kasargod – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Aug 2023 05:06:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kasargod – malayalees.ch https://malayalees.ch 32 32 പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ https://malayalees.ch/boy-succumbs-to-death-in-car-crash-at-kumbala/ Wed, 30 Aug 2023 05:06:21 +0000 https://malayalees.ch/?p=86934 കാസർഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.(Boy succumbs to death in car crash at kumbala)

ഇന്നലെ തന്നെ കാസർഗോഡ് ഡിവൈഎസ്‌പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്‌ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്.

പൊലീസ് പിന്തുടർന്ന കാർ അപകടത്തില്‍പെട്ട് വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്‌. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.

മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടു.

പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്.

അമിത വേഗതയിലെത്തിയ കാർ മതിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്.

]]>
കാസർഗോഡ് പോക്‌സോ കേസ്; പ്രതിക്ക് 97 വർഷം കഠിന തടവ് https://malayalees.ch/kasargod-pocso-case-97-year-imprisonment/ Thu, 17 Aug 2023 13:34:57 +0000 https://malayalees.ch/?p=86340 കാസർഗോഡ് പോക്‌സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവ്. ഉദ്യാവർ സ്വദേശി സയ്യദ് മുഹമ്മദ് ബഷീറിനെയാണ് ശിക്ഷിച്ചത്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്.

2008 മുതലാണഅ കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2008 മുതൽ 2017 വരെ പല തവണയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 97 വർഷം കഠിന തടവിന് പുറമെ എട്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

]]>
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസ‍ര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് https://malayalees.ch/rain-alert-in-kerala-21/ Fri, 07 Jul 2023 11:27:58 +0000 https://malayalees.ch/?p=84020
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനാക്കാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടാണ്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെ കരുതിയിരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കണ്ണൂരിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെളളമിറങ്ങിയിട്ടില്ല. ഇരുനൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. പാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പതിനെട്ടുകാരനായി തെരച്ചിൽ തുടരുകയാണ്.

]]>
വ്യാജരേഖ വിവാദം: നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ https://malayalees.ch/k-vidya-seeks-anticipatory-bail-in-forgery-document-case/ Wed, 21 Jun 2023 04:18:58 +0000 https://malayalees.ch/?p=83049 അധ്യാപക നിയമനത്തിനായി വ്യാജരേഖ നൽകിയെന്ന വിഷയത്തിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യത്തിനുള്ള വഴി തേടി കെ. വിദ്യ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. 

ഇതിനിടെ, അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളെന്ന് കണ്ടെത്തി. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളീജിയറ്റ് സംഘം അട്ടപ്പാടി കോളജിലെത്തി വിദ്യ സമർപ്പിച്ച സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചത്. സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് കൊളീജിയറ്റ് സംഘം ഡയറക്ടർക്ക് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് ഉടൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനും നൽകും.

കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തിയിരുന്നു. ഒരു വർഷക്കാലം വിദ്യ കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും. മഹാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

]]>
കാസര്‍ഗോഡ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം https://malayalees.ch/two-died-in-accident-in-kasargod/ Fri, 31 Mar 2023 04:22:00 +0000 https://malayalees.ch/?p=78912 കാസര്‍ഗോഡ് ചെറുവത്തൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചായ്യോം സ്വദേശി ദീപക് ( 32 ), കണ്ണാടിപ്പാറ സ്വദേശി ശോഭിത്ത് ( 27 ) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മറ്റ് നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

]]>
റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് പി.കെ ഫൈസൽ https://malayalees.ch/savarkar-picture-in-dcc-republic-day-greeting/ Fri, 27 Jan 2023 04:35:10 +0000 https://malayalees.ch/?p=75098 റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം വന്നതിൽ വിശദീകരണവുമായി കാസർഗോഡ് ഡി സി സി പ്രസിഡന്റ് പി.കെ ഫൈസൽ. ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണ്. ഫേസ്ബുക്ക്‌ കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടൻ പോസ്റ്റ്‌ പിൻവലിച്ചുവെന്നും വിവാദമാക്കേണ്ട വിഷയമില്ലെന്നും പി.കെ ഫൈസൽ പ്രതികരിച്ചു.

ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിലാണ് സവർക്കർ ഉൾപ്പെട്ടത്. വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസി വിശദീകരണം നൽകുകയും ചെയ്തിരുന്നു.

]]>
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി കാസർഗോഡ് സ്വദേശിക്ക് ദാരുണാന്ത്യം https://malayalees.ch/elderly-man-dies-in-car-accident-kasaragod/ Thu, 19 Jan 2023 04:37:40 +0000 https://malayalees.ch/?p=74680 ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി വയോധികൻ മരിച്ചു. കാസർഗോഡ് പുല്ലൂർ സ്വദേശി വി. ഗംഗാധരനാണ് (65) മരിച്ചത്.
പുല്ലൂർ പാലത്തിന് സമീപത്താണ് സംഭവം. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു..

