Karuvannur Bank Fraud – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Oct 2023 05:02:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Karuvannur Bank Fraud – malayalees.ch https://malayalees.ch 32 32 കരുവന്നൂര്‍ സഹകരണത്തട്ടിപ്പ്: സതീഷ് കുമാറിന് 46 അക്കൗണ്ടുകള്‍, അരവിന്ദാക്ഷന് നാല് ബാങ്ക് അക്കൗണ്ടുകള്‍; ഇ ഡി ഉത്തരവിലെ വിശദാംശങ്ങള്‍ https://malayalees.ch/ed-seized-money-of-p-r-aravindakshan-satheesh-kumar-karuvannur-bank-scam/ Sat, 14 Oct 2023 05:02:53 +0000 https://malayalees.ch/?p=89432 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ആര്‍ അരവിന്ദാക്ഷന്‍, ജില്‍സ്, സതീഷ് കുമാര്‍, എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ജില്‍സിന്റേയും ഭാര്യയുടേയും 30 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. ജില്‍സന്റെ മൂന്നു വസ്തുവകകളാണ് കണ്ടുകെട്ടിയത്. (ED seized money of P R Aravindakshan satheesh kumar Karuvannur bank scam )

സതീഷ് കുമാറിന്റെ ഒരു കോടി രൂപയും 46 അക്കൗണ്ടുകളും കണ്ടുകെട്ടി. സതീഷ് കുമാറിന്റെയും ഭാര്യയുടെയും 24 വസ്തുക്കള്‍ കണ്ടുകെട്ടി. പി. ആര്‍ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളാണ് ഇ.ഡി കണ്ടുകെട്ടിയത്. അരവിന്ദാക്ഷന് എസ്ബിഐയില്‍ 66,75,900 രൂപയുടേയും പെരിങ്ങണ്ടൂരില്‍ 1.02 കോടിയുടേയും ഇടപാടുള്ളതായി ഇ ഡി മനസിലാക്കിയിട്ടുണ്ട്. പ്രതികള്‍ ബിനാമി ലോണ്‍ തരപ്പെടുത്തിയ 31 പേരില്‍ നിന്നും സ്വത്തുവകകള്‍ കണ്ടുകെട്ടി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ബിനാമികളുടേത് ഉള്‍പ്പെടെ ആകെ 57.75 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ബിനാമികളുടേത് ഉള്‍പ്പെടെ 177 സ്ഥാവര സ്വത്തുവകകളും പതിനൊന്ന് വാഹനങ്ങളും സ്ഥിരനിക്ഷേപങ്ങളും അന്വേഷണ സംഘം കണ്ടുകെട്ടി. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കള്‍.

]]>
കരുവന്നൂരില്‍ ഹവാല ഇടപാട്; പണം വിദേശത്തേക്ക് ഒഴുകി, ഇടപാടിന് ചുക്കാന്‍ പിടിച്ചത് പി.സതീഷ്കുമാറെന്ന് ഇ ഡി https://malayalees.ch/hawala-transaction-in-karuvannur-bank-scam/ Wed, 20 Sep 2023 05:14:33 +0000 https://malayalees.ch/?p=88047 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹവാല ഇടപാട് നടന്നതായി ഇ ഡി വെളിപ്പെടുത്തല്‍. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്ന് ഇഡി വിചാരണ കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പി.സതീഷ്കുമാറാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചത്. സതീശന്റെ ബഹ്റിനില്‍ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി പണം കടത്തി, സഹോദരന്‍ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികള്‍ സതീഷ്കുമാര്‍ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശന്‍ പണം നിക്ഷേപിച്ചുവെന്നും ഇ ഡി വിചാരണ കോടതിയിൽ വെളിപ്പെടുത്തി.

പി. സതീശന്റെ വിദേശ ബന്ധം അന്വേഷിക്കണമെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. പണം വിദേശത്തേക്കും തിരികെയും ഒഴുകിയെന്നും സതീശന് വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയും സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസുമുണ്ടെന്ന് പറഞ്ഞ ഇഡി ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും
ഹവാല ഇടപാടിൽ സഹായികളെന്നും കൂട്ടിച്ചേർത്തു.

