന് തടസ്സം വരുത്തുന്ന തരത്തിൽ സാധാരണ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഫഹദ് ഷായുടെ പോസ്റ്റുകളെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ” അന്വേഷണം പുരോഗമിക്കവേ ഫഹദ് ഷാ എന്ന് പേരുള്ളയാളെ അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോൾ പൊലീസ് റിമാൻഡിലാണ്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്” – പൊലീസ് പറഞ്ഞു.

” സത്യത്തിന് വേണ്ടി എഴുന്നേറ്റ് നിൽക്കുകയെന്നത് ദേശവിരുദ്ധമായിരിക്കുകയാണ്. അസഹിഷ്ണുത നിറഞ്ഞതും ഏകാധിപത്യപരവുമായ ഭരണകൂടങ്ങൾക്ക് നേരെ കണ്ണാടി തിരിക്കുന്നതും ദേശവിരുദ്ധമാണ്. ഫഹദ് മാധ്യമപ്രവർത്തനം സ്വയം സംസാരിക്കുന്നതാണെന്നും അത് കേന്ദ്ര സർക്കാരിന് അരുചികരമായ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നതുമാണ്. എത്ര ഫഹദുമാരെ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാനാകും? ” – മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.

ക്രിമിനൽ ഉദ്ദേശ്യമുള്ള ഉള്ളടക്കമാണ് ‘ദി കശ്മീർ വാല’ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊലീസ് ആരോപിച്ചു.

]]>
ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു https://malayalees.ch/2-policemen-killed-in-terror-attack-in-kashmir-s-bandipora-district/ Sat, 11 Dec 2021 04:17:13 +0000 https://malayalees.ch/?p=53849 ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുല്‍ഷാന്‍ ചൗക്കില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

കശ്മീരിലെ കുടിയേറ്റ തൊഴിലാളികള്‍ക്കും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം താഴ്വരയില്‍ നടക്കുന്ന ആദ്യത്തെ വലിയ വലിയ ഭീകരാക്രമണമാണിത്.

വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ ജമ്മുകശ്മീര്‍ മുന്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുള്ള അനുശോചിച്ചു. സുരക്ഷാസേന പ്രദേശം വളഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

]]>
കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു https://malayalees.ch/five-terrorists-killed-in-kashmir/ Thu, 08 Jul 2021 07:45:54 +0000 https://malayalees.ch/?p=46545 കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. രണ്ടാഴ്ചയായി ഭീകരവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് സുരക്ഷയൊരുക്കുന്നത്.

പുഛല്‍ മേഖലയില്‍ വച്ച് രണ്ട് ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു. ഇവരുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. ഗുല്‍ഗാവിലെ സോദര്‍ മേഖലയില്‍ വച്ചാണ് രണ്ട് ഭീകരരെ വധിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയെ വധിച്ചത് അസ്ദ്വാരയില്‍ വച്ചാണ്. ഇയാള്‍ മുതിര്‍ന്ന നേതാവാണെന്നും വിവരം.

വ്യോമകേന്ദ്രത്തിലുണ്ടായ ആക്രമണത്തിന് ശേഷം കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിക്കുകയാണ്. നുഴഞ്ഞുകയറിയവരുടെ നേതൃത്വത്തില്‍ ഭീകരവാദി ക്യാമ്പുകള്‍ സജീവം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.

]]>
ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് 2,50,000 രൂപ https://malayalees.ch/over-rs250000-found-in-beggars-shelter-kashmir/ Thu, 03 Jun 2021 06:13:39 +0000 https://malayalees.ch/?p=45034 ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തത് 2,50,000 രൂപ. ജമ്മു കശ്മീരിലെ നൗഷേരയിലാണ് സംഭവം. ഭിക്ഷക്കാരിയെ അഭയകേന്ദ്രത്തിലാക്കിയ ശേഷം അവരുടെ താമസസ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് സന്നദ്ധപ്രവര്‍ത്തകര്‍ പണം കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ചുവെച്ച നിലയിലാണ് നോട്ടുകളും കറന്‍സികളും കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്‌ദേവ് സിങ് ശ്യാമളിന്റെ നിര്‍ദേശപ്രകാരം പൊലീസ് സ്ഥലത്തെത്തി. ഏറെ സമയമെടുത്താണ് നാണയങ്ങള്‍ അടങ്ങിയ വലിയ തുക സന്നദ്ധപ്രവര്‍ത്തകര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പണം ഷെല്‍ട്ടര്‍ ഹോമിലെത്തി സ്ത്രീക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി കൈമാറിയ സന്നദ്ധപ്രവര്‍ത്തകരുടെ സത്യസന്ധതയെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 30 വര്‍ഷത്തോളമായി പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയാണ് ഇവരെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ല. പ്രായമാവുമ്പോള്‍ തന്റെ ചിലവിന് വേണ്ടിയാണ് ഇവര്‍ പണം സൂക്ഷിച്ചുവെച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

]]>
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു https://malayalees.ch/terrorists-killed-in-encounter-in-anantnag/ Thu, 11 Mar 2021 12:11:21 +0000 https://malayalees.ch/?p=41398 ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ ആനന്ദ്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനന്ദ്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഓപ്പറേഷന്‍ പുരോഗമിക്കുന്നതായി പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

]]>
ചങ്ങരംകുളത്ത് നിന്നും അമ്പത് നാൾ കൊണ്ട് സൈക്കിളിൽ കശ്മീരിലെത്തി ഷഹീർ https://malayalees.ch/shaheer-travels-from-changaramkulam-to-lkashmir-in-50-days/ Wed, 10 Mar 2021 07:42:05 +0000 https://malayalees.ch/?p=41324 ഒ​ന്ന​ര മാ​സ​ത്തെ സൈ​ക്കി​ൾ യാ​ത്ര​ക്കൊ​ടു​വി​ൽ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹീ​ർ ക​ശ്മീ​രി​ലെ​ത്തി. ജ​ന്മ​നാ​ടാ​യ ച​ങ്ങ​രം​കു​ളം ഉ​ദി​ന്നു​പ​റ​മ്പി​ൽ നി​ന്ന്​ ആ​രം​ഭി​ച്ച യാ​ത്ര പ​ന്ത്ര​ണ്ടോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 4200 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി​യാ​ണ് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച യാ​ത്ര ശ്രീ​ന​ഗ​റി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ജ​നു​വ​രി 20 ന് ​ആ​രം​ഭി​ച്ച യാ​ത്ര അ​മ്പതാം ദി​വ​സ​മാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്. സൈക്കിളിൽ ഒറ്റക്ക് രാജ്യം ചുറ്റണമെന്നത് രണ്ടു വർഷം മുൻപത്തെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കാലം അതിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും കോവിഡ് പ്രതിസന്ധി യാത്ര അനിശ്ചിതത്വത്തിലാക്കിയെന്നും ഷഹീർ മീഡിയവണിനോട് പറഞ്ഞു. എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഷ​ഹീ​ർ ക​ശ്മീ​രി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ച​ത്

]]>