kashmir attack. – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Jun 2022 12:27:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kashmir attack. – malayalees.ch https://malayalees.ch 32 32 കാശ്മീർ കൊലപാതകം; അമിത് ഷാ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി https://malayalees.ch/amit-shah-meets-national-security-adviser-on-targeted-killings-in-kashmir/ Thu, 02 Jun 2022 12:27:27 +0000 https://malayalees.ch/?p=62804 ജമ്മു കശ്മീരിലെ കൊലപാതകങ്ങൾക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളും, നിലവിലെ സാഹചര്യവും ഇരുവരും ചർച്ച ചെയ്തു. നോര്‍ത്ത് ബ്ലോക്കില്‍വച്ചാണ് ഇരുവരും പരസ്പരം കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കേന്ദ്ര സഹമന്ത്രി, ഡോ ജിതേന്ദ്ര സിംഗ്, റോ മേധാവി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

രണ്ടു ദിവസം മുൻപ് അധ്യാപികയെ സ്കൂളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കുൽഗാമിൽ മറ്റൊരു സാധാരണക്കാരനെ ഇന്നു കൊലപ്പെടുത്തിയിരുന്നു. രാജസ്ഥാൻ സാദേശിയായ ബാങ്ക് മാനേജർ വിജയകുമാറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ മോഹൻപോറയിൽ ഇഡി ബാങ്കിൽ കയറിയാണ് ഭീകരൻ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇഡി ബാങ്ക് മാനേജറായി നാലു ദിവസം മുമ്പാണ് വിജയകുമാർ ജോലിക്ക് പ്രവേശിപിച്ചത്.

]]>