karyavattom greenfield stadium – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 11:03:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karyavattom greenfield stadium – malayalees.ch https://malayalees.ch 32 32 ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും https://malayalees.ch/odi-world-cup-stadium-thiruvananthapuram/ Fri, 05 May 2023 11:03:11 +0000 https://malayalees.ch/?p=80778 ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം.

സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാകിസ്താൻ ബെംഗളൂരുവിലും ചെന്നൈയിലുമാവും അധികം മത്സരങ്ങളും കളിക്കുക. കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാവും ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ. ബംഗ്ലാ ആരാധകർക്ക് വേഗം എത്താനാണ് ഈ തീരുമാനം.

]]>
സിസിഎല്ലിൽ കേരള സ്‌ട്രൈക്കേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി https://malayalees.ch/kerala-strikers-third-consecutive-loss-in-ccl/ Mon, 06 Mar 2023 04:31:20 +0000 https://malayalees.ch/?p=77435 സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്വന്തം കാണികൾക്ക് മുന്നിൽ മുംബൈ ഹീറോസിനെതിരെ 7 റൺസിനായിരുന്നു കേരളത്തിന്റെ പരാജയം. 113 റൺസ് പിന്തുടർന്ന കേരളത്തിൻ്റെ പോരാട്ടം 105 ൽ അവസാനിച്ചു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസിന്റെ ഭാഗ്യം ആദ്യം മുംബൈയ്ക്ക് ഒപ്പം നിന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ ഹീറോസ് ആദ്യ ഇന്നിംഗ്സിൽ 10 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു. 18 പന്തില്‍ 41 റണ്‍സ ടെുത്ത സഖിബ് സലീം, പുറത്താകാതെ 13 പന്തില്‍ 25 റണ്‍സെടുത്ത അപൂര്‍വ ലഖിയ എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

കേരള സ്‌ട്രേക്കേഴ്‌സിനായി ആന്റണി പെപെ രണ്ട് വിക്കറ്റും, സൈജു കുറിപ്പ്, വിവേക് ഗോപന്‍, വിനു മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ സൈജു കുറുപ്പിനെ സാക്ഷിയാക്കി വിവേക് ഗോപന്റെ ഒറ്റയാൾ പോരാട്ടം. വിവേക് ഗോപൻ 25 പന്തില്‍ നിന്ന് 63 റണ്‍സെടുത്തു. കേരളത്തിൻ്റെ ഒന്നാമിനിംഗ്സ് 107 ൽ അവസാനിച്ചു.

9 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ മുംബൈ 103 റൺസെടുത്തു. 113 റൺസിന്റെ വിജയലക്ഷ്യമായി ഇറങ്ങിയ കേരളം അവസാന ഓവർ വരെ പൊരുതിയാണ് പോരാട്ടം അവസാനിപ്പിച്ചത്. തോൽവിയോടെ കേരള സ്ട്രൈക്കേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായി.

]]>
india – srilanka | കോലിക്കും ഗില്ലിനും സെഞ്ചുറി; പിന്നാലെ റെക്കോർഡും https://malayalees.ch/centuries-for-kohli-and-gill/ Mon, 16 Jan 2023 04:21:38 +0000 https://malayalees.ch/?p=74523 ശ്രീലങ്കയ്‌ക്കെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 44 ഓവര്‍ പിന്നിടുമ്പോൾ പൂര്‍ത്തകരിച്ചപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ 313 റണ്‍സ് നേടിയിട്ടുണ്ട്.

പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ കോലി ശ്രേയസ് അയ്യര്‍ക്കൊപ്പം നിലവില്‍ ക്രീസില്‍ തുടരുന്നുണ്ട്.

89 പന്തില്‍ നിന്ന് തന്റെ രണ്ടാം സെഞ്ചുറി തികച്ച ഓപ്പണർ ഗില്ലിനെ 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത പുറത്താക്കുകയായുരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയുമാണ് ഇന്ത്യക്ക് നഷ്‌ടമായി.

ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയംതേടി ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.