വിവിധ ഇടങ്ങളിൽ ഇ ഡി നടത്തിയ പരിശോധനയിൽ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. സതീഷ് കുമാറിന്റെ ബെനാമി ഇടപാടുകളുടെ രേഖകൾ റെയ്ഡിൽ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു.

]]>
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും https://malayalees.ch/karuvannur-ac-moideen-mla-ed-notice/ Mon, 11 Sep 2023 05:45:04 +0000 https://malayalees.ch/?p=87541 കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീൻ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. ( karuvannur ac moideen mla ed notice )

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീൻ എംഎൽഎ ഇഡിക്ക് മുമ്പിൽ ഹാജരാകുന്നത്. നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബർ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം ചൂണ്ടിക്കാണിച്ച് എ സി മൊയ്തീൻ ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.

കേസിൽ ചോദ്യം ചെയ്യലിന് ഇനിയും ഹാജരായില്ലെങ്കിൽ എ സി മൊയ്തീൻ എംഎൽഎക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാൻ ഇ ഡിക്ക് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

]]>
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് തൃശൂർ വിജിലൻസ് കോടതി https://malayalees.ch/karuvannur-bank-scam-vigilance-court-order/ Tue, 06 Dec 2022 04:11:26 +0000 https://malayalees.ch/?p=72380 കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവ്. മാനേജർ ബിജു കരീം, അക്കൗണ്ടന്റ് ജിൽസ്, കമ്മീഷൻ ഏജന്റ് ബിജോയ്, സൂപ്പർ മാർക്കറ്റ് ക്യാഷ്യർ റജി. കെ അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്.

അഞ്ച് പേർ 2011 മുതൽ 2021 വരെ കാലത്ത് സമ്പാദിച്ച 58 വസ്തുക്കളാണ് കണ്ടുകെട്ടുക. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരമാണ് നടപടി. ഒന്നാം പ്രതി സുനിൽ കുമാറിന്റെ പേരിൽ സ്വത്തുക്കളില്ലാത്തതിനാൽ കണ്ടുകെട്ടാനാവില്ല. ബിജോയിയുടെ പേരിൽ പീരുമേടുള്ള 9 ഏക്കർ സ്ഥലമുൾപ്പടെയാണ് കണ്ടുകെട്ടുന്നത്.

തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിൽ കര എന്നിവിടങ്ങളിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടുന്നത്. പരാതി കാലത്ത് പ്രതികൾ 117 കോടി രൂപ വ്യാജ ലോൺ തരപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

]]>
കരുവന്നൂർ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു https://malayalees.ch/ed-inspection-at-karuvannur-bank-headquarters-ended/ Thu, 11 Aug 2022 04:30:53 +0000 https://malayalees.ch/?p=66231 കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിവന്ന റെയ്ഡ് അവസാനിച്ചു. പുലർച്ചെ മൂന്നുമണിക്കാണ് അവസാനിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടു.

റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30വരെ നീണ്ടുനിന്നു. പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു.

ബാങ്ക് പ്രസിഡന്റ്‌ ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു . കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ ഒരേ സമയം ആണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

2021 ജൂലൈ 14 ലാണ് കരുവന്നൂരിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

]]>
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ് https://malayalees.ch/ed-raid-karuvannur-bank-fraud/ Wed, 10 Aug 2022 04:45:47 +0000 https://malayalees.ch/?p=66188 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.

രാവിലെ 8 മണി മുതലാണ് റെയിഡ് ആംരഭിച്ചത്. പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ബിജോയ്, എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

]]>
കരുവന്നൂർ ബാങ്ക് അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും https://malayalees.ch/karuvannur-bank-scam-high-court/ Mon, 01 Aug 2022 04:34:23 +0000 https://malayalees.ch/?p=65705 കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

കേസ് സിപിഐഎം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും, അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. നേരത്തെ സർക്കാരും ബാങ്കും ഈ ആവശ്യത്തെ എതിർത്തിരുന്നു. ഏതാനും നിക്ഷേപകർ നൽകിയ മറ്റൊരു ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നറിയിക്കാൻ കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി നിർദ്ദേശം നൽകിയിരുന്നു. വിഷയത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ടി.ആർ. രവി നിർദേശം നൽകിയിരുന്നു.

കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ഭരണസമിതി അംഗങ്ങൾക്ക് ഒരു പങ്കുമില്ല എന്ന് പത്ത് വർഷം കരുവന്നൂർ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കെ വി സുഗതൻ 24നോട് പറഞ്ഞു. അഴിമതി നടത്തിയത് ബാങ്ക് സെക്രട്ടറി സുനിൽകുമാറിൻറെ നേതൃത്വത്തിലാണ്. മിനുട്സ് കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആ പരിപ്പ് ഇവിടെ വേവില്ലെന്നായിരുന്നു മറുപടി എന്നും കെവി സുഗതൻ പറഞ്ഞു.

സുനിൽകുമാറും സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന സി കെ ചന്ദ്രനുമാണ് ബാങ്ക് കൊണ്ടുനടന്നിരുന്നത്. വലിയ ലോണുകൾ നൽകിയത് ഭരണസമിതി അംഗങ്ങളുടെ അറിവില്ലാതെയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ബാങ്കിലേക്ക് കയറിവന്ന പലരും ഇപ്പോൾ വലിയ ആസ്തിയുള്ളവരായി. ഭരണസമിതി അംഗങ്ങളുടെ ജീവിതം ഇപ്പോഴും പഴയപടി തന്നെയാണ്. ക്രമക്കേടിനെ കുറിച്ച് സിപിഐഎം-സിപിഐ നേതൃത്വത്തോട് അന്നേ പറഞ്ഞിരുന്നതാണ്. എല്ലാം പഴയപടി തുടരട്ടേ എന്നായിരുന്നു നേതൃത്വത്തിൻറെ മറുപടി എന്നും അദ്ദേഹം പ്രതികരിച്ചു.

ഇപ്പോൾ സെക്യൂരിറ്റിയായാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് സുഗതൻ വെളിപ്പെടുത്തി. കിഡ്നി രോഗബാധിതനാണ് വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. എഴുപത്തിയെട്ട് ദിവസം ജയിലിൽ കഴിഞ്ഞു. കേസ് നടത്തി കടം കയറി. ഇപ്പോൾ മാപ്രാണത്ത് സെക്യൂരിറ്റിയായാണ് ജോലി ചെയ്യുന്നതെന്നും മുൻ ഭരണസമിതിയംഗം പറഞ്ഞു.

]]>
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; ‘വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചു’; എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണം https://malayalees.ch/allegation-against-ac-moideen-in-karuvannur-cooperative-bank-issue/ Sat, 30 Jul 2022 05:25:06 +0000 https://malayalees.ch/?p=65641 കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചത് മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്റെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം. അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്ത് ക്രമക്കേട് ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ചുവര്‍ഷം മുമ്പ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേടുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചയാളാണ് സുജേഷ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയിട്ടും ഒന്നും നടക്കാത്തിനെ തുടര്‍ന്ന് സുജേഷ് ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. ക്രമക്കേടില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗമായ സികെ ചന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സുജേഷ് പറഞ്ഞു.

ബാങ്ക് പ്രസിഡന്റും കേസിലെ പ്രതിയുമായ കെ. കെ ദിവാകരന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു ആരോപണമുന്നയിച്ച സുജേഷ്. വിഷയത്തില്‍ തെളിവ് സഹിതം പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സുജേഷ് പറയുന്നു.

