KASHI – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Dec 2021 12:20:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KASHI – malayalees.ch https://malayalees.ch 32 32 ‘ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നത്’; കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-on-pm-modis-kashi-visit/ Tue, 14 Dec 2021 12:20:21 +0000 https://malayalees.ch/?p=54006 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു . ലഖിംപൂര്‍ ഖേരി സംഭവം പാർലമെന്റിൽ ഉന്നയിക്കാൻ പോലും സർക്കാർ അനുവദിച്ചില്ല. കുത്തക വ്യവസായികളുടെ പിന്തുണയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും പാർലമെന്റ് മന്ദിരം കേവലം മ്യൂസിയമായി മാറുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്നലെയാണ് വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയത്. കാശിയെ തകർക്കാൻ ശ്രമിച്ചവരുടെ കാലം കഴിഞ്ഞുവെന്ന് മോദി പറഞ്ഞിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുടെ തീരവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ആദ്യഘട്ടം 339 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗംഗാ തീരത്തുനിന്ന് 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. വാരാണസി എംപി കൂടിയായ മോദി 2019 മാര്‍ച്ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

]]>
കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്നുകൊടുക്കും https://malayalees.ch/pm-inaugurate-kashidham-corridor-today/ Mon, 13 Dec 2021 08:33:20 +0000 https://malayalees.ch/?p=53914 കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്നുകൊടുക്കും. വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കാശിധാം ഇടനാഴി. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശത്തിനുശേഷം കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. ( pm inaugurate kashidham corridor today )

കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമാണത്തിന് 339 കോടി രൂപയാണ് ചെലവായത്.

ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽനിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രം സന്ദർശിച്ച ശേഷമാകും ഇടനാഴി ഉദ്ഘാടനത്തിനെത്തുക. വൈകീട്ട് ആറ് മണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30ന് വാരാണസി സ്വർവേദ് മഹാമന്ദിർ സന്ദർശിച്ചശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.

]]>