Kashmir Article 370 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Oct 2020 04:45:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kashmir Article 370 – malayalees.ch https://malayalees.ch 32 32 കശ്മീരിന്‍റെ പ്രത്യേക പതാക നിങ്ങൾ പുന:സ്ഥാപിക്കുന്നത് വരെ ഇന്ത്യൻ പതാക ഉയർത്തില്ല-മെഹബൂബ മുഫ്തി https://malayalees.ch/wont-raise-other-flag-till-jammu-kashmirs-flag-is-restored-mehbooba-mufthi/ Sat, 24 Oct 2020 04:45:27 +0000 https://malayalees.ch/?p=33808 ‘ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല’

ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി ല​ഭി​ച്ച അ​വ​കാ​ശ​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ജ​മ്മു–​ക​ശ്​​മീ​രി‍െൻറ പ്ര​ത്യേ​ക പ​ദവി റ​ദ്ദാ​ക്കു​ക ​വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്​​ത​തെന്ന് പി.ഡി പി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.

370ാം വ​കു​പ്പിന്‍റെ പു​നഃ​സ്ഥാ​പനം മാത്രമല്ല, ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് തന്റെ ലക്ഷ്യമെന്നും കശ്മീരിന്റെ പ്രത്യേക പതാക പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തുകയില്ലെന്നും മെഹബൂബ കൂട്ടിച്ചേർത്തു. 14 മാസത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിതയായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് മെഹബൂബ ഇക്കാര്യം പറഞ്ഞത്.

ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളും സംസ്ഥാന പതാകയും നി​ല​വി​ലി​ല്ലാ​ത്തി​ട​ത്തോ​ളം കാലം തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​വുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല- മെഹബൂബ മുഫ്തി പറഞ്ഞു.

2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാകയോടൊപ്പം ഉണ്ടായിരുന്ന ജമ്മു കശ്മീർ പതാക നീക്കം ചെയ്തിരുന്നു.

]]>
”പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരണം”- മോദി https://malayalees.ch/opposition-wants-to-bring-back-jk-special-status-pm-at-bihar-rally/ Fri, 23 Oct 2020 09:02:43 +0000 https://malayalees.ch/?p=33771 പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് മോദി. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ആർട്ടിക്കിൾ 370 റദ്ദാക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ഇവര്‍ ഭരണത്തിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നാണ് പറയുന്നതെന്നും മോദി പറഞ്ഞു.

‘ഇങ്ങനെയൊരു പരാമർശം നടത്തി ബീഹാറിൽ വോട്ട് ചോദിക്കാൻ അവർക്ക് ധൈര്യമുണ്ടെന്നോ? ഇത് ബീഹാറികൾക്കൊരു അപമാനമല്ലേ? രാജ്യത്തെ സംരക്ഷിക്കാൻ മക്കളെ അതിർത്തിയിൽ അയക്കുന്ന സംസ്ഥാനത്തിന് അപമാനമല്ലേ?’ മോദി പറഞ്ഞു.

നേരത്തെ യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ബി.ജെ.പി സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ രാമക്ഷേത്രത്തിൽ ദർശനത്തിന് കൊണ്ടുപോകുമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നു. പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരവാദികളെ കൊല്ലുകയും ചെയ്തുവെന്ന് യോ​ഗി നേരത്തെ ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രസംഗിച്ചിരുന്നു.

]]>