‘മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്ന് പൊലീസുദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതാണ്. എ.സി മൊയ്തീനും കേസിലെ പ്രതിയായ ജില്‍സും ബിജു കരീമും തമ്മില്‍ ബന്ധമുണ്ട്. ക്രമക്കേടില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന സി.കെ ചന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ല. പ്രതികളെ അദ്ദേഹം വിശ്വാസത്തിലെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ ഏകാധിപതിയെ പോലെ പെരുമാറിയതും പിഴവായി. അഞ്ചുവര്‍ഷം താന്‍ ഈ വിഷയം ഉയര്‍ത്തി പാര്‍ട്ടിക്ക് അകത്ത് പോരാടി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. ഇത് നടക്കാതെ വന്നപ്പോഴാണ് ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയത് എന്നും സുജേഷ് കണ്ണാട്ട് പറയുന്നു.

]]>
‘സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്’; കരുവന്നൂര്‍ തട്ടിപ്പില്‍ നേരിട്ട് ബന്ധമില്ലെന്ന് മൂന്നാംപ്രതി https://malayalees.ch/clerk-jils-about-karuvannur-cooperative-bank-scam/ Sat, 30 Jul 2022 05:23:29 +0000 https://malayalees.ch/?p=65638 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് മൂന്നാം പ്രതിയും ബാങ്കിന്റെ സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സ്. ബാങ്കിലെ ക്രമക്കേടില്‍ സെക്രട്ടറിക്കും ഭരണസമിതിക്കുമാണ് പൂര്‍ണ ഉത്തരവാദിത്തം. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത്. ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും ജില്‍സ് ട്വന്റിഫോറിനോട് പറഞ്ഞു.

കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് ആയി എത്തിയ ജില്‍സ് പിന്നീട് സീനിയര്‍ ക്ലര്‍ക്കായി. അവിടെ നിന്നും അക്കൗണ്ടന്റും. ഭരണസമിതിയുടെയും സെക്രട്ടറിയുടെയും തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ബാങ്കില്‍ നടക്കുന്ന മറ്റ് കാര്യങ്ങളിലോ, ലോണിന്റെ കാര്യങ്ങളിലോ ഇടപെട്ടിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചാര്‍ജായിരുന്നു ഏല്‍പ്പിച്ചിരുന്നത്…ജില്‍സ് പ്രതികരിച്ചു.

‘ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ പോലുള്ള മറ്റ് സ്റ്റാഫുകള്‍ കണ്ടിട്ട് പോലുമില്ല. സെക്രട്ടറിയും ഭരണ സമിതിയിലെ അംഗങ്ങളുമാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത്. സ്റ്റാഫ്-സെക്രട്ടറി എന്ന ബന്ധം മാത്രമാണ് അവരുമായുള്ളത്. എന്താണ് യഥാര്‍ത്ഥത്തില്‍ ബാങ്കില്‍ സംഭവിച്ചതെന്നതിലും വ്യക്തതയില്ല’. ജില്‍സ് വ്യക്തമാക്കി.

അതിനിടെ കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചത് മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്റെ ഓഫീസ് ഇടപെട്ടെന്ന് ആരോപണമുയര്‍ന്നു. അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്ത് ക്രമക്കേട് ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേടുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചയാളായിരുന്നു സുജേഷ്.

]]>
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല; മന്ത്രി ആർ ബിന്ദു https://malayalees.ch/minister-r-bindu-reply-investors-in-co-operative-banks/ Thu, 28 Jul 2022 08:07:17 +0000 https://malayalees.ch/?p=65542 സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആവശ്യമുള്ള ഘട്ടത്തിൽ പണം ലഭ്യമാക്കാനുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇന്നലെ മരിച്ച ഫിലോമിനയ്ക്കും ആവശ്യമായ തുക നൽകിയെന്നാണ് അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. അതേസമയം നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്.

ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്ന് മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കി. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സമയബന്ധിതമായി നിക്ഷേപത്തുക കിട്ടാത്തത് മൂലം രോഗിയായ ഫിലോമിന മരിച്ച സംഭവത്തിൽ പ്രതിഷേധമുയർന്നതോടെയാണ് മന്ത്രി വി എൻ വാസന്റെ പ്രതികരണം.

]]>