Kasaragod – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Jun 2023 06:56:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kasaragod – malayalees.ch https://malayalees.ch 32 32 മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി https://malayalees.ch/man-climb-on-a-mobile-tower-in-kasaragod/ Fri, 30 Jun 2023 05:03:07 +0000 https://malayalees.ch/?p=83545 കാസർഗോഡ് മൊബൈൽ ടവറിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. പഴയ ബസ് സ്റ്റാൻഡിന് സമീപം രാത്രി ഏഴോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഒരുമണിക്കൂറോളം പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിച്ചതിനെ തുടർന്ന് യുവാവ് തനിയെ താഴെയിറങ്ങി. അതേസമയം ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.

]]>
2750 ഡിറ്റെനേറ്ററുകൾ, 3 പെട്ടി ജലാറ്റിൻ സ്റ്റിക്കുകൾ; കാസർഗോഡ് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി https://malayalees.ch/large-quantity-of-explosives-seized-in-kasaragod/ Wed, 31 May 2023 04:20:55 +0000 https://malayalees.ch/?p=82000 കാസർഗോഡ് കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് 2750 ഡിറ്റെനേറ്ററുകളും, 13 പെട്ടികളിലായി സൂക്ഷിച്ച ജലാറ്റിൻ സ്റ്റിക്കുകളും പിടികൂടിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 

പിടിയിലായ മുസ്തഫയ്ക്ക് ലഹരി ഇടപാട് സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച വിവരം. ഇതേ തുടർന്നാണ് ഇയാളുടെ വീട്ടിൽ എക്സൈസ് പ്രത്യേക സംഘം പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ കണ്ടെത്തിയതാവട്ടെ സ്ഫോടക വസ്തുകളുടെ വൻ ശേഖരവും. വീടിന് പുറമെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിലും സ്ഫോടക വസ്തുകൾ സൂക്ഷിച്ചിരുന്നു.

കസ്റ്റഡിയിൽ എടുക്കുന്നതിനിടെ മുസ്തഫ കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചത് അൽപ്പസമയം പരിഭ്രാന്തിയുണ്ടാക്കി. അതേസമയം പ്രതിയെയും പിടികൂടിയ സ്ഫോടക വസ്തുകളും എക്സൈസ് സംഘം പൊലീസിന് കൈമാറിയിട്ടുണ്ട്. കേസിൽ ആദൂർ പൊലീസായിരിക്കും തുടരന്വേഷണം നടത്തുക. പ്രതിയുടെ മുൻകാല പശ്ചാത്തലം ഉൾപ്പടെ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം .

]]>
കാസർഗോഡ് ഭക്ഷ്യവിഷബാധ; സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട് https://malayalees.ch/kasaragod-food-poisoning-hospital/ Mon, 09 Jan 2023 04:39:22 +0000 https://malayalees.ch/?p=74156 കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്. പെൺകുട്ടി ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിത്സ തേടിയിട്ടും ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ല. ഈ ഒന്നാം തീയതിയും ഈ അഞ്ചാം തീയതിയുമാണ് ചികിത്സ തേടിയത്.

ജനുവരി ഒന്നിനാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യമായി ഈ സ്ത്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് അഞ്ചാം തീയതിയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വാഭാവികമായും ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടുന്ന ഘട്ടത്തിൽ ഒരു നടപടിക്രമം എന്ന നിലയിൽ അത് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതുണ്ട്. അതൊരു കീഴ്‌വഴക്കത്തിൻ്റെ ഭാഗമാണ്. എന്നാൽ. ആ തരത്തിൽ ഇത് കൃത്യമായി ആരോഗ്യവകുപ്പിനെ സ്വകാര്യ ആശുപത്രി അറിയിച്ചിട്ടില്ല എന്നതാണ് ഇതിൽ വീഴ്ചയായി ആ ചൂണ്ടിക്കാട്ടുന്നത്. രണ്ട് തവണയും ആശുപത്രി ഇത് ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇൻ്റലിജൻസ് വിഭാഗം ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.

]]>
കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ https://malayalees.ch/mdma-seized-kasaragod/ Wed, 28 Dec 2022 04:05:17 +0000 https://malayalees.ch/?p=73521 കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ്‌ മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.

]]>
കാസർഗോഡ് കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു https://malayalees.ch/mother-daughter-die-in-road-accident-kasaragod/ Mon, 12 Dec 2022 13:39:26 +0000 https://malayalees.ch/?p=72720 കാസർഗോഡ് പരപ്പയിൽ കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കർണാടക ഗാളിമുഖ സ്വദേശികളായ ഷാഹിന(28), ഷെസ (3) എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരം. പരുക്കേറ്റവരെ മംഗളൂരുവിലേക്ക് മാറ്റി.

]]>
തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം https://malayalees.ch/young-man-was-found-dead-near-his-house-in-thrikaripur/ Mon, 05 Dec 2022 11:05:06 +0000 https://malayalees.ch/?p=72354 കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

]]>
കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട https://malayalees.ch/spirit-seized-kasaragod-mancheswar/ Fri, 29 Jul 2022 04:24:06 +0000 https://malayalees.ch/?p=65581 കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക അതിർത്തിയിൽ നിന്ന് സ്‌പിരിറ്റ് പിടികൂടിയത്.