കോട്ടയം പാലായിൽ നടന്ന മറ്റൊരു അപകടത്തിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിലായി. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടൻ എന്ന യുവതിയെ പാലാ മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ച് നോർബർട്ടിന്‍റെ കാർ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്നേഹ റോഡിലേക്ക് തെറിച്ച് വീണെങ്കിലും നോർബർട്ട് കാർ നിർത്താൻ കൂട്ടാക്കിയില്ല. കൈയ്ക്ക് പൊട്ടലേറ്റ സ്നേഹ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

]]>
ഭക്ഷ്യവിഷബാധ മൂലമുണ്ടായ മരണം; അന്വേഷണ റിപ്പോർട്ട് ഉച്ചയോടെ ലഭിക്കും, കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ https://malayalees.ch/food-poisoning-death-food-safety-commissioner-responds/ Sat, 07 Jan 2023 07:51:51 +0000 https://malayalees.ch/?p=74114 കാസർഗോഡ് ഭക്ഷ്യ വിഷബാധ മൂലമുണ്ടായ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ വി ആർ വിനോദ് 24 നോട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഫുഡ് സാമ്പിളുകൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് ഉച്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോട്ടൽ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടുദിവസത്തിനകം രൂപീകരിക്കും. കാസർഗോഡ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. ഭക്ഷണത്തിൽ മായം കലർത്തിയ ശേഷം സ്ഥാപനം പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.

സംസ്ഥാനത്തെ നടുക്കി വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി ഡോ. സുൽഫി നൂഹ് രം​ഗത്തെത്തി. പാതി വെന്ത മാംസം കാരണം ഭക്ഷ്യവിഷബാധയുണ്ടാകാമെന്നും ഹോട്ടലിലെത്തുന്ന ഉപഭോക്താക്കൾ ധൃതി പിടിക്കാതെ ഭക്ഷണം മുഴുവൻ വേവാനുള്ള സമയം നൽകണമെന്നും ഡോ.സുൽഫി പറഞ്ഞു.

‘കേരളത്തിലുടനീളം ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനുള്ള പരിശോധനകൾ നടക്കണം. പാതിവെന്ത ഭക്ഷണം കഴിക്കുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഷവർമ പോലുള്ള ഭക്ഷണങ്ങളുടെ പലപ്പോഴും പുറം ഭാഗം മാത്രമാണ് വേവുന്നത്. കോഴിയിറച്ചി കുറഞ്ഞത് 20-30 മിനിറ്റ് വരെ വേവണം. ഭക്ഷണം പാകം ചെയ്ത് കഴിക്കുമ്പോൾ ധൃതി പിടിക്കാതെ, വേകാനുള്ള സമയം നൽകണം.’- ഡോ. സുൽഫി നൂഹ് പറഞ്ഞു.

]]>
കാസർഗോഡ് 19 കാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി https://malayalees.ch/kasargod-19-year-old-raped/ Wed, 21 Dec 2022 05:14:22 +0000 https://malayalees.ch/?p=73158 കാസർഗോഡ് സ്വദേശിനിയായ പത്തൊമ്പതുകാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി.

പരാതിയിൽ ഇടനിലക്കാരി ഉൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ യുവതിയുടെ കാമുകനും ഉൾപ്പെടും. കാസർഗോഡിന് പുറമെ മംഗളൂരു, തൃശൂർ എന്നിവടങ്ങളിൽ എത്തിച്ച് കൂടുതൽ പേർക്ക് മുന്നിൽ കാഴ്ച്ചവച്ചതായി യുവതി മൊഴി നൽകി.

]]>
കാസർഗോഡ് ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് 450 ലേറെ പോക്‌സോ കേസുകൾ https://malayalees.ch/kasargod-450-pocso-case-awaits-trial/ Sat, 17 Dec 2022 04:05:01 +0000 https://malayalees.ch/?p=72958 കാസർഗോഡ് ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് നാന്നൂറ്റി അമ്പതിലധികം പോക്‌സോ കേസുകൾ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി നൽകണമെന്ന നിയമം നിലനിൽക്കെയാണ് ഈ ദുരവസ്ഥ. 

2016 മുതലുള്ള 455 കേസുകളാണ് ജില്ലയിൽ ഇപ്പോഴും നീതി കാത്തിരിക്കുന്നത്. കാസർഗോട്ടെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, കാഞ്ഞങ്ങാട് അതിവേഗ കോടതി എന്നിവയാണ് പോക്‌സോ കേസുകൾ പരിഗണിക്കുന്നതിനായി ജില്ലയിലുണ്ടായിരുന്നത്. കാസർഗോഡ് കോടതിയിൽ 306 ഉം കാഞ്ഞങ്ങാട് അതിവേഗ കോടതിയിൽ 149 കേസുകളുമാണ് വിചാരണയും, വിധിയും കാത്തിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച്ച, ജഡ്ജിമാരുടെ അടിക്കിടെയുള്ള സ്ഥലമാറ്റം, കുടുംബത്തിലുള്ള സമ്മർദ്ദം, കൊവിഡ് പ്രതിസന്ധി ഉൾപ്പടെ പല കാരണങ്ങളാലാണ് ജില്ലയിലെ കേസുകളിലെ വിചാരണ അനിശ്ചിതമായി നീളുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് കാസർഗോട്ട് ഈ വർഷം ഒക്ടോബറിൽ പ്രത്യേക പോക്‌സോ കോടതി കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ നിലവിലുള്ള കേസുകളിൽ വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

]]>