]]>
300ന് മുകളിൽ റൺസിന് ഒരു ടീ ഏകദിനത്തിൽ വിജയിക്കുന്നത് ചരിത്രത്തിൽ ആദ്യം; ശ്രീലങ്കയെ 317 റണ്‍സിന് തകർത്ത് ഇന്ത്യ https://malayalees.ch/kohlis-166-helps-india-crush-sri-lanka-by-record-317-runs/ Mon, 16 Jan 2023 04:19:55 +0000 https://malayalees.ch/?p=74520 കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ഐതിഹാസികം വിജയം. ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തുവിട്ടത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയമാണ് ലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 22-ാം ഓവറില്‍ 73 റൺസിന് അവസാനിക്കുകയായിരുന്നു. 

ഏകദിനത്തിൽ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. ലങ്കന്‍ ബാറ്റ്സ്മാൻമാർ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായി. ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ലങ്കന്‍ നിരയില്‍ നുവാനിദോ ഫെര്‍ണാഡോ, ദാസുന്‍ സനക, കസുന്‍ രജിത എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ടോസ് ലഭിച്ച് ആദ്യ ബാറ്റിം​ഗ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് വമ്പൻ സ്കോര്‍ സ്വന്തമാക്കിയത്. 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. പരമ്പരയിൽ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്നാണ് തന്റെ 46-ാം ഏകദിന സെഞ്ചുറി കോലി കരസ്ഥമാക്കിയത്. 110 പന്തിൽ 166 റൺസാണ് കോലി അടിച്ചുകൂട്ടിയത്. അക്ഷര്‍ പട്ടേല്‍ 2 പന്തില്‍ നിന്നായി 2 റണ്‍ നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും 2 വിക്കറ്റ് വീതവും നേടി.

160 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോലി വെറും 101 ഇന്നിങ്‌സിലാണ് ഇത് മറികടന്നത്. ഏകദിനക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും കോലി മാറി. ശ്രീലങ്കയ്‌ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.

89 പന്തില്‍ നിന്ന് തന്റെ രണ്ടാം സെഞ്ചുറി തികച്ച ഓപ്പണർ ഗില്ലിനെ 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത പുറത്താക്കുകയായുരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ കാണികൾ കുറവായതിനെപ്പറ്റി ട്വീറ്റുമായി മുൻ ക്രിക്കറ്റ് താരം യുവരാജ് സിം​ഗ് രം​ഗത്തെത്തി. മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശു​ഗ്മാൻ ഗില്ലിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിം​ഗ് കാണികൾ കുറഞ്ഞതിനെപ്പറ്റി പരാമർശിച്ചത്. പകുതി ഒഴിഞ്ഞ ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?- എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.

]]>
ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ആവേശത്തിൽ കാര്യവട്ടം, ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും https://malayalees.ch/ind-vs-sl-3rd-odi-team-practice/ Sat, 14 Jan 2023 04:12:11 +0000 https://malayalees.ch/?p=74453 ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവര ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും.
ട്വന്റി- ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെ
ആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം.

നാണക്കേട് ഒഴിവാക്കാന്‍ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. പരമാവധി ടിക്കറ്റുകള്‍ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

ഏകദിനത്തിനെത്തിയ ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് നൽകിയത് . ഞായറാഴ്ച ഒന്നരയ്ക്കാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുന്നത്. ആദ്യം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. പിന്നാലെ യുസ്വേന്ദ്ര ചഹല്‍. വിരാട് കോലി പുറത്തേക്ക് എത്തിയതോടെ വിമാനത്താവളത്തില്‍ ആരാധകര്‍ ഇളകിമറിയുകയായിരുന്നു.

]]>
രണ്ടരക്കോടി രൂപയുടെ കുടിശ്ശിക; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു https://malayalees.ch/kseb-connection-greenfield-stadium/ Sat, 17 Sep 2022 09:25:26 +0000 https://malayalees.ch/?p=68228 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് കെഎസ്ഇബിയുടെ നടപടി. ഈ മാസം 28ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഇവിടെ നടക്കാനിരിക്കുകയാണ്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകൾ ഈ മാസം 19 മുതൽ ലഭ്യമാവും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുക. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും. അതേസമയം, തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയില്ല.

ഈ പരമ്പരയ്ക്കുള്ള ടീം തന്നെയാണ് ടി-20 ലോകകപ്പിലും കളിക്കുക. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ ഇടം നേടാൻ സാധിച്ചില്ല. രോഹിത് ശർമ്മയാണ് ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കെ എൽ രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ.

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം; രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കൊഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, വൈ. ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ബി. കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

]]>