]]>
കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി https://malayalees.ch/kasaragod-200-kg-bad-fish/ Sat, 07 May 2022 04:22:38 +0000 https://malayalees.ch/?p=61416 കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. എട്ട് ബോക്‌സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് ജില്ലയിൽ പുരോഗമിക്കുന്നത്.

]]>
സെമി – ഹൈസ്പീഡ് റെയിൽ; മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം https://malayalees.ch/thiruvananthapuram-kasaragod-semi-speed/ Wed, 15 Sep 2021 03:59:07 +0000 https://malayalees.ch/?p=49580 തിരുവനന്തപുരം-കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയ ഹരിത ട്രൈബ്യൂണലിൽ ആണ് കേന്ദ്രം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്. ( thiruvananthapuram kasaragod semi speed )

പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് കേരളത്തിന്റെ സെമി – ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് മുൻകൂറായി പരിസ്ഥിതി അനുമതി വേണ്ടെന്നും കേന്ദ്രം പറയുന്നു. ചെന്നൈ ബെഞ്ചിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കുന്നത് 2019 ലാണ്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ ലൈനുകളാണ് തിരുവനന്തപുരം- കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന്റെ ഭാ​ഗമായി നിര്‍മിക്കുന്നത്. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചുവേളിയില്‍ നിന്ന് കാസര്‍ഗോഡ് വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദിഷ്ട റെയില്‍ ഇടനാഴി നിര്‍മിക്കുന്നത്.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

കഴിഞ്ഞ വർഷം റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയായിരുന്നു. ആകാശമാര്‍ഗം നടത്തിയ സര്‍വേ ജനവാസ മേഖലകള്‍ പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള അലൈന്‍മെന്റാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ജിയോനാ കമ്പനിയാണ് സര്‍വേ നടത്തിയത്. അറുപത്തിയാറായിരത്തി എഴുപത്തിയൊമ്പത് കോടിയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരളാ റെയില്‍ വികസന കോര്‍പറേഷനാണ് നിര്‍മാണ ചുമതല.

11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തും. തിരുവനന്തപുരം മുതല്‍ തിരുനാവായ വരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് പാത കടന്നുപോകുക. തിരുനാവായ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായും നഗരങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം ഒഴിവാക്കാന്‍ ആകാശ റെയില്‍പാത നിര്‍മിക്കും. 150 മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാകും ട്രെയിന്‍ സഞ്ചരിക്കുക. 2024 ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

]]>
കോവിഡ് വര്‍ദ്ധിക്കുമ്പോഴും കാസര്‍കോട് മതിയായ ചികിത്സാ സൗകര്യങ്ങളില്ല https://malayalees.ch/kasargod-does-not-have-adequate-medical-facilities-despite-the-increase-in-covid-cases-news/ Tue, 22 Sep 2020 05:00:21 +0000 https://malayalees.ch/?p=32147 കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല.

കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിക്കുമ്പോഴും ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച മെഡിക്കൽ കോളജിൽ ഉള്ളത് എഫ്.എൽ.ടി സി സംവിധാനം മാത്രം. ടാറ്റാ സ്ഥാപിച്ച കോവിഡ് ആശുപത്രിയും ഉദ്ഘാടനം ചെയ്തതല്ലാതെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

ജില്ലയിൽ ദിവസവും ശരാശരി 150 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവരിൽ ഏറെയും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ള സി കാറ്റഗറിയിൽ പെട്ടവരാണ്. ഈ രോഗികൾക്ക് ആവശ്യമായ വിദഗ്ധ ചികിത്സക്ക് ജില്ലയിൽ സൗകര്യങ്ങളില്ല. കാസർകോട് മെഡിക്കൽ കോളജിൽ കോവിഡ് ആശുപത്രി തുടങ്ങിയെങ്കിലും വെൻ്റിലേറ്റർ- ഐസിയു കെയർ ഉൾപ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളും ഇനിയും ഏർപ്പെടുത്തിയില്ല. ഇത് കാരണം ഇവിടെ തീവ്രരോഗികളെ ചികിത്സിക്കാനാവുന്നില്ല.

200 ബെഡ് ഒരുക്കിയെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 50ൽ താഴെ രോഗികളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളു. ഇവിടെ ആവശ്യത്തിന് ഡോക്ടർമാരും മറ്റു ജീവനക്കാരുമില്ല. മെഡിക്കൽ കോളജിൽ താത്കാലികമായി വിവിധ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാരെ നിയമിച്ചിരുന്നു. ഇവരിൽ 22 ഡോക്ടർമാരെ ജോലി ക്രമീകരണത്തിൻ്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റികൊണ്ട് ഉത്തരവിറങ്ങി. കൂടാതെ ജില്ലയ്ക്ക് അനുവദിച്ച സ്ഥിരം ഡോക്ടർമാരുടെ എണ്ണവും വെട്ടിക്കുറച്ചു.

ജില്ലക്ക് 39 പി.എസ്.സി നിയമനമാണ് അനുവദിച്ചിരുന്നത്. എന്നാൽ അത് 15ആയി ചുരുക്കി ഉത്തരവിറങ്ങി. ഇതിൽ 3 പേര് മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. ജില്ലയിൽ നിലവിൽ തന്നെ 60ൽ ഏറെ ഡോക്ടർമാരുടെ ഒഴിവുണ്ട്. ഇതിന് പുറമെ അനുവദിച്ച പോസ്റ്റും കൂടി പിൻവലിക്കുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖല താറുമാറാവും.

